Sunday, April 28, 2019

ഓരോ ഭഗവന്നാമവും അര്‍ത്ഥവത്ത്

Sunday 28 April 2019 3:24 am IST
 ഋൗ സ്മാദി ചേര്‍ത്തൊരു പൊരുത്തം 
 നിനയ്ക്കിലുമി
 തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
 ഒരു കോടി കോടി തവ തിരുനാമമുള്ളവയി
 ലരുളാത്തതില്ല ഹരി നാരായണായനമ:

ഓരോരുത്തര്‍ക്കും ഓരോ നാമപ്പൊരുത്തങ്ങളുണ്ട്. എല്ലാം എല്ലാവര്‍ക്കും ചേരുകയില്ല. എന്നാല്‍ ഭഗവാന്റെ കോടിക്കണക്കിന് നാമങ്ങളില്‍ പൊ
രുത്തമില്ലാത്തവയായി ഒന്നുമില്ല. ഓരോ ഭഗവന്നാമവും അര്‍ഥവത്താണെന്നും ഭക്തന് അവയോരോന്നും സ്വീകരാര്യമാണെന്നും സാരം. ഋൗ എന്ന ശബ്ദത്തിന് ഭൂമി, പര്‍വതം, ദേവമാതാവ് എന്നിങ്ങനെ അര്‍ഥ ഭേദങ്ങളുണ്ട്. ജ്യോതിഷത്തില്‍ ജന്മ കര്‍മ്മങ്ങള്‍ക്കനുസരിച്ച് നാമപ്പൊരുത്തം നോക്കുന്ന ഒരു സമ്പ്രദായമുണ്ട് എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു കവി.

No comments: