ഈശ്വര ഭക്തി വയസ്സായിട്ടു ചെയ്യാം എന്ന് കരുതി ഇരുന്നാൽ അവസാനം ജീവിതാവസാനത്തിൽ രോഗ പീഡകൾ കൊണ്ട് വലയുകയും എല്ലാവരാലും ഒഴിവാക്കപ്പെടുകയും ചെയ്യും. അപ്പോൾ ദൈവ ഭക്തി വന്നാലും ജ്ഞാനം പ്രാപിക്കാതെ മരിച്ചു പോവുകയും ചെയ്യും .
ആരോഗ്യം ഉള്ള സമയത്ത് ദൈവ ഭക്തി ശീലിക്കണം അല്ലാതെ ജീവിതം മുഴുവൻ "ഞാൻ " എന്ന ഭാണ്ഡം ഏറ്റി ജീവിതം കൊണ്ട് പോയാൽ അത് മൂല്യ ശോഷണത്തിൽ കലാശിക്കും . ദൈവ ഭക്തി ഉള്ളിൽ വച്ചു എങ്ങനെ ജീവിച്ചാലും ആ ജീവന് മൂല്യം ഏറി വരും .. ഒന്നിനോട് ചേർന്ന പൂജം പോലെ .
ജിവിതം ആ മഹാ ശക്തിയെ ഏല്പ്പിച്ച് സന്തോഷത്തോടെ കർമ്മം ചെയ്യാം . ജീവിതാവസാനത്തിൽ അത് നമ്മളെ ജ്ഞാനത്തിൽ എത്തിക്കുകയും ചെയ്യും..... മോക്ഷമാർഗ്ഗവുമായി..
" ഓം നമ:ശിവായ "
No comments:
Post a Comment