Sunday, April 28, 2019

പ്രഭാത ചിന്തകൾ*


*തീരെ കഴിവു കുറഞ്ഞ ഒരാളായിട്ടണോ നിങ്ങൾ സ്വയം കരുതുന്നത്?*
 *നിങ്ങളെക്കുറിച്ച് സ്വയം പുലർത്തുന്ന ഈ ചിന്തയാണ് നിങ്ങളുടെ പുരോഗതിക്ക് തടസ്സമായി നില്ക്കുന്നത്.*

*സ്വന്തം ശരീരഭാരത്തെക്കാൾ പതിന്മടങ്ങ് ഭാരമുള്ള ഒരു വസ്തു - ഇലയോ കമ്പോ മറ്റോ - ഉറുമ്പ് പൊക്കിക്കൊണ്ടു പോകുന്നത് കണ്ടിട്ടില്ലേ?എങ്ങനെയാണ് ഉറുമ്പ് ഇത് സാധിക്കുന്നത്? കമ്പോ ഇലയോ പൊക്കിക്കൊണ്ടു  പോകേണ്ടത് ഉറുമ്പിനെ സംബന്ധിച്ചിടത്തോളം അതിജീവനത്തിനു അത്യന്താപേക്ഷിതമാണ്. അതിനാൽ എത്ര സാഹസപ്പെട്ടും ഉറുമ്പ് അത് ചെയ്യുന്നു. അതുപോലെ ജീവിതവിജയത്തിനു സഹായിക്കുന്ന ലക്ഷ്യം നേടണമെന്ന് നിങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞാൽ മനസ് അതിനുള്ള മാർഗ്ഗങ്ങൾ സ്വയം കണ്ടുപിടിച്ചുകൊള്ളും. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.*

*1. നിങ്ങളുടെ ഉപബോധമനസിനുള്ളിൽ അറിവുകളുടെ ഒരു അമൂല്യ നിധി ശേഖരം സ്ഥിതി ചെയ്യുന്നു. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കാണാൻ ആ നിധിശേഖരത്തിലേക്ക് നോക്കിയാൽ മതി. പക്ഷേ എത്ര പേർ അങ്ങനെ ചെയ്യുന്നു?*
 *2എല്ലാക്കാലത്തുംമഹാന്മാരായിട്ടുള്ളവർ തങ്ങളുടെ ഉപബോധമനസ്സിനുള്ള കഴിവുകൾ തൊട്ടുണർത്തുവാനും തുറന്നു വിടാനും കഴിഞ്ഞവരാണ്.*

*3. പ്രശ്നപരിഹാരത്തിന് ഉപബോധ മനസ്സിന് നിങ്ങളെ സഹായിക്കുവാൻ കഴിയും. ഉദാഹരണത്തിന് ‘എനിക്ക് നാളെ രാവിലെ 6 മണിക്ക് എഴുന്നേൽക്കണം’ എന്ന് ഉപബോധമനസ്സിനെ ധരിപ്പിച്ചു കിടന്നുറങ്ങി നോക്കൂ. കൃത്യസമയത്ത് ഉപബോധ മനസ് നിങ്ങളെ ഉണർത്തിയിരിക്കും.*

*4. ഉപബോധമനസ് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും രോഗാവസ്ഥയിൽ നിങ്ങളെ സുഖപ്പെടുത്തുകയും ചെയ്യും. എന്നും ഉറങ്ങാൻ പോകുമ്പോൾ പൂർണ ആരോഗ്യവാനാകുന്നത് സങ്കല്പിക്കു. ഒരു വിശ്വസ്തദാസനെപ്പോലെ ഉപബോധമനസ് അത് യാഥാർത്ഥ്യമാക്കിത്തരും.*

*5. ഓരോ ചിന്തയും നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തെയും ക്രമപ്പെടുത്തുന്ന ശക്തി സ്രോതസ്സാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക.*
*എല്ലാ അംഗങ്ങൾക്കും ശുഭദിനം*

No comments: