*ഓണംസ്പെഷ്യൽ പോസ്റ്റുകൾ*
*പോസ്റ്റ് നമ്പർ: 2⃣7⃣*
*മധുരമൂറും പാലട പ്രഥമന്‍ ഉണ്ടാക്കാം*
അരി അട - അര കപ്പ്
പാല്‍ - മൂന്നു കപ്പ്
പഞ്ചസാര - അര കപ്പ്
ഏലയ്‌ക്കാ പൊടി- കാല്‍ ടീസ്‌പൂണ്‍
അണ്ടിപ്പരിപ്പ്- 25 ഗ്രാം
കിസ്‌മിസ് - 25 ഗ്രാം
നെയ്യ് - അര ടീ സ്‌പൂണ്‍
ഉണ്ടാക്കുന്ന വിധം
ചൂടാക്കിയ വെള്ളത്തില്‍ അട കുതിര്‍ത്തു വെക്കുക. കുതിര്‍ന്ന അട സാദാ വെള്ളത്തില്‍ രണ്ടു മൂന്നു തവണ കഴുകി എടുക്കുക. അട തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വെള്ളം ഒഴിവാക്കുക.
മൂന്നു കപ്പ് പാല്‍ നന്നായി ചൂടാക്കുക. അതിലേക്ക് കഴുകിവെച്ച അട തീ കുറച്ചുവെച്ച് ഇട്ടു വേവിക്കുക. അട നല്ലതുപോലെ കട്ടിയില്ലാതാകുന്നതുവരെ വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്തു കുറച്ചുനേരം കൂടി വേവിക്കുക. ഇളംനിറമാകുന്നതുവരെ വേവിക്കണം. ഇതിലേക്ക് ഏലയ്‌ക്കാപ്പൊടി ചേര്‍ത്തു, ഇളക്കിയ ശേഷം തീ അണയ്‌ക്കണം.
നെയ്യ് ചൂടാക്കി, അതിലേക്ക് അണ്ടിപ്പരിപ്പും കിസ്‌മിസും ചേര്‍ത്തു കുറച്ചുനേരം ഇളക്കിയെടുക്കുക. ഇത് പായസത്തിലേക്ക് ചേര്‍ക്കണം. 10-15 മിനുട്ടിന് ശേഷം അര ടീസ്‌പൂണ്‍ നെയ് കൂടി ചേര്‍ത്ത് ഇളക്കുക. ഇപ്പോള്‍ മധുരമേറും പാലട പ്രഥമ തയ്യാറായി.
പരിപ്പ് പായസം
ചെറുപയർ പരിപ്പ്-250ഗ്രാം
തേങ്ങ -2 എണ്ണം
ശർക്കര -250ഗ്രാം
നെയ്യ് -2സ്പൂൺ
ചുക്കുപൊടി - കാൽ ടീസ്പൂൺ
കശുവണ്ടി - മുന്തിരിങ്ങ -ആവശ്യത്തിന്
ഒരു പാത്രത്തിൽ ചെറുപയർ പരിപ്പ് ഇളം ബ്രൌൺ നിറമാകുന്നത് വരെ വറക്കുക(ഏകദേശം 5-6 മിനിട്ട്) അതിനുശേഷം നാന്നായി കഴുകിയ പരിപ്പ് തിളച്ച വെള്ളത്തിൽ വേവിക്കുക.
2) ശർക്കര വേറെ ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കുക.
3)വെന്ത പരിപ്പിലേയ്ക്ക് ശർക്കരപാനി ഒഴിയ്ക്കുക.അതിന് ശേഷം തേങ്ങയുടെ രണ്ടാം പാലും, മൂന്നാം പാലും ചേർത്ത് കുറുകുന്നത് വരെ ഇളക്കികൊണ്ടിരിയ്ക്കുക. നെയ്യ് ചേർത്ത് വീണ്ടും ഇളക്കുക.
4)പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കുക.ഏകദേശം 4-5 മിനിട്ട് കഴിയുമ്പോൾ ജീരകപ്പൊടിയും ചേർത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക
5)അതിനുശേഷം നെയ്യിൽ വറുത്ത കശുവണ്ടി, മുന്തിരിങ്ങ എന്നിവയും, ആവശ്യമെങ്കിൽ നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും അല്പം ചുക്കുപൊടിയും ചേർത്താൽ സ്വാദിഷ്ടമായ പരിപ്പുപായസം തെയ്യാറായി.

No comments:
Post a Comment