ശ്രീമദ് ഭഗവദ് ഗീത*
🕉🕉
*188-ാം ദിവസം*
*അദ്ധ്യായം - 5*
*കർമ്മയോഗം - കൃഷ്ണാവബോധത്തിൽ പ്രവർത്തനം*
*ശ്ലോകം 7*
*യോഗയുക്തോ വിശുദ്ധാത്മാ വിജിതാത്മാ ജിതേന്ദ്രിയഃ*
*സർവഭൂതാത്മഭൂതാത്മാ കുർവന്നപി ന ലിപ്യതേ.*
യോഗയുക്തഃ - ഭക്തിയുതസേവനത്തിലേർപ്പെട്ടവൻ; വിശുദ്ധാത്മാ - വിശുദ്ധചിത്തനായി; വിജിതാത്മാ - ആത്മനിയന്ത്രണം ലഭിച്ചവനായി; ജിതേന്ദ്രിയഃ - ഇന്ദ്രിയങ്ങളെ ജയിച്ചവനായി; സർവഭൂതാത്മഭൂതാത്മാ - എല്ലാ ജീവജാലങ്ങളിലും അനുകമ്പയുള്ളവനായി; കുർവൻ അപി - കർമ്മം ചെയ്യുന്നുവെങ്കിലും; ന ലിപ്യതേ - ബന്ധിക്കപ്പെടുന്നില്ല.
*വിവർത്തനം*
ഭക്തിപൂർവ്വം പ്രവർത്തിക്കുന്നവനും, വിശുദ്ധാത്മാവും ഇന്ദ്രി യങ്ങളേയും മനസ്സിനേയും നിയന്ത്രിക്കുന്നവനുമായ ഒരാൾ എല്ലാ വർക്കും പ്രിയങ്കരനാണ്. അദ്ദേഹം എല്ലാവരേയും സ്നേഹിക്കും, പ്രവർത്തിച്ചുകൊണ്ടേയിരുന്നാലും യാതൊരു കർമ്മവും അദ്ദേഹത്തെ ബന്ധിക്കുകയുമില്ല.
*ഭാവാർത്ഥം:*
കൃഷ്ണാവബോധത്തിലൂടെ മുക്തിയുടെ പാതയിൽ നീങ്ങുന്ന ഒരാൾ എല്ലാവർക്കും പ്രിയപ്പെട്ടവനത്രേ. എല്ലാ ജീവജാലങ്ങളേയും അയാൾ സ്നേഹിക്കുന്നു. അയാളുടെ കൃഷ്ണാവബോധമാണ് ഇതിനു കാരണം. ഏതൊരു ജീവനേയും കൃഷണനിൽ നിന്ന് വേർ പെടുത്തിക്കരുതാൻ അങ്ങനെയുള്ള ഒരാൾക്ക് കഴിയുകയില്ല. ഒരു വൃക്ഷത്തിന്റെ ശാഖകളും ഇലകളും അതിൽ നിന്ന് ഭിന്നങ്ങളല്ലല്ലോ. വൃക്ഷത്തിന്റെ ചുവട്ടിലൊഴിച്ച വെള്ളം ശാഖകൾക്കും ഇലകൾക്കുമെല്ലാം ഉപയോഗപ്പെടുന്നു എന്നും ഉദരത്തിന് ഭക്ഷണം നൽകുന്നതു കൊണ്ട് ശരീരാവയവങ്ങൾക്കെല്ലാം ഊർജ്ജം വിതരണം ചെയ്യപ്പെ ടുന്നുവെന്നും അയാൾക്ക് നന്നായി അറിയാം. കൃഷ്ണാവബോധ ത്തോടെ പ്രവർത്തിക്കുന്ന ഒരാൾ എല്ലാവരേയും സേവിക്കുന്നു; അതു കൊണ്ട് അയാൾ എല്ലാവർക്കും പ്രിയങ്കരനുമാണ്. തന്റെ പ്രവൃത്തികൾ ഏവരേയും തൃപ്തിപ്പെടുത്തുന്നതിനാൽ അയാൾ നിർമ്മലപ്രജ്ഞനാണ്. അവബോധം ശുദ്ധമാകയാൽ മനസ്സും പൂർണ്ണമായി നിയന്ത്രിതമാണ്. തന്മമൂലം ഇന്ദ്രിയങ്ങളും നിയന്ത്രിത്രങ്ങൾ തന്നെ. അയാളുടെ മനസ്സ് എപ്പോഴും കൃഷ്ണനിൽ ഉറച്ചതാകയാൽ കൃഷ്ണനിൽ നിന്ന് വേർപെടുന്ന പ്രശ്നമേയില്ല. ഭഗവത്സേവനത്തിലൊഴികെ മറ്റൊന്നിലും അയാളുടെ ഇന്ദ്രിയങ്ങൾ ഒരു കാരണവശാലും വ്യാപരിക്കുകയില്ല. കൃഷ്ണനെക്കുറിച്ചുള്ളതല്ലാത്ത സംഭാഷണങ്ങൾ കേൾക്കുന്നത് അയാൾക്ക് ഇഷ്ടപ്പെടുകയില്ല. കൃഷ്ണന്റെ പ്രസാദമല്ലാത്ത എന്തെങ്കിലും ഭക്ഷിക്കുവാനോ ഇഷ്ടപ്പെടില്ല, കൃഷ്ണണനുമായി ബന്ധമില്ലാത്ത സ്ഥലങ്ങളിൽ പോകുവാനോ അയാൾക്ക് താല്പര്യമുണ്ടാവില്ല. അതുകൊണ്ട് അയാളുടെ ഇന്ദ്രിയങ്ങൾ നിയന്ത്രിതങ്ങളാണ്. ഇന്ദ്രി യദമനം സാധിച്ച മനുഷ്യൻ ആരോടും ഒരപരാധവുംചെയ്യുകയില്ല. എന്നാൽ അർജുനൻ (യുദ്ധത്തിൽ) അപരാധംചെയ്തില്ലേ? അർജുനന് കൃഷ്ണാവബോധമുണ്ടായിരുന്നില്ലേ', എന്നു ചോദിച്ചേയ്ക്കാം. അർജുനൻ ഉപരിപ്ലവമായി മാത്രമേ അപരാധംചെയ്തതുള്ള. രണ്ടാ മത്തെ അദ്ധ്യായത്തിൽ പ്രസ്താവിച്ചതുപോലെ ആത്മാവ് വധ്യനല്ലെ ന്നിരിക്കെ, യുദ്ധഭൂമിയിൽ സമ്മേളിച്ച ആർക്കും വ്യക്തിത്വം നഷ്ടപ്പെടുന്നില്ല. ആദ്ധ്യാത്മികദൃഷ്ട്യാ കുരുക്ഷേത്രത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ല. അവിടെ സന്നിഹിതനായിരുന്ന കൃഷ്ണന്റെ ആജ്ഞയനുസരിച്ച് അവരുടെ ഉടുപ്പുകൾ മാറ്റപ്പെടുകയാണുണ്ടായത്. അർജുനൻ കുരു ക്ഷേത്രത്തിൽ യുദ്ധംചെയ്യുമ്പോഴും, യഥാർത്ഥത്തിൽ യുദ്ധംചെയ്യുകയായിരുന്നില്ല. അദ്ദേഹം തികഞ്ഞ കൃഷ്ണാവബോധത്തോടെ കൃഷ്ണന്റെ കല്പന നിറവേറ്റുകയായിരുന്നു. ഇപ്രകാരം പ്രവർത്തി ക്കുന്ന ഒരാളെ കർമ്മഫലങ്ങൾ ബാധിക്കുകയില്ല.
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
No comments:
Post a Comment