Sunday, April 28, 2019

നാട്ടറിവുകള്‍

നാട്ടറിവുകള്‍
തേങ്ങ
വിത്തിനുള്ള തേങ്ങ 15-20 വയസ്സുള്ള തെങ്ങില്‍ നിന്ന് ശേഖരിക്കണം .
.ചുവപ്പ്‌ രാശിയോടുള്ള തേങ്ങ കായ്ക്കുന്ന തെങ്ങില്‍ നിന്ന് വിത്ത് ശേഖരിക്കണം
3തെങ്ങിന്റെ വടക്ക് ഭാഗത്തെ കുലയിലെ തേങ്ങ കുടുതല്‍ കായ്‌ഫലം തരും
4തെങ്ങ തണലില്‍ സുക്ഷിച്ച ശേഷം വെള്ളത്തില്‍ ഇട്ടാല്‍ ഞെട്ട് നേരെ മുകളിലേക്ക്‌ പൊങ്ങിക്കിടക്കുന്നത് വിത്തിന് എടുക്കണം
5. 40 ദിവസം കൊണ്ട മുള പൊട്ടാത്ത തേങ്ങ കായ്ക്കാനും വൈകും
മുളച്ച ഒരു വര്‍ഷമായ തെങ്ങിന്‍ തൈക്ക് പത്ത്‌ ഇലയും കുമ്പും വേണം .
നടാന്‍ എടുക്കുന്ന തെങ്ങിന്‍തൈക്ക് രണ്ട്ഇലയെന്കിലും ഓല പൊട്ടിയതായിരിക്കണം
പറിച്ചെടുക്കുംപോള്‍ 15 വേരെങ്കിലും ഉണ്ടാവണം
തെങ്ങിന്‍തൈ നടുമ്പോള്‍ ഒരു കുവകിഴങ്ങ കുടെവച്ചാല്‍ വേര് തിന്നുന്ന പുഴുക്കള്‍ അടുക്കില്ല

10 തടത്തില്‍ തൊണ്ട മലര്‍ത്തി അടുക്കിയതിനുശേഷം തൈ നട്ടാല്‍ ഉണക്കം തട്ടില്ല
11 കടുക്‌ നിലത്ത്‌ വിണാല്‍ കലഹം
12 കരിവള്ളി ദിവസം ക്യഷിയിടങ്ങളില്‍ കേറില്ല
13 ഇരുമ്പിന്റെ അംശം കുടുതല്‍ ഉള്ള മണ്ണില്‍ മാവില ചേര്‍ക്കുന്നത് നല്ലതാണ്   
14 കറുത്ത ഈയലിനെ കണ്ടാല്‍ മഴ  ഉറപ്പ്‌
15 ചുവപ്പ്‌ ചിരയും പച്ച  ചിരയും ഇടകലര്‍ത്തി നട്ടാല്‍ കുമിള്‍ രോഗം തടയാം
16 തവള കരഞ്ഞാല്‍ മഴ ഉറപ്പ്‌
17 തെക്ക്‌പടിഞ്ഞാറ് മഴക്കോള്‍ കണ്ടാല്‍ മഴ പൊയ്യും .
18 പച്ചക്കണിയാന്‍ വിട്ടില്‍ കയറിയാല്‍ പണം
19 മാവില വെച്ചു പല്ല തേച്ചാല്‍ പല്ല വെളുക്കും
20 വെയിലും മഴയും ഒരുമിച്ച് വന്നാല്‍ കുറുക്കന്റെ കല്യാണം
21 സന്ധ്യക്ക് ച്ചുളമടിച്ചാല്‍ വിട്ടില്‍ പാമ്പ് കേറും
22 വെളുത്ത ഈയലിനെ കണ്ടാല്‍ വെയില്‍ ഉറപ്പ്‌
23  വെളുത്ത മഞ്ഞ കണ്ടാല്‍ വെയിലും കറുത്ത മഞ്ഞ കണ്ടാല്‍ മഴയും
24 ശുഭകാര്യങ്ങള്‍ക്ക് പോകുമ്പോള്‍ രക്തം,പാമ്പ്‌,ചകോരം,ശവം എന്നിവ കാണുന്നത് നല്ലതാണ്.
25 പ്ലാവില്‍ ചാണകം വച്ച് കെട്ടിയാല്‍ അതിന്‍താഴെ മാത്രമേ ചക്കയുണ്ടാവു.
harithammalayalam

No comments: