ശ്രീശങ്കരന് തത്വനിശ്ചയം ചെയ്ത് ഞാൻ ആരാണ് എന്നുള്ളത് തെളിഞ്ഞു കഴിഞ്ഞു. ജനിച്ചു വളർന്ന് പരിണമിച്ച് ക്ഷയിക്കുന്ന ഈ ശരീരം ഞാനല്ല, സങ്കല്പവിചാരവികാരങ്ങളാകുന്ന മനസ്സ് ഞാനല്ല, ഇതിന് പുറകിലുള്ള ബുദ്ധി ഞാനല്ല, യഥാർത്ഥത്തിൽ ഞാൻ ആരാണ്, എന്റെ സ്വരൂപം എന്താണ് എന്ന് വിചാരം ചെയ്ത് തെളിയുമ്പോൾ, ബോധം തെളിഞ്ഞു പ്രകാശിക്കുമ്പോൾ, സച്ചിദാനന്ദം, ശുദ്ധമായ അറിവ് , അവബോധം, ശിവം ഉള്ളിൽ തെളിഞ്ഞു തെളിഞ്ഞു വരും.
ഇങ്ങനെ തെളിഞ്ഞു വന്നാൽ പോലും ഒരുപാട് conditioning, അധ്യാസം നമ്മളുടെ മേലേ ണ്ട്. അത് അത്ര പെട്ടെന്ന് പോവില്യ. എത്രയൊക്കെ തന്നെ തള്ളിമാറ്റിയാലും വീണ്ടും വന്ന് കയറി പിടിക്കും. അതുകൊണ്ട് തള്ളിക്കൊണ്ടേ ഇരിക്കണം.
ചില കുളത്തിൽ മുഴുവൻ പായലായിരിക്കും. പായൽ തള്ളിനീക്കിയിട്ട് വെള്ളത്തിൽ മുങ്ങും. മുങ്ങി എണീക്കുമ്പോഴേയ്ക്കും പായൽ തലയിൽ വന്ന് വീഴും. അതുപോലെ ഈ ലോകത്തിൽ ജീവിക്കുമ്പോൾ എത്ര തന്നെ നമ്മൾ തള്ളിമാറ്റിയാലും ഈ ലോകം വന്നു നമ്മളുടെ മേലേ കയറി പിടിക്കും. നമ്മളുടെ മുക്തിക്ക്, സ്വാതന്ത്ര്യത്തിന് തടസ്സം ആയിട്ട് അനേകവിധത്തിലുള്ള അധ്യാസങ്ങൾ ആയിരമായിരം ചങ്ങല പോലെ നമ്മളെ കെട്ടിയിട്ടിരിക്കാണ് . ഈ അധ്യാസ നിരാകരണമാണ് വേദാന്ത സമ്പ്രദായം.
ശരീരം ഞാൻ അല്ലാ എന്ന് വെറുതെ convinced ആയാൽ പോരാ. അല്ലാ എന്ന് പറഞ്ഞാലും ശരീരം ഞാൻ എന്നുള്ളത് പലേ വിധത്തിലും we will affirm it. ശരീരത്തിന്റെ ലക്ഷണങ്ങൾ ഒക്കെ എന്റേതായിട്ട് കരുതുകയാണ്. ശരീര അഭിമാനം ആണ് എല്ലാവർക്കും ശരീരബോധം അല്ല. എന്തൊക്കെ ചെയ്താലും ഏതെങ്കിലും വഴിക്ക് ഈ ശരീരാഭിമാനം നമ്മളെ പിടി കൂടും.
ആചാര്യന്മാർക്കുപോലും അല്പസ്വല്പം വരും എന്നാണ്. അത് വരണു എന്നുള്ളത് അവരുടെ കുറവല്ല. മായയുടെ ബലം ആണ്. ഇത് എത്ര കണ്ടു കുറയുന്നുവോ അത്ര കണ്ട് ആനന്ദം. ഉയര്‍ന്ന ജ്ഞാനസ്ഥിതിയിൽ ഇരിക്കുന്നവരും ഇടയ്ക്കിടയ്ക്ക് ഒന്ന് ചുവട്ടിലേയ്ക്ക് ഇറങ്ങി വരും. അവർ ഏത് സമൂഹത്തിൽ ജനിച്ചിരിക്കുന്നുവോ, ആ സമൂഹത്തിന്റെ, അവരുടെ വംശത്തിന്റെ സ്വഭാവം ഒക്കെ കുറച്ച് കാണിക്കും. അവര് ഇങ്ങനെ ചുവട്ടിലേയ്ക്ക് ഇറങ്ങി വരുന്നത് നമുക്ക് മേലോട്ട് പോകാൻ ഒരു ആശ്വാസവുമാണ്.
കാശി, ധാരാളം പണ്ഡിതന്മാരുടെ സ്ഥലം ആണ്. ശങ്കരനും കൂട്ടരും ദിവസവും രാവിലെ ബ്രാഹ്മമൂഹൂർത്തത്തിൽ ഗംഗയിൽ പോയി കുളിക്കും. ഗംഗാസ്നാനം കഴിഞ്ഞ് ഒരു മരച്ചുവട്ടിൽ വന്നിരിക്കും. ഓരോ ഉപനിഷത് ആയി എടുത്ത് അർത്ഥം പറയും. ഇതായിരുന്നു സമ്പ്രദായം.
ശ്രീനൊച്ചൂർജി.
Lakshmi prasad
No comments:
Post a Comment