Tuesday, April 30, 2019

ദക്ഷിണാമൂർത്തി സ്തോത്രം-19

ആത്മ തത്ത്വം വളരെ ലളിതമാണ്. അതുകൊണ്ടാണ് മൗനത്തിലൂടെയും പ്രകാശിപ്പിക്കാൻ സാധിക്കുന്നത്. ഇരുന്തതയ് ഇരുന്ത പടിയേ ഇരുന്ത് കാട്ടി, മുരുകനാർ സ്വാമി പറഞ്ഞതാണ്. ഒരു സദ്ഗുരു എങ്ങനെ ഈ തത്ത്വത്തെ പ്രകാശിപ്പിക്കണം എന്നാൽ ഉള്ള വസ്തുവിൽ സ്വയം ഇരുന്ന് കാട്ടി കൊണ്ടാകണം. വാക്കുകൾ കൊണ്ട് പറയുന്നത് വളരെ തുച്ഛം. അതിൽ ഇരിക്കുമ്പോൾ ഉള്ള ശക്തി നമ്മെ കീഴടക്കുന്നതാണ്. ആ മൗനത്തിന്റെ ശക്തി വളരെ പ്രബലമാണ്. ആ മൗന സ്ഥിതിയിൽ ഇരുന്നു കൊണ്ട് തന്നെ ദക്ഷിണാമൂർത്തി ഈ തത്ത്വം പ്രകാശിപ്പിക്കുന്നു.

യഥാർത്ഥത്തിൽ മൗനമെന്നാൽ നിശ്ചലതയാണ്. ആ മൗനം അഥവാ നിശ്ചലത ആത്മാവിന്റെ സ്വരൂപമാണ്.നമ്മുടെ സ്വരൂപമാണ്. നാം അതാകുന്നു. ആ നിശ്ചല തത്ത്വത്തിലേയ്ക്ക് നയിക്കാനാണ് ഈ സത്സംഗമൊക്കെ.

നമ്മളിൽ രണ്ട് തത്ത്വങ്ങൾ കാണാം ഒന്ന് സചലം, മറ്റൊന്ന് നിശ്ചലം. സചലമായിട്ടുള്ളത് മനസ്സ്, നിശ്ചലമായിട്ടുള്ളത് ഞാൻ സ്വരൂപം.നമ്മുടെ ശ്രദ്ധ സദാ സചലമായിട്ടുള്ളതിലാണ്. മനസ്സ്, ശരീരം, പ്രപഞ്ചം ഇവയെല്ലാം സചലമാണ്. ഈ തത്ത്വം എല്ലാ മഹാത്മാക്കളും പറഞ്ഞിട്ടുള്ളതാണ്. യേശു ക്രിസ്തുവും പറഞ്ഞിരിക്കുന്നു. എന്നാൽ ആ ഭാഗം മുഴുവൻ കുഴിച്ചു മൂടപ്പെട്ടു. പിന്നീട് Gnostic Bible എന്ന പേരിൽ അത് വീണ്ടെടുക്കുകയുണ്ടായി, Crete എന്ന സ്ഥലത്ത്. അതൊക്കെ പുറത്ത് കൊണ്ട് വരാതിരിക്കാൻ പോപ് നിരോധിക്കുകയുണ്ടായി. എന്തെന്നാൽ അത് മുഴുവനും ഉപനിഷത്താണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള തോലുകളിലെഴുതി ഭരണിയിൽ സൂക്ഷിച്ചിരുന്നവ. ഇതുമായി ബന്ധപ്പെട്ട് Doubting Thomas എന്ന ഒരു പദം തന്നെയുണ്ട് . എന്നാൽ Thomas ഒരു ജ്ഞാനിയായിരുന്നു. അദ്ദേഹത്തിനോട് ഈ തത്ത്വം മുഴുവനും ക്രിസ്തു പറഞ്ഞിരുന്നു. എന്താണ് തത്ത്വം എന്ന് ചോദിച്ചപ്പോൾ ക്രിസ്തു പറഞ്ഞത് movement and rest. Movement എന്ന് പറയുമ്പോൾ അഹങ്കാരം മുതൽ ശരീരം വരെ പ്രപഞ്ചത്തിൽ കാണുന്നത് എല്ലാം മൂവ്മെന്റ് ആണ്. റെസ്റ്റ് എവിടെയുണ്ട് അതിന് പുറകിലായി സ്വരൂപവും ഉണ്ട്. രണ്ടും ഒരിടത്ത് നില്ക്കുന്നു.

ചലാചല നികേതസ്യ യതിർ യാദൃശ്ചികോ ഭവേത്

ജ്ഞാനി ചലാചല നികേതനാണ്. ശരീരവും മനസ്സും എത്ര തന്നെ പ്രവർത്തിച്ചു കൊണ്ടിരുന്നാലും, ബാഹ്യ ലോകത്ത് എന്ത് തന്നെ പ്രവർത്തിച്ചു കൊണ്ടിരുന്നാലും  അചലമായി നില്ക്കുന്നു ഉള്ളിൽ. അകമേയ്ക്ക് അചല തത്ത്വം പുറമേയ്ക്ക് സചല തത്ത്വം.ആ അചല തത്ത്വമാണ് ദക്ഷിണാമൂർത്തി. അചല തത്ത്വത്തെയറിഞ്ഞിട്ട് സചല തത്ത്വത്തിൽ നമ്മൾ എന്തൊക്കെ വ്യവഹാരം ചെയ്താലും ഒന്നും തടസ്സമാവില്ല. You will become an original person. സചലത്തിനെ തൊട്ടിട്ട് പ്രാരാബ്ദമനുസരിച്ചുള്ള എന്ത് ജോലി ചെയ്താലും ഗൃഹസ്ഥനോ, വലിയ ഉദ്യോകസ്ഥനോ എന്തായാലും അതൊന്നും നമ്മെ ബാധിക്കില്ല, ദുഃഖിപ്പിക്കില്ല. അതേസമയം ആ സചലത്തിനെ തൊട്ടിട്ടില്ലെങ്കിൽ നമ്മൾ ചെയ്യുന്നതൊക്കെയും നമ്മെ ബാധിക്കും. ആ അചലത്തിനെ കാണിച്ച് തരികയാണ് ഇവിടെ ആചാര്യ സ്വാമികൾ. എന്നാൽ ഈ സചലത്തിൽ നിന്നുമാണ് നമ്മെ അചലത്തിലേയ്ക്ക് കൂട്ടി കൊണ്ടു പോകുന്നത്. കാരണം നമ്മുക്ക് അറിവുള്ളത് ,പരിചയമുള്ളത് സചലത്തെയാണ്. പരിചയമുള്ളത് ഈ വിശ്വമാണ്. യമൻ നചികേതസ്സിനോട് പറയുന്നു ഈ വിശ്വം മാത്രമാണ് സത്യം എന്ന് ധരിക്കുന്ന മഠയൻ നിരന്തരം എന്റെയടുക്കൽ വന്നും പോയും നില്ക്കുന്നു. യമരാജധാനിയിലേയ്ക്ക് സീസൺ ടിക്കറ്റാണ് അവർക്ക്.

Nochurji.
malini dipu

No comments: