ശ്രീമദ് ഭാഗവതം 170*
സുഷുപ്തിയിൽ ശരീരം ഇല്ല്യ വ്യക്തിത്വം ഇല്ല്യ സുഖായിട്ട് ഉറങ്ങി എന്നൊരു തോന്നൽ. എഴുന്നേറ്റാൽ വീണ്ടും അങ്ങട് പോവാനൊരു ആകർഷണം. അവിടെ പോയി ഞാനില്ലാതിരിക്കാനാണ് ഈ ആകർഷണം. ആ സുഷുപ്തി അവസ്ഥയിലും ആര് ഉണർന്നിരിക്കുന്നുവോ ഇത് തന്നെ അത്. ഏത് ? യദ് സുപ്തേഷു ശരീരം ഉറങ്ങി കിടക്കുമ്പോ, യോ ജാഗർത്തി ഏതൊരുത്തൻ ഉണർന്നിരുന്നു കൊണ്ട് ഉറക്കത്തിനേയും കണ്ടു കൊണ്ട് അനുഭവിച്ച് കൊണ്ട് ഇരിക്കുന്നുവോ, അവിടെ ഒന്ന് പോയി വന്നാൽ fresh ആയി.
അധിക രോഗങ്ങളും ഉറങ്ങിക്കഴിഞ്ഞാൽ മാറും. ഡോക്ടർമാർ ന്താ ചെയ്യണത്. നല്ല ഭ്രാന്ത് പിടിച്ച ആളുകൾക്ക് പ്രധാനമായ മരുന്ന് ഉറക്കം ആണ്. മരുന്ന് കൊടുത്തു കുറേ ദിവസം ഉറക്കി കഴിഞ്ഞാൽ ശരിയാവും. സകല 'കിറുക്കും' മാറ്റാനുള്ള മരുന്ന് ഹൃദയത്തിലുണ്ട്. മനസ്സ് തന്നെ ഭ്രാന്താണേ. മനസ്സിന് മറ്റൊരു പേരാണ് ഭ്രാന്ത്. Mind is madness. മനസ്സ് പെരുക്കുന്തോറും നമുക്ക് ഭ്രാന്താവും. മനസ്സ് കുറയുന്തോറും കൂടുതൽ കൂടുതൽ ഋജുബുദ്ധിയുള്ളവരാവും. മനസ്സോടെ കൂടെ ഇരിക്കുന്നത് നമ്മളുടെ സ്വഭാവമേ അല്ല. മനസ്സ് ഇല്ലാതെ ചിത്തവൃത്തികൾ ഇല്ലാതെ ഇരിക്കണതാണ് നമ്മളുടെ യഥാർത്ഥ സ്വഭാവം.
നമ്മൾ ഉറങ്ങി കിടക്കുമ്പോഴും ഏതൊരു ചൈതന്യം ഉണർന്നിരിക്കുന്നുവോ അതാണ് ആത്മാ. സുഷുപ്തി അവസ്ഥയിൽ രാജാവ് രാജാവല്ല ഭിക്ഷക്കാരൻ ഭിക്ഷക്കാരനല്ല. മന്ത്രി മന്ത്രി അല്ല സ്ത്രീ സ്ത്രീ അല്ല പുരുഷൻ പുരുഷനല്ല ബ്രാഹ്മണനില്ല്യ ശൂദ്രനില്ല്യ എല്ലാവരുടേയും ഉറക്കം ഒരേ പോലെ. ഉണർന്നുകഴിയുമ്പോൾ എല്ലാ ഭേദവും പൊന്തി. ഉറക്കത്തിൽ ശരീരവും മനസ്സും ഇല്ല്യ പക്ഷേ ആത്മാവുണ്ട്. ആ ആതാവിൽ നിന്ന് ഈ പ്രപഞ്ചം പൊന്തുന്നു. അപ്പോ ഈ പ്രപഞ്ചം എന്താണ്. ആത്മാ തന്നെ.
ആത്മാവിൽ നിന്ന് വേറെ എന്തു പൊന്തും. ആത്മാവിൽ നിന്ന് പൊന്തുന്നത് ഒക്കെ ആത്മാ തന്നെ. സമുദ്രത്തിൽ അലയുണ്ടായാലും കുമിള ണ്ടായാലും വാസ്തവത്തിൽ അതെല്ലാം ന്താ സമുദ്രം അല്ല ജലം സമുദ്രം എന്ന് പറഞ്ഞാലും ഭേദം ണ്ട്. സമുദ്രവും ജലം ആണ് അലയും ജലം ആണ് കുമിളയും ജലം ആണ്. ജലം എന്ന ഭാവത്തോടെ കൂടെ നോക്കിയാൽ സമുദ്രം ആണെങ്കിലും അല ആണെങ്കിലും കുമിള ആണെങ്കിലും വസ്തു ഒന്ന് തന്നെ.
ശ്രീനൊച്ചൂർജി
*തുടരും. .*
lakshmi prasad
No comments:
Post a Comment