sunil namboodiri
ഭഗവദ് ഗീതാ - സാംഖ്യയോഗം - 62
സ്ഥൂല ശരീരം, സൂക്ഷ്മ ശരീരം, കാരണ ശരീരം ഈ മൂന്നും അസത്ത് ആണ്. കാരണം എന്താ മൂന്നും പരിണമിക്കണത് ആണ്. സ്ഥൂല ശരീര ത്തിന്റെ പരിണാമം നമുക്ക് നല്ലവണ്ണം അറിയാം. ജനിച്ചു, വളരു ണൂ, ക്ഷയിക്കുണൂ , തളരുണൂ, വ്യാധി വരുണൂ, അനേകം ദു:ഖങ്ങളു ണ്ടാവുണൂ സ്ഥൂല ശരീരത്തിന് അല്ലേ? അത് അസത്ത് ആണ് എന്നു പറഞ്ഞാൽ എളുപ്പത്തില് മനസ്സിലാവും. സ്ഥൂല ശരീരം ഞാനല്ല അതു അതു നല്ല വ്യക്തം നമുക്കിപ്പൊ. അതേ പോലെ സൂക്ഷ്മ ശരീരവും ഞാനല്ല കാരണം എന്താ സൂക്ഷ്മ ശരീരത്തിൽ വരുന്ന ഓരോ വികാരത്തിനെയും ഞാൻ കാണുന്നുണ്ടല്ലോ ദേഷ്യം വരുണൂ . എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ എന്നു പറയും. പറയുമ്പോൾ തന്നെ അപ്പൊ ഞാൻ വേറെ ദേഷ്യം വേറെ.ദേഷ്യത്തിനെ ഞാൻ കാണുന്നു. ദേഷ്യം പൊന്തി വരുന്നത് കാണുന്നു. ഒരു നിമിഷം കഴിഞ്ഞാൽ അതിലങ്ങിനെ താദാത്മ്യം.എന്നിട്ടു ദേഷ്യമായിട്ടു മാറും ഞാൻ അപ്പൊളാണ് ദേഷ്യപ്പെടണത്. ഇതു പോലെ ഓരോ വികാരത്തിനെയും നമ്മള് കാണുന്നുണ്ട്. കാണുന്നതു കൊണ്ടു തന്നെ അത് വേറെ ഞാൻ വേറെ . സൂക്ഷ്മ ശരീരം ഞാനല്ല . സൂക്ഷ്മ ശരീരവും ചെറിയ കുട്ടി ആയിരിക്കുമ്പോൾ കാണാനില്ല അത്ര പ്രബലമായിട്ട്. കുറച്ച് കഴിയുമ്പോൾ വളർന്നു വളർന്നു വരും. സൂക്ഷ്മ ശരീരം പെരുത്ത് പെരുത്ത് വരും. വാർദ്ധക്യദശയിലാകുമ്പോൾ ആ മാനസിക ലോകത്തിൽ വ്യവഹരിച്ചു കൊണ്ടേ ഇരിക്കും അല്ലേ? സൂക്ഷ്മ ശരീരത്തിനു പരിണാമം ഉണ്ട് . അതിനുത്സാഹം വരുന്നു, തളർച്ച വരുന്നു, ആഗ്രഹം വരുന്നു, അപ്പൊ സൂക്ഷ്മ ശരീരം സദാ പരിണമിച്ചു കൊണ്ടേ ഇരിക്കുണൂ. അപ്പൊ അതും ഞാനല്ല. അതും അസത്ത്. സ്ഥൂല ശരീരം അസത്ത്, സൂക്ഷ്മ ശരീരം അസത്ത്, നല്ലവണ്ണം നോക്കി ക്കൊള്ളണം. ഈ വേദാന്ത വിചാരം തന്നെയാണ് ധ്യാനം. ഇതു തന്നെ യാണ് ഭക്തി .
(നൊച്ചൂർ ജി )
No comments:
Post a Comment