ഓം നമോ ഭഗവതേ വാസുദേവായ!
കൃതായുഗത്തിൽ മനുഷ്യൻ അങ്ങയെ വെളുത്തനിറമുള്ള ശരീരത്തോടുകൂടിയവനും മുനിരൂപിയായും തപസ്സിനാൽ പ്രീതിപ്പെടുത്തുന്നു. ത്രേതായുഗത്തിൽ മനുഷ്യർ അങ്ങയെ ചെമന്ന നിറമുള്ള ശരീരത്തോടും സ്രുവം, സ്രുക് തുടങ്ങിയവ ധരിച്ച യജ്ഞരൂപിയായും യാഗത്താൽ പ്രീതിപ്പെടുത്തുന്നു. ദ്വാപരയുഗത്തിൽ മനുഷ്യർ അങ്ങയെ ശ്യാമള വർണ്ണ ശരീരത്തോടും ചക്രഗദാ ധാരിയായും താന്ത്രികമായ പൂജാവിധാനങ്ങളാൽ ഭജിക്കുന്നു. ഈ കലിയുഗത്തിൽ മനുഷ്യർ അങ്ങയെ നീലക്കാർവർണ്ണനായി നാമസങ്കീർത്തനങ്ങളാൽ ഭജിക്കുന്നു.
സമാധിതയിൽ ജ്വലിക്കുന്ന മണിദീപം പോലെ പരമാത്മസ്വരൂപം കൈക്കൊണ്ടു ഹൃദയത്തിൽ തെളിയുന്ന അല്ലയോ ഭഗവൻ ഹരിനാരായണാ അങ്ങേയ്ക്കു നമസ്കാരം
നാരായണം ദാനവ കാനനാനലം
നത പ്രിയം നാമവിഹീനമവ്യയം
ഹർത്തും ഭുവോ ഭാരമ നന്ത വിഗ്രഹം
സ്വസ്വീകൃതക്ഷ്മാവമീഡിതോസ്മി
ഓം നമോ ഭഗവതേ വാസുദേവായ!
അമ്പലപ്പുഴ ശ്രീ പാർത്ഥസാരഥി ഭഗവാൻ
ശ്രീ ഗുരുവായൂരപ്പൻ
ഗുരുവായൂർ അമ്പലനടയിൽ
ഓം നമോ നാരായണായ
No comments:
Post a Comment