Sunday, April 28, 2019

ശ്രീമദ് ഭാഗവതം 134* 

വെറുക്കുമ്പോ അത്ര പ്രബലമായ ധ്യാനം. ഈ ശിശുപാലന് ഒക്കെ  രാവും പകലും കൃഷ്ണ ധ്യാനം ആണേ. അതുകൊണ്ടാണ് ഭഗവാൻ ശിശുപാലനെ തന്റടുത്ത് വെറുപ്പ് ണ്ടെന്ന് കണ്ടപ്പോ, ആ വെറുപ്പിനെ അധികമാക്കിക്കൊണ്ടേ ഇരുന്നു. എന്താണെന്ന് വെച്ചാൽ അതാണ് എളുപ്പം. അയാളെ കൊണ്ട് പോയി എന്നെ സ്നേഹിക്കൂ എന്ന് പറഞ്ഞാൽ നടക്കില്ല്യ. സ്നേഹം ഒക്കെ നാച്ച്വറലായിട്ട് വരേണ്ടതാ. അത് വന്നിട്ടില്ലെങ്കിൽ അയാൾക്ക് ഇപ്പൊ ന്താ ഉള്ളത്? വെറുപ്പ്. നല്ലത്. 

എന്ത് വികാരം ഭഗവാനോട് വെച്ചാലും നല്ലതാണ്. ലോകത്തിനോട് എന്ത് വികാരം വെച്ചാലും ദുഷിച്ചതാണ്. ഇതാണ് നാരദമഹർഷീടെ സിദ്ധാന്തം. എന്താണെന്ന് വെച്ചാൽ വിചാരത്തോടുകൂടെ എന്തിനെ സ്മരിച്ചാലും അത് ഉള്ളില് കിടക്കും. അതെന്ത് വികാരം എന്നുള്ളതല്ല മുഖ്യം. സ്മരിക്കുന്ന വസ്തു എന്താണ് എന്നുള്ളതാണ് മുഖ്യം. ഭഗവാനോട് എന്ത് വികാരം വെച്ചാലും അത് നല്ലതാണ്. ലോകത്തിനോട് എന്ത് വികാരം വെച്ചാലും അത് അപകടം ആണ്. 

ലോകത്തിനോട് വെയ്ക്കാനുള്ളത് ഉദാസീനവും ഈശ്വരനോട് എന്തും വെയ്ക്കാം എന്നുമാണ്. നമ്മൾ ചെയ്യുന്നതോ? ഈശ്വരനോട് ഉദാസീനവും ലോകത്തിനോട് എന്ത് വികാരവും.

ഞങ്ങൾക്കൊക്കെ വിശ്വാസവും ഭക്തിയും ഒക്കെ ണ്ട്. അതൊന്നും ഒരുപാടൊന്നും ആവാൻ പാടില്ല്യ. എല്ലാം ഒരൂ. ..രു ലിമിറ്റിൽ നില്ക്കണം. ഇതാണ് ഉദാസീനഭാവം. അതിനൊക്കെ ഒരു വയസ്സ് ണ്ട്. പക്ഷേ വയസ്സായാലും വര്യേ ഇല്ല്യ. ഉദാസീന ഭാവം കൊണ്ട് ഈശ്വരനെ കിട്ടില്ല്യ. ഈശ്വരനോട് എന്ത് വിധത്തിലും വികാരം ആവാം. ശണ്ഠ കൂടാം നമുക്ക്. ഭഗവാൻ ഒന്നേ നോക്കൂ. അവൻ എന്നെ ചിന്തിക്കണുണ്ടോ. 

 *സംബന്ധാത്* വൃഷ്ണയ:
വൃഷ്ണിവംശത്തിൽ ഉള്ളവരൊക്കെ ഭഗവാനോട് സംബന്ധം വെച്ചു. 

 *സ്നേഹാദ്* യൂയം. പഞ്ചപാണ്ഡവർ സ്നേഹം വെച്ചു. 

 *ഭക്ത്യാ* വയം. നാരദമഹർഷി പറഞ്ഞു. ഞങ്ങളെ പോലെയുള്ള സാധുക്കൾ ഭക്തി ചെയ്യണു. അതുകൊണ്ട് ഏത് വികാരത്തിലും ഭക്തി ചെയ്യാം ഭഗവദ് ഭജനം ചെയ്യാം എന്ന് നാരദമഹർഷീടെ നിശ്ചയമായ അഭിപ്രായം എന്നാണ്. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi Prasad

No comments: