Monday, April 29, 2019

ശ്രീമദ് ഭാഗവതം 135* 

ശിശുപാലന്റെ പൂർവ്വജന്മത്തെ കുറിച്ച് പറയാണ്. ഹിരണ്യാക്ഷനെ ഭഗവാൻ വരാഹാവതാരത്തിൽ വധിച്ചു. ഹിരണ്യാക്ഷൻ, ഹിരണ്യകശിപു രണ്ടു പേരും ഭഗവദ് പാർഷദന്മാരായിരുന്നു.  

ഒരിക്കൽ സനന്ദസനകാദികളെ അകത്തേക്ക് കടത്തി വിട്ടില്ല്യാ. അവര് ശപിച്ചു. അങ്ങനെ ആണ് ചോട്ടിലേക്ക് വന്നത്. ഈ അമ്പലത്തിലൊക്കെ പാർഷദന്മാരായിട്ട് നില്ക്കുന്നവർ വളരെ ജാഗ്രതയായി നില്ക്കണം. അവിടെയാണ് ഏറ്റവും അപകടം. ഭഗവദ് പാർഷദന്മാരായ ജയവിജയന്മാർ അങ്ങനെ ശാപം കിട്ടി ഹിരണ്യാക്ഷനും ഹിരണ്യകശിപും ആയി വന്നു. 

ഹിരണ്യ ന്നാൽ സ്വർണ്ണം. സ്വർണ്ണത്തിലേ കണ്ണ് വെച്ചുകൊണ്ടിരിക്കുന്ന ആളാണ് ഹിരണ്യാക്ഷൻ. ഹിരണ്യ അക്ഷം. കണ്ണ് എപ്പോഴും സ്വർണ്ണത്തിലാണ്. എവിടെ സ്വർണ്ണം കിട്ടും എത്ര സ്വർണ്ണം ണ്ടാക്കാം. കശിപു എന്നാൽ കട്ടിൽ. സ്വർണ്ണം കൊണ്ട് കട്ടിലുണ്ടാക്കി സുഖിക്കുന്ന ആള് എന്നർത്ഥം. എല്ലാം സുഖഭോഗികൾ. ആ ഹിരണ്യാക്ഷനെ ഭഗവാൻ യജ്ഞവരാഹമൂർത്തിയായി വന്നു വധിച്ചു.

ഞാൻ വിഷ്ണുവിനെ വധിക്കും എന്ന് ഹിരണ്യകശിപു പ്രതിജ്ഞ ചെയ്തു. അസുര സദസ്സിൽ വെച്ച്. കഠോരമായി തപസ്സ് ചെയ്തു വരം വാങ്ങിച്ചു. എന്താ വരം? മരണത്തിനെ എങ്ങനെയെങ്കിലും കടക്കണം എന്ന് ഭാവം. 

ഒരാൾ മരിച്ചു എന്ന് കേട്ടാൽ നമ്മൾ ചോദിക്കും എങ്ങനെ മരിച്ചു.   നമുക്ക്ഇത്ര കാലം ആയിട്ടും ഒരു വിശ്വാസം മരിക്കാൻ ഒരു കാരണം വേണം ന്നാണ്. എത്ര വിഡ്ഢിത്താ. ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു. ക്യാൻസർ വന്നു മരിച്ചു. എന്തെങ്കിലുമൊക്കെ സൂക്കേടിന്റെ പേര് പറയും. അപ്പോ ഇതൊക്കെ ഇല്ലാതാക്കിയാൽ മരണം ഇല്ലാതാക്കാം എന്നാണ്. 

ഈയിടെ ഒരു സയന്റിസ്റ്റ് പറഞ്ഞു. ഇന്നത്തെ മെഡിക്കൽ സയൻസ് പറയണു.  Death is only a disease. മരണം ഒരു വ്യാധി ആണ്. അതിന് ഇത്ര കാലായി ചികിത്സ ഒന്നും കണ്ടെത്തിയില്ല്യ. ഇനി കണ്ടെത്തും അത്രേ. കണ്ടെത്തിയാൽ ഒന്ന് ആലോചിച്ചു നോക്കൂ. മുത്തശ്ശന്റെ മുത്തശ്ശന്റെ മുത്തശ്ശന്റെ. ..മുത്തശ്ശൻ. ഇപ്പൊ തന്നെ അവർക്കും വയ്യ നമുക്കും വയ്യ എന്ന മട്ടിലാണ് ആളുകൾ ഇരിക്കണതേ. ഏറ്റവും വലിയ കരുണ ആണ് മരണമേ. 

ഈ മരണത്തിനെ എങ്ങനെയെങ്കിലും കടക്കാൻ ന്താ വഴി? എന്നെ പകല് കൊല്ലാൻ പാടില്ല്യ രാത്രിയിൽ കൊല്ലാൻ പാടില്ല്യ മനുഷ്യൻ കൊല്ലാൻ പാടില്ല്യ മൃഗം കൊല്ലാൻ പാടില്ല്യ ദേവന്മാര് കൊല്ലാൻ പാടില്ല്യ ബ്രഹ്മാവിന്റെ സൃഷ്ടിയിലുള്ള ഒന്ന് കൊണ്ടും കൊല്ലാൻ പാടില്ല്യ എന്ന് പലവിധത്തിലും .. .പറഞ്ഞ് വരം ചോദിച്ചു  ഹിരണ്യ കശിപു.
 
ബ്രഹ്മാവ് പറഞ്ഞു ശരി. എന്ത് ധൈര്യത്തിലാ ബ്രഹ്മാവ് പറഞ്ഞത് ന്നു വെച്ചാൽ ഇതൊന്നും വേണ്ടേ മരണത്തിന് വേറെ എന്തെങ്കിലും കാരണം മതി. ഒരാള് മരണം വരാതിരിക്കാൻ മുറിയിൽ കയറി വാതിലടച്ചു. മരണം ഉള്ളിലിരിക്കണ്ട്. ഞാൻ ഇവിടെ ണ്ട്. 
നമ്മളുടെ കൂടെ വരുന്നു നമ്മളുടെ കൂടെ ഇരിക്കുന്നു നമ്മളുടെ കൂടെ നടക്കണു ന്താ ഈ ശരീരം തന്നെ മൃത്യു. ഇതിന്റെ പേര് തന്നെ മൃത്യു. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*.
Lakshmi Prasad

No comments: