Sunday, April 28, 2019

ദശപുഷ്‌പങ്ങൾ
പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ..

ദശപുഷ്പങ്ങൾ
ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ദശ പുഷ്പങ്ങൾ തഴെ പറയുന്നവ ആണ്[1]


ദശപുഷ്പങ്ങൾ - 
വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),
കറുക,
മുയൽ ചെവിയൻ, (ഒരിചെവിയൻ),
തിരുതാളി,
ചെറുള,
നിലപ്പന(നെൽപാത),
കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),
പൂവാംകുറുന്തൽ (പൂവാംകുറുന്നില),
മുക്കുറ്റി,
ഉഴിഞ്ഞ
ഇന്ദ്രവല്ലി ,കേശരാജ, ഭാർഗവി, ഹരികോന്തിജം, ഭദ്രാ, ജലപുഷ്പ, സംഭാരീ, സഹദേവി, ലക്ഷ്മണ, താലപത്രിക എന്നിങ്ങനെ സംസ്കൃതനാമങ്ങളുമുണ്ടു്.

No comments: