ഹൈന്ദവ കുടുബം
1. വീട്ടിൽ ഒരു രാമായണം വാങ്ങി പൂജാമുറിയിൽ വയ്ക്കണം .കൂടെ ഒരു ഭഗവത് ഗീതയും മഹാഭാരതവും വാങ്ങി വയ്ക്കണം.എല്ലാ ദിവസവും ഒരു പേജ് യെങ്കിലും വായിക്കുക മക്കളെ വായിപ്പിക്കാൻ ശീലിപ്പിക്കുക
2 .കർക്കിടകമാസം വരുമ്പോളെങ്കിലും രാമായണത്തിലെ രണ്ടു വരികൾ എങ്കിലും വായിക്കണം . രാമായണം നിത്യവും വായിക്കുന്നത് ശ്രെയസ്കരമാണ് എന്ന് മനസിലാക്കി വയ്ക്കുക എങ്കിലും വേണം.
3 .വീട്ടിലെ വളർന്നു വരുന്ന കുട്ടികളെയും അതിലെ രണ്ടു വരികൾ ഉറക്കെ വായിപ്പിയ്ക്കണം
4 .നിത്യവും രാവിലെ കുളികഴിഞ്ഞാൽ വീട്ടിലെ എല്ലാവരും പൂജാമുറിയിൽ നിലവിളക്കു വൃത്തിയാക്കി കത്തിച്ചു വച്ച് ഗണപതി ,ഭഗവതി കുടുംബ പരദേവത തുടങ്ങിയ ദേവതകളെ
പ്രാർത്ഥിച്ചു സാധിയ്ക്കുമെങ്കിൽ മൂന്നു ഏത്തം എങ്കിലും ഇട്ടു സാഷ്ടാംഗം നമസ്കരിയ്ക്കണം.
6 .വീട്ടിൽ ഒരു ഭസ്മക്കൊട്ടയും അതിൽ കുറച്ചു ഭസ്മവും ഇട്ടു വയ്ക്കണം.
7 .സന്ധ്യാ നേരത്തു എല്ലാ ദിവസവും അതിൽ നിന്ന് ഒരു നുള്ളു ഭസ്മം ഓം നമഃശിവായ എന്ന് പറഞ്ഞു കൊണ്ട് എല്ലാവരും തൊടണം. കുറച്ചു നേരം സന്ധ്യാനാമങ്ങൾ ചൊല്ലണം.
8. ഏകാദശി വരുന്ന നാൾ മുൻകൂട്ടി അറിഞ്ഞു വയ്ക്കണം .തലേ ദിവസം ശുദ്ധ ആഹാരം ( മൽസ്യ മാംസാദികൾ ഒഴികെ ) മാത്രം കഴിഞ്ഞു ഒരിയ്ക്കൽ എടുക്കണം . ഏകാദശി ദിവസം തുളസീ തീർത്ഥം സേവിച്ചു നാരായണനെ നാമം ചൊല്ലി സേവിയ്ക്കണം.
9.അതുപോലെ സംക്രമദിവസം അറിഞ്ഞു വയ്ക്കണം .അന്ന് ക്ഷേത്ര ദർശനം , ആദിത്യ സ്തുതികൾ ചൊല്ലി ദാനങ്ങൾ ചെയ്യണം.
10 .അതുപോലെ മുപ്പെട്ടു ചൊവ്വാഴ്‌ചയും ,മുപ്പെട്ടു വ്യാഴാഴ്‌ചയും , മുപ്പെട്ടു വെള്ളിയാഴ്‌ചയും വരുന്ന ദിവസം ഓർത്തു വയ്ക്കണം . അന്നേ ദിവസങ്ങളിലും സാധിയ്ക്കുമെങ്കിൽ ക്ഷേത്ര ദർശനം ,പുരാണ പാരായണം , നാമജപങ്ങൾ ,ദാനങ്ങൾ തുടങ്ങിയവ മുടങ്ങാതെ നടത്തണം.
11 . മംഗല്യം ആഗ്രഹിയ്ക്കുന്ന സ്ത്രീകളും സന്തുഷ്ട ദാമ്പത്യ ജീവിതം ആഗ്രഹിയ്ക്കുന്നവരും അവരവരുടെ വീടുകളിൽ സോമവാരവ്രത ( തിങ്കളാഴ്ച ) ദിവസം നോൽക്കണം.
12 .കന്നിമാസത്തിലെ ആയില്യം നാളും തുലാമാസത്തിലെ ആയില്യം നാളിന്റെയും പ്രാധാന്യം മനസിലാക്കണം .അന്നേ ദിവസം അടുത്തുള്ള നാഗക്ഷേത്രത്തിൽ പോയി ഒരു നാഗപൂജ ചെയ്തു സന്താനങ്ങളുടെ ശ്രെയസ്സിനായും രോഗ ശാന്തിയ്ക്കും വേണ്ടിയും പ്രാർത്ഥിയ്ക്കണം.
13 .അവരവരുടെ പിറന്നാൾ ദിവസ്സം അറിഞ്ഞു അന്ന് ക്ഷേത്ര ദർശനം , പുഷ്പാഞ്ജലി , മാലചാർത്തൽ , നാൾ വൃക്ഷത്തെ വലം വച്ച് തൊഴൽ മുതലായ വഴിപാടുകൾ നടത്തണം,
14 .വീട്ടിലെ മരിച്ചുപോയവർക്കു വേണ്ടി അവരുടെ ശ്രാർദ്ധ നാൾ അറിഞ്ഞു തലേ ദിവസം ഒരിയ്ക്കൽ എടുത്തു പിറ്റേ ദിവസം കാലത്തു ബലിയിടൽ കർമ്മവും അന്നദാനവും നടത്തണം.
15 .ചിങ്ങത്തിലെ തിരുവോണം , വൃശ്ചികത്തിലെ തൃക്കാർത്തിക , ധനുമാസത്തിലെ തിരുവാതിര , വിനായക ചതുർഥി , തൈപ്പൂയ്യം , ഗുരുവായൂർ ഏകാദശി , വൈക്കത്തു അഷ്ടമി , ഇല്ലം നിറ, പുത്തരി തുടങ്ങിയ ദിവസങ്ങളുടെ പ്രാധാന്യം മനസിലാക്കി ആ ദിവസങ്ങൾ വീടുകളിൽ എല്ലാവരും ശുദ്ധാഹാരം മാത്രം ഭക്ഷിച്ചു ഉചിതമായ വ്രതങ്ങൾ അനുഷ്ടിയ്ക്കണം.
മേല്പറഞ്ഞ കാര്യങ്ങൾ എല്ലാം ഭാരതീയരായ നമ്മുടെ മൺമറഞ്ഞ ഋഷികൾ ഉപ്പെടുന്ന പൂർവികരുടെ അനുഭങ്ങളുടെ വെളിച്ചത്തിൽ പറയപ്പെട്ട ഉപദേശങ്ങളും, നിരീക്ഷണങ്ങളും ആയതും അവ എല്ലാം ഓരോ ഹൈന്ദവ ഭവനങ്ങളിലും അനുഷ്ഠിയ്ക്കേണ്ടവയും ആണ് .
മേല്പറഞ്ഞ ഹൈന്ദവ സംസ്കാരം എല്ലാം സംരക്ഷിയ്ക്കണം എങ്കിലും അവ അടുത്ത തലമുറയ്ക്ക് പകരണം എങ്കിലും ആദ്യം വൃത്തിയാക്കേണ്ടത് നമ്മുടെ വീടുകൾ തന്നെ ആണ്. വീടും കുടുംബവും കൂടുതൽ ഉയരും സന്തോഷ ജീവിതം ഉണ്ടാകും.
No comments:
Post a Comment