Sunday, April 28, 2019

വിവേക സ്പർശം🔥*

 *"എന്നാൽ ഈ  ജ്ഞാനം പ്രായോഗികമോ എന്ന് മറ്റൊരു ചോദ്യമുണ്ട്. ഇന്നത്തെ സമുദായസ്ഥിതിയിൽ അത് നടക്കുമോ? സമുദായം ഇന്നത്തേതായാലും വേണ്ടതില്ല, പണ്ടത്തേതായാലും വേണ്ടതില്ല. സത്യം ഒരു സമുദായത്തിന്റെ മുമ്പിലും കുമ്പിടുകയില്ല. ഏതു സമുദായവും സത്യത്തെ വണങ്ങണം;അല്ലെങ്കിൽ നശിക്കണം .സത്യത്തിൻമേലായിരിക്കണം, സമുദായത്തിൻറെ സ്വരൂപപ്രതിഷ്ഠ; സമുദായാവശ്യത്തിനുവേണ്ടി സത്യത്തിനു നീക്കുപോക്കു വരുത്താവുന്നതല്ല.  നിഃസ്വാർത്ഥതയെപ്പോലൊരു വിശിഷ്ടധർമ്മം സമുദായത്തിൽ പ്രായോഗികമായില്ലെങ്കിൽ ആ സമുദായം വിട്ട് മനുഷ്യൻ കാട്ടിൽ പോകുന്നതാണ് നല്ലത്; അത് ധീരതയായിരിക്കും. ധീരത രണ്ടുവിധമുണ്ട്.ഒന്ന് പീരങ്കിക്ക് മാറു കാണിക്കുന്ന ധീരത. മറ്റേത് ആത്മാവിൽ വിശ്വസിക്കുന്ന ധീരത. ഇന്ത്യയെ ആക്രമിച്ച ഒരു ചക്രവർത്തിയോട് (അലക്സാണ്ടർ ) അവിടെയുള്ള ജ്ഞാനികളിൽ ചിലരെ ചെന്ന് കാണണമെന്ന് അദ്ദേഹത്തിന്റെ ഗുരു പറഞ്ഞിരുന്നു. ചക്രവർത്തി വളരെയെല്ലാം അന്വേഷിച്ച് ഒരു പാറപ്പുറത്തിരിക്കുന്ന വളരെ വയസ്സായ ഒരാളെ കണ്ടെത്തി; അദ്ദേഹത്തോട് കുറച്ചുനേരം സംസാരിച്ചു. അദ്ദേഹത്തിൻറെ വിജ്ഞാനത്തിൽ ബഹുമതി തോന്നി ,തൻറെ രാജ്യത്തേക്ക് വരണമെന്ന് ചക്രവർത്തി ക്ഷണിച്ചു. "ഞാൻ വരുന്നില്ല; എനിക്കീ വനം മതി" എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ ചക്രവർത്തി "നിങ്ങൾക്കു സ്ഥാനമാനങ്ങളും സമ്പത്തും തരാം, ഞാൻ ലോകചക്രവർത്തിയാണ് " എന്ന് പറഞ്ഞു ."വേണ്ട, അതൊന്നും ഞാൻ സാരമാക്കുന്നില്ല "എന്ന് വൃദ്ധൻ തീർത്തുപറഞ്ഞപ്പോൾ "നിങ്ങൾ വരികയില്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും " എന്ന ചക്രവർത്തി പറഞ്ഞു. അദ്ദേഹം പ്രശാന്തമായി മന്ദഹസിച്ചു. "അല്ലയോ ചക്രവർത്തി, താങ്കൾ ഇതിൽപ്പരം ഒരു വിഡ്ഢിത്തം ഇതിനു മുൻപ് പറഞ്ഞിരിക്കില്ല. എന്നെ കൊല്ലുകയോ? അത് താങ്കൾക്ക് കഴിവുള്ളതല്ല. സൂര്യൻ എന്നെ ശോഷിപ്പിക്കുകയില്ല; വഹ്നി എന്നെ ദഹിപ്പിക്കയില്ല; വാൾ എന്നെ കൊല്ലുകയില്ല, ഞാൻ അജൻ ;അമൃതൻ , സനാതനൻ, സർവ്വശക്തൻ ,സർവ്വാന്തര്യാമിയാകുന്നു" എന്ന് പറഞ്ഞു. അത് ആദ്ധ്യാത്മധീരത. മറ്റേത് സിംഹത്തിന്റെയോ  വ്യാഘ്രത്തിന്റെയോ ധീരത."🔥
 *_വിവേകാനന്ദസാഹിത്യസർവ്വസ്വം ഭാഗം 2 പേജ് 112 (

No comments: