ദക്ഷിണാമൂർത്തി സ്തോത്രം-33
ഞാനും ഒരു നിർജ്ജീവ വസ്തുവും തമ്മിൽ എന്താണ് വിത്യാസം. എന്റെ ഉള്ളിലുള്ള ഒരു സാന്നിദ്ധ്യം ഈ നിർജ്ജീവ വസ്തുവിലില്ല. ഈ ശരീരത്തിനുള്ളിൽ എന്തോ ഒന്നിരിക്കുന്നു, അതിന്റെ സാന്നിദ്ധ്യത്താൽ കൈ അനങ്ങുന്നു, കാലനങ്ങുന്നു, എല്ലാ ചലനങ്ങളും ഉണ്ടാകുന്നു. ഈ ശരീരത്തിലെവിടെയോ കേന്ദ്രത്തിലായി ഒരു ബിംബം അനുഭവപ്പെടുന്നുണ്ട് അഹമസ്മി, ഞാനുണ്ട് എന്ന അനുഭവം. അതെന്താണ്? പതുക്കെ മുട്ടി നോക്കു അത് നിങ്ങൾക്കായി തുറക്കപ്പെടും. എങ്ങനെയാണ് മുട്ടുന്നത് 'ഞാനുണ്ട് ' എന്നതിൽ ശ്രദ്ധ ചെലുത്തി കൊണ്ടേയിരിക്കുക, എന്താണ് ഈ ഞാൻ? എന്ന് അന്വേഷിച്ചു കൊണ്ടേയിരിക്കുക.
ഇത് കൊച്ചു കുട്ടികൾക്ക് വേഗം മനസ്സിലാകും. എന്നാൽ വലിയവരാകട്ടെ ബാഹ്യവും,കൃത്രിമവുമായ ഒരുപാട് കാര്യങ്ങൾ തലയിൽ നിറച്ച് വച്ച് അഹങ്കാരം നിറഞ്ഞിരിക്കയാണ്. അതു കൊണ്ടാണ് ഇത്രയും ലളിതമായ വസ്തു ഉള്ളിൽ തെളിയാത്തത്.
സത്യത്തിനേക്കാൾ ലളിതമായി ഒന്നുമില്ല. സത്യം സാർവത്രികമാണ് (Universal). ഈ സമ്പ്രദായത്തിലുള്ളവർക്ക് മാത്രമേ സത്യമറിയു എങ്കിൽ, വേണ്ട അങ്ങനെയൊരു സത്യം. എല്ലാവർക്കും ലഭ്യമാകണം, എല്ലാവർക്കും ബാധകമായ നിത്യ സത്യം.ഏത് മഡയനും അറിയണം. ഒന്നും പഠിക്കാത്തവനും കണ്ടെത്താനാകണം. അങ്ങനെയുള്ള ഒരു അനുഭവമേയുള്ളു .ഞാനുണ്ട് എന്ന അനുഭവം.
വേദം മാത്രമാണ് സത്യമെന്ന് പറഞ്ഞാൽ വേദം നമുക്ക് മാത്രമേയുള്ളു. വേദം എന്നത് കൊണ്ട് നിങ്ങൾ ഒരു പ്രത്യേക ശബ്ദ രാശിയെ ഉദ്ദേശിക്കുകയാണെങ്കിൽ. ഇനി ബൈബിൾ മാത്രമാണ് സത്യമെന്ന് ക്രിസ്ത്യാനികൾ പറഞ്ഞാൽ നിങ്ങൾ വച്ചു കൊള്ളു ഞങ്ങൾക്ക് വേണ്ട. കാരണം ഇവയെല്ലാം അപൂർണ്ണമാണ് partial ആണ്.
വേദങ്ങളും ഉപനിഷത്തുക്കളും ഏത് കേന്ദ്രത്തിൽ നിന്ന് വന്നുവോ, സത്യം എവിടെയൊക്കെ ആരൊക്കെ കണ്ടെത്തിയിട്ടുണ്ടോ അതൊക്കെ അവർ ഏത് കേന്ദ്രത്തിൽ നിന്നു കൊണ്ട് പറഞ്ഞുവോ ആ കേന്ദ്രം എല്ലാവർക്കും ലഭ്യമാണ്. ഏകം സദ് വിപ്രാഃ ബഹുധാ വദന്തി എന്ന് പറയുന്നത് ഇതിനാലാണ്.
ആ സത്ത് ,ഒരേയൊരു സത്ത്. അതിനെ ബുദ്ധിയും മനസ്സും കൊണ്ട് വ്യാഖ്യാനം ചെയ്യുമ്പോൾ അവനവന് തോന്നുന്ന പോലെയൊക്കെ പറയുന്നു. യേശു ക്രിസ്തുവിന് ജ്ഞാനമുദിച്ചപ്പോൾ പ്രാവ് പറന്നെന്നും, ബുദ്ധൻ ആൽ മരത്തിന്റെ ചോട്ടിലിരുന്നപ്പോഴാണ് ജ്ഞാനമുദിച്ചതെന്നും അങ്ങനെ പലതും വ്യാഖ്യാനിക്കപ്പെടുന്നു.
ഓരോ ജീവനും അന്വേഷണം വ്യത്യസ്ത രീതിയിലാകാം എന്നാൽ ആന്തരികമായ ആ അനുഭവം , സത്താ പ്രതീതി , സദാത്മകമായ കേന്ദ്രത്തിൽ ശ്രദ്ധിച്ചാൽ അസത്കല്പാര്ഥകം ഭാസതേ.അതായത് ബാക്കിയുള്ള അർത്ഥങ്ങളൊക്കെയും അസത് അഥവാ ഒരു പ്രതിഭാസമായി കാണപ്പെടുന്നു, സ്ക്രീനിൽ സിനിമ കാണുന്ന പോലെ. എല്ലാം വിചിത്രമായി കാണപ്പെടുന്നു. ഇതിൽ വിശദീകരണത്തിന് പ്രസക്തിയില്ല കാരണം you are the explanation. You are the reality. തത്ത്വമസി.
Nochurji .
malini dipu
No comments:
Post a Comment