Sunday, April 28, 2019

കുലാചാരം" അഥവാ കൗളാചാരം 

സാധാരണ ആയി എന്താണ് കുലാചാരം എന്ന് ചോദിച്ചാൽ കുല ദൈവാചാരം എന്ന് തന്നെ പറയാം. എന്നിരുന്നാലും കൗളാമാർഗ്ഗ നിയമ സംഹിതയിൽ പറഞ്ഞ പ്രകാരമുള്ള ദേവതാഃ ഉപാസനയാണ് കുലാചാരം എന്ന് പറയുന്നത്. ശിവ ശക്തി പ്രോക്തങ്ങൾ ആയ ആഗമ നിഗമ സംഹിതയിൽ ഓരോ മനുഷ്യന്റെ വാസനകൾക്കനുസരിച്ചു അനേകം ദേവതാഃ ഭാവത്തിൽ ഉള്ള ഈശ്വര സങ്കൽപ്പങ്ങൾ ഉണ്ട് ആ ഈശ്വര സങ്കല്പങ്ങളെ ഗുരു നമുക്കനുയോജ്യമായ ഒരു ദേവതാഃ ഭാവം നൽകി ജപം തുടങ്ങാൻ പറയും. ആ ദേവതാഃ ഭാവത്തെ ഉപാസന ചെയ്തു അതിന്റെ മന്ത്ര വിധികളിൽ പറയും പ്രകാരം ആരാധന ചെയ്തു പുരാശരണാദികളും മറ്റും ചെയ്തു കഴിഞ്ഞാൽ പടി പടി ആയി ശിഷ്യന്റെ കഴിവും ദൃഢതയും വീക്ഷിച്ചു മുകളിലോട്ടുള്ള മന്ത്രങ്ങൾ നൽകുന്നതാണ് ദീക്ഷാചാരം. ആ യാത്രയിൽ ഏതോ ഒരു നിമിഷത്തിൽ ആണ് ഗുരുവും ശിഷ്യനും ഒന്നാകുന്നത് ആ ഒന്ന് ചേരൽ പൂർവ ജന്മ സുകൃതം കൊണ്ട് മാത്രം അഥവാ യഥാർത്ഥ ദീക്ഷാചരവും ഉത്തമനായ ഗുരു ശിഷ്യന്മാരിൽ മാത്രം നടക്കുന്ന ഒരു അനുഭവം ആകുന്നു. ഏതൊരു വസ്തു ആണോ നമ്മിൽ ചലനം ഉണ്ടാകുന്നത് ആ വസ്തുവിൽ ലയിക്കാൻ നമ്മുടെ ബോധം പ്രേരിപ്പിക്കും ആ പ്രേരണ നൽകുന്നതും ഗുരുക്കന്മാർ ആകുന്നു. അത്തരത്തിൽ ഐക്യ ഭാവം സാധിക്കുന്നതിനെ ആകുന്നു തന്ത്രം "ചതുർവിധ ഐക്യ സന്ധാനം" എന്ന് പറയുന്നത്  നാല് വിധത്തിൽ ഉള്ള ബോധ തലം എന്നർത്ഥം "ഗുരു, മന്ത്രം,പ്രാണൻ, ദേവതാ, " എന്നതാണ് നാല് ബോധം. 

അതിനു പ്രാപ്തമാകണമെങ്കിൽ നമ്മിൽ ദീക്ഷാചാരത്തിനു മുൻപ് ശാരീരിക മാനസികമായ ചില തയ്യാറെടുപ്പുകൾ വേണ്ടതുണ്ട്. കൗളാചാരി ആകാൻ ആർക്കാണ് അധികാരി എന്ന് ദേവി മഹാദേവനോട് ഭൈരവാഗമത്തിൽ ചോദിക്കുന്നു. "ദേവ ദേവ ജഗന്നാഥ കൃപയാ വാദമി " ഇപ്രകാരം മഹാദേവൻ പറയുന്നു. ഒരു വ്യക്തി കൗള മാർഗ്ഗം സ്വീകരിക്കാനുള്ള മാനദണ്ഡം ഇപ്രകാരം ആകുന്നു. 

"#അഷ്ട #പാശം "

"ഘൃണാ, ലജ്ജാ , ശങ്ക, ഭയം, ജുഗുപ്സ. കുലം. ജാതി. ശീല 

ലജ്ജയും ശങ്കയും ജാതിയിൽ മഹത്വം കാണുന്നവനും കുലം കൊണ്ട് അന്നത്തിനു വക ഉണ്ടാകുന്നവനും കൗള മാർഗ്ഗം ഉപാസിക്കാൻ പ്രാപ്തൻ അല്ല എന്ന് പറയുന്നു അത്തരത്തിൽ ഉള്ളവർക്ക് ഈ കുല രഹസ്യങ്ങൾ ഉപദേശിച്ചു കൊടുക്കാൻ പാടില്ല എന്ന് കൃത്യമായി ഭഗവാൻ പറയുന്നു. കൗള മാർഗ്ഗം ആത്മോപാസന ചെയ്യാൻ ആകുന്നു. 

അത്തരത്തിൽ ഉള്ള നല്ല വ്യക്തിയെ ഭഗവാൻ തന്നെ വിശേഷിപ്പിച്ചത് നോക്കാം. 

"പാശ ബന്ധ: പശു പ്രോക്തഃ പാശ മുക്ത ഭവേത് ശിവ:"
പാശങ്ങളിൽ നിൽക്കുന്നവൻ പശുവും (ബുദ്ധിയില്ലാത്തവൻ ) പാശ മുക്തൻ ശിവനായി ഭവിക്കുമെന്നു. എന്നാൽ ഇന്ന് ദീക്ഷ ഒരു ജോലി ആയി മാറി കഴിഞ്ഞു. അത് കൊണ്ട് തന്നെ ഉത്തമന്മാരായ ഉപാസകർ തുലോം കുറഞ്ഞു എന്ന് തന്നെ പറയാം. ഇവിടെ മനസിലാകുന്ന മറ്റൊരു കാര്യം ഭഗവാൻ അഷ്ട പാശങ്ങൾ എന്ന് പറഞ്ഞത് ജീവിതത്തിൽ ഒരു മനുഷ്യനെ സാമൂഹികമായും ഉപാസന പരമായും താഴെ തട്ടിലോട്ടു കൊണ്ട് പൊജംനാ അധമ മാർഗത്തെ ആണ്. പവിത്രമായ കുടുംബ ബന്ധം കൗള മാർഗ്ഗത്തിന്റെ അടിത്തറ ആകുന്നു എന്ന് മനസിലാക്കാം 

"കൗള മാർഗ്ഗ തല്പര സേവിതായൈ നമഃ "
കടപ്പാട് : ശ്രീഗുരു

No comments: