ഓണംസ്പെഷ്യൽ പോസ്റ്റുകൾ*
*പോസ്റ്റ് നമ്പർ: 2⃣3⃣*
ഇന്ദ്രപദവി നേടാന്‍ നൂറാമത്തെ യാഗം നടത്തുമ്പോളാണ് ബലിയുടെ യാഗശാലയില്‍ വാമനന്‍ എത്തുന്നത്. ത്രിവിക്രമനായി ലോകമെമ്പാടും വളര്‍ന്ന വാമനന്‍ രണ്ടടികൊണ്ട് ബലി തന്റേതെന്ന് അഹങ്കരിച്ചിരുന്ന എല്ലാം അളന്നെടുത്തു. മൂന്നാമത്തെ അടിവെക്കാന്‍ സ്ഥലം ചോദിച്ചു.
അപ്പോഴാണ് തന്റെ അഹന്തയുടെ ആഴം ബലി തിരിച്ചറിഞ്ഞത്. അഹങ്കാരം നിറഞ്ഞ ശിരസ്സില്‍ കാല്‍ വയ്ക്കാന്‍ ബലി തന്നെയാണ് വാമനനോട് ആവശ്യപ്പെട്ടത്.
അത് അനുഗ്രഹം ആയിരുന്നു, ചവിട്ടിത്താഴ്ത്തല്‍ ആയിരുന്നില്ലെന്നും ഐതീഹ്യം .നമ്മുടെ അറിവില്ലായ്മയുടെ മുന്നില്‍ ജ്ഞാനരൂപനാമായി വാമനന്‍ എത്തുമെന്നും, അത് വളര്‍ന്ന് നമ്മുടെ അഹന്ത നീക്കുമെന്നുമാണ് ഈ ഐതീഹ്യം പറയുന്നത്.
*‼️ ഇനി കുറച്ചു പഴംചൊല്ല് കൂടി നോക്കാം നമുക്ക്‼️ താഴെ പോസ്റ്റുകൾ വായിക്കു.*
നിത്യേന പറഞ്ഞും കേട്ടും പരിചയമുള്ള ഒട്ടേറെ ചൊല്ലുകളുണ്ട്. ഓണത്തേക്കാള്‍ വലിയ മകമുണ്ടോ?, ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി, അവിട്ടകട്ട ചവിട്ടി പൊട്ടിക്കണം,
ഓണത്തേക്കാള്‍ വലിയ വാവില്ല, ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ തുടങ്ങീ രസകരമായ ചൊല്ലുകള്‍ നിരവധിയാണ്.
പഴമക്കാര്‍ അനുഭവം കൊണ്ട് പകര്‍ന്നു നല്‍കുന്ന ആശയങ്ങളാണ് ചൊല്ലുകളായി കൈമാറുന്നത്. സാധാരണക്കാരന്റെ ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്ന ആഘോഷമാണ് ഓണം. ഓണവുമായി ബന്ധപ്പെട്ട് ധാരാളം ചൊല്ലുകള്‍ മലയാളത്തിലുണ്ട്.
ചെറുവാക്കുകളായ, ഈ ചൊല്ലുകളും ശൈലികളും വളരെ കൃത്യമായി അര്‍ത്ഥതലങ്ങളെ ശരിവെക്കുന്നു. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഏതാനും ഓണച്ചൊല്ലുകള്‍ ഓര്‍ക്കാം'.
No comments:
Post a Comment