*ആചാരങ്ങളും അനുഷ്ടാനങ്ങളും*⚜
*ഭാഗം - 4*
*----------------------------- ©----®--karikkottamma*
*16, സത്യനിഷ്ഠ എന്നാലെന്ത് ?*
*സത്യനിഷ്ട എന്നത്, എല്ലായ്പോഴും മറ്റു ള്ളവരോട് തിന്മ ഇല്ലാത്ത വാക്കുകൾ മൊഴിയുന്ന നിഷ്ഠാധർമമാണ് നാം പറയുന്ന വാക്കുകൾ മററുളളവരെ വേദനപ്പെടുത്തുന്നതോ ദുഃഖങ്ങൾ ഉണ്ടാക്കുന്നതോ അല്ലാത്തവയോ ആയിരിക്കണം. നാം ചൊല്ലുന്ന വാക്കുകൾ എല്ലാം സത്യം ഉൾക്കൊള്ളുന്നതായിരിക്കണം. മററുളളവർക്ക് നന്മ ചൊരിയുന്നമൊഴികളിലാണ് എപ്പോഴും സത്യനിഷ്ഠ അടങ്ങിയിരിക്കുന്നത്. സത്യം പവിത്രമാർന്ന സ്വർഗ്ഗസോപാനമാണ്*.
*17, സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചാൽ എന്തു സംഭവിക്കും?*
*ആരായാലും സ്വന്തം മനസാക്ഷിയെ വഞ്ചിക്കരുത്. വഞ്ചിച്ചാൽ ആ മനസ്സാക്ഷി അയാളെ ദഹിപ്പിക്കും. മനുഷ്യന്റെ മനസാക്ഷി ബോധത്താൽ പ്രവർത്തിക്കുന്നു. ബോധാ ( ജ്ഞാനം) അചഞ്ചലമായ സത്യമാണ്. സത്യപൊരുളെന്ന ബോധത്തെ മറന്ന് കർമ്മം ചെയതാൽ ആ ബോധം അവനിൽ അസ്വസ്ഥത ഉളവാക്കും*.
*18. മനസ്സിൽ കാപട്യമില്ലാതെ കർമ്മം ചെയ്യുന്നവർക്കുള്ള ഗുണമെന്ത് ?*
*മനസ്റ്റിൽ കാപട്യമില്ലാതെ കർമ്മം ചെയ്യുന്നവർ ലോകരുടെ മനസ്സിലെല്ലാം കീർത്തിമാന്മാരായി സ്ഥാനം നേടും, ജീവിതമെന്നാൽ കർമ്മനിഷ്ഠയാണ്. ലോകത്തിന്റെ നിലനില്പു തന്നെ കർമ്മത്തിൽ അടങ്ങിയിരിക്കുന്നു. സത്യകർമ്മങ്ങൾ ധർമ്മം നിലനിറുത്തുന്നു. സൂര്യൻ, ചന്ദ്രൻ തുടങ്ങിയ സകലചരാചരങ്ങളും കർമ്മം അനുഷ്ഠിക്കുന്നവരാണ്. സത്യധർമ്മം ഉണർത്തുന്ന കർമ്മങ്ങൾ ദൈവീകമാണ്. അതുകൊണ്ടാണ് സൂര്യൻ, അഗ്നി, ഭൂമി ഇവയെ നാം പണമിക്കുന്നത്. സത്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നവരെ ലോകം സ്തുതിക്കും*.
*19. സ്വയരക്ഷ അടക്കിവാഴുന്ന ഒരാൾ എപ്പോഴും തന്റെ കോപത്തെ അടക്കി വാഴണമോ?*
*സ്വയരക്ഷ കരുതുന്ന ഒരാൾ എപ്പോഴും തന്റെ കോപത്തെ അടക്കിവാഴണം*. *കോപത്തെ അടക്കാതിരുന്നാൽ ആ കോപം സ്വയം ആത്മഹത്യാകർമ്മമായി മാറും*. *ആത്മശാന്തി*
*കൈവരിക്കണമെങ്കിൽ ക്ഷോഭം ഉപേക്ഷിക്കണം*. *അല്ലെങ്കിൽ ആ ക്ഷോഭം സ്വന്തം ആത്മശാന്തി ഇല്ലാതാക്കും*. *കോപം ജീവിതത്തിൽ അതിഭയങ്കരമായ വിനകൾ ചെയ്യുന്നതോടൊപ്പം ജീവഹാനിക്കുവരെ വഴിയൊരുക്കുന്നു. തപോധർമ്മമനുഷ്ഠിക്കുന്നവരുടെ കോപാഗ്നി അവരുടെ തപോമഹിമ നശിപ്പിക്കും. വിശ്വാമിത്രന്റെ കോപത്താൽ അദ്ദേഹം വസിഷ്ഠമുനിയുടെ മുമ്പിൽ അപമാനിതനായതും തപഃശക്തി നശിച്ചതുമായ കഥ ശ്രദ്ധേയമാണ്. താപസർ കോപാവേശത്താൽ ശാപം നൽകിയാൽ തപോബലം നശിച്ച് വീണ്ടും ജന്മസാഗരം നീന്തുവാനിടയാകും*.
*20. കടുത്ത കോപം പൂണ്ടവരും കോപമില്ലാത്തവരും തമ്മിലുള്ള അന്തരമെന്ത്?*
*കടുത്ത കോപം കൊണ്ടവർ മരിച്ചവർക്ക് സമമായവരാണ്. കോപകർമ്മം വിട്ടൊഴിഞ്ഞവർ വിഷയാസക്തി നശിച്ച സത്യാന്വേഷികൾക്ക് തുല്യരും. സന്യാസികൾക്ക് കോപം നശിച്ചാലേ ജ്ഞാനം ലഭിക്കുകയുള്ളൂ. ചലിച്ചു ഭിന്നിക്കുന്ന ചിത്തത്തിൽ ബ്രഹ്മം നിലകൊള്ളുകയില്ല. ബ്രഹ്മജ്ഞാനപദവി കൈവരിക്കണമെങ്കിൽ കോപാഗ്നി കെട്ടടങ്ങി ഉറച്ച മനസ്സുള്ള യോഗിയായിത്തീരണം. അതാണ് മോക്ഷപ്രാപ്തി. കോപം കുടികൊള്ളുന്ന ചിത്തം ചലിച്ചു ഭിന്നിക്കുന്നതിനാൽ പ്രപഞ്ചസ്വഭാവത്തിലാണ്ട് ജീവൻ മുക്തി കൈവരിക്കാനാകാതെ മരിച്ചതിന് സമമായി മാറും*.
*21. ധാർമ്മികകർമ്മം എന്നാൽ ഒരു ജീവനെയും ഹിംസിക്കാതിരിക്കുക എന്നതാണോ?*
*ധാർമ്മിക കർമ്മം എന്നാൽ ഒരു ജീവനെയും ഹിംസിക്കാതിരിക്കുക എന്നതാണ്. ഹിംസാ കർമ്മത്താൽ മറ്റ് എല്ലാ അധർമ്മങ്ങളും വന്നുചേരും. മറെറല്ലാ ധർമ്മങ്ങളും ഒരാളിൽ അടങ്ങിയിരുന്നാലും ഹിംസചിന്ത അയാളിൽ കുടികൊണ്ടാൽ ആ കർമ്മത്താൽ അയാളിൽ ഉള്ള ധർമ്മം എല്ലാം നശിക്കും. ഹിംസ ഇല്ലെങ്കിൽ മറെറല്ലാ ധർമ്മങ്ങളും അവനിൽ വന്നു ചേരും. മാത്രമല്ല അധർമ്മങ്ങൾ നശിക്കുകയും ചെയ്യും*.
*22. അഹിംസാകർമ്മം അനുഷ്ഠിച്ചു ജീവിക്കുന്നതുകൊണ്ടുള്ള ഗുണമെന്ത് ?*
*അഹിംസാകർമ്മം അനുഷ്ഠിച്ചു ജീവിക്കുന്നവരുടെ ജീവനെടുക്കാൻ അകാലത്തിൽ യമധർമ്മനും തുനിഞ്ഞ് ചെല്ലുകയില്ല. മരണം അഹിംസയുടെ മുന്നിൽ അലിവുള്ളതാണ്. ഒരു ജീവനേയും ഹിംസിക്കാതിരിക്കുന്നവൻ പെട്ടെന്ന് മരിക്കുകയില്ല. അഹിംസാധർമ്മങ്ങൾ ജീവിതത്തിൽ നല്ല നന്മകൾ തരും. ആ നന്മയുടെ ഫലങ്ങൾ പരജന്മസുഖം കൂടാതെ ജീവിതസുഖം അനുഭവിച്ചാസ്വദിക്കാൻ തുണയാകും. ജീവിതത്തിൽ അകാലമൃത്യു കൈവരിക്കുകയില്ല*.
*23.ദുഃഖങ്ങളില്ലാതാകണമെങ്കിൽ എന്തുചെയ്യണം?*
*ദുഃഖങ്ങളില്ലാതാകണമെങ്കിൽ എല്ലാ ഐശ്വര്യങ്ങളും ഉള്ളപ്പോൾത്തന്നെ ആശകളെ അകററണം. സുഖസമൃദ്ധിയുള്ള കാലത്തുതന്നെ ആശകൾ ത്യജിക്കുക എന്നത് അസാദ്ധ്യമാണ്. ധനത്താൽ വിഷയാസക്തി സുഖങ്ങൾ അനുഭവിക്കാനേ മനുഷ്യർ ആശിക്കുകയുള്ളൂ. എന്നാൽ സമ്പത്ത് നിറഞ്ഞിരിക്കുമ്പോൾ തന്നെ ആശകൾ അകറ്റിയാൽ ജീവിതത്തിലെ ദുഃഖങ്ങൾ മായുന്നതോടെ ആത്മസന്തുഷ്ടി നേടുവാനിടവരും*.
*24, ഞാനെന്നും* *എന്റേതെന്നുമായ* *അഹങ്കാരത്തെ* *അകറ്റുന്നതുകൊണ്ടുള്ള*
*നേട്ടമെന്ത് ?*
*താനെന്നും എന്റെതെന്നു മുള്ള അഹങ്കാരത്തെ അകററിയവൻ ദേവന്മാരാലും എത്തിപ്പെടാനാകാത്ത മോക്ഷലോകപാപനാകും. അഹങ്കാരത്തെ വെടിയാത്തവർ അജ്ഞാനികളാണ്. ലക്ഷ്യബോധമുള്ള മനസ്സുകൊണ്ട് ഞാൻ. നിന്റേത് എന്നീ ഭാവങ്ങളുപേക്ഷിച്ച് കർമ്മ ദ്രിയങ്ങൾ കൊണ്ട് സ്വധർമ്മമനുഷ്ഠിക്കവേ യോഗവും പരീക്ഷിക്കുന്ന ആൾ മോക്ഷലോക പ്രാപ്തി ആർജ്ജിക്കും*.
*25. നല്ല ജീവിതസഖി എങ്ങനെയുള്ളവളായിരിക്കണം?*
*കുടുംബിനിക്ക് യോഗ്യമായ നല്ല ശീലങ്ങൾ ആർജ്ജിച്ചവളും തന്റെ നായകന്റെ വരുമാനരീതി നനുസൃതമായി ജീവിതരീതി പുലർത്തുന്നവളുമായിരിക്കണം ജീവിതസഖി. മൂത്തവരെ ബഹുമാനിക്കുക, പരിചരിക്കുക, വിരുന്നുകാരെ ഉപചരിക്കുക, അശരണർ, ആശ്രിതർ തുടങ്ങിയവർക്ക് ദയപകരുക, ഭക്ഷണപദാർത്ഥങ്ങൾ രുചിയായി പാകം ചെയ്യുക, ലോകനടപ്പറിഞ്ഞ് പെരുമാറുക മുതലായ കർമ്മങ്ങളനുഷ്ഠിക്കുന്നവളായിരി ക്കണം നല്ല കുടുംബിനി*.
*26. ഏകാഗ്രമായ ജപത്തിലൂടെ ഈശ്വരസാക്ഷാത്ക്കാരം സാധ്യമാകുമോ?*
*ഏകാഗ്രമായ ജപത്തിലൂടെ ഈശ്വരസാ ക്ഷാത്കാരം സാധ്യമാകും. ജപം വിവിധ രീതിയിൽ അനുഷ്ഠിക്കാറുണ്ട്*. *മന്ത്രം ഉച്ചത്തിൽ ജപിക്കുന്നത് വൈഖരിജപം എന്ന റിയപ്പെടുന്നു. മർമ്മരം പോലെയോ നിമന്ത്രണം പോലെയോ മെല്ലെ ജപിക്കുന്നത് ഉപാംശു ജപമാണ്*. *മനസ്സിൽ ഏകാഗ്രമായി ജപിക്കുന്നതാണ് മാനസികജപം. ഏററവും പ്രയാസമേറിയതും എന്നാൽ ഏററവും ഫലപ്രദവുമായ വൈഖരി ജപത്തേക്കാൾ ഫലപ്രദം ഉപാംശു ജപവും അതിലും ഫലപ്രദം മാനസികജപവുമാണ്. എന്നാൽ മന്ത്രാപാസന അഭ്യസിച്ചു തുടങ്ങുന്ന ഒരാൾ ആദ്യം വൈഖരി ജപമാണ് അനുഷ്ഠിക്കേണ്ടത്. അങ്ങനെ ജപത്തിനിടയിൽ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനുള്ള പ്രാപ്തി കൈവന്നശേഷം വേണം ഉപാംശു ജപത്തിലേക്കും മാനസിക ജപത്തിലേക്കും കടക്കുവാൻ. നിത്യവും മുടങ്ങാതെ ജപം അനുഷ്ഠിക്കേണ്ടതാണ്*. *അതിന് ഏററവും ഫലപ്രദമായ സമയം ബ്രാഹ്മമുഹൂർത്തമാണ്*. *സാത്ത്വികഗുണം ഏററവും* *കൂടുതലുള്ള സമയമാണ് ബ്രാഹ്മ മുഹൂർത്തം*. *ആ സമയം ഏകാഗ്രതയോടെ* *നാമജപവും മന്ത്രജപവും നടത്തുന്നതിന്*
*അത്യുത്തമമാണ്*. *ജപം നടത്തുന്ന നിശ്ചിത സമയം തന്നെ എല്ലാ ദിവസവും അതു നടത്തേണ്ടതാണ്. നിത്യവും ഒരേ സ്ഥലംതന്നെ ജപത്തിന് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. അതിന് ഒരു പൂജാമുറി തയ്യാറാക്കുന്നതും നല്ലതാണ്*. *നിത്യജപം എന്നും വീട്ടിലെ പൂജാമുറിയിൽ വച്ച് നടത്താൻ കഴിയാത്തവർക്ക് ശുദ്ധമായ സ്ഥലത്തുവച്ച് ജപിക്കാവുന്നതാണ്. കഴിയുന്നതും ജപം ഒരു ദിവസവും മുടക്കാതിരിക്കുകയാണ് വേണ്ടത്. ഗുരുവിന്റെ ഉപദേശ പ്രകാരം സാധന എന്ന നിലയിൽ മന്ത്രം ജപിക്കുന്നവർ നിത്യവും ഒരേ സ്ഥലം തന്നെ ജപത്തിന് ഉപയോഗിക്കേണ്ടതാണ്*. *ഗുരു നിർദ്ദേശിക്കുന്ന മററു നിഷ്ഠകളും അവർ പാലിക്കേണ്ടതാണ്*.
*27. ഉദയസൂര്യന്റെ ശക്തി അസ്തമയസൂര്യനുണ്ടോ?*
*ഉദയസൂര്യന്റെ ശക്തി അസ്തമയസൂര്യനില്ല. മാത്രമല്ല, ശക്തി കുറഞ്ഞ സൂര്യന്റെ നിറമാണ് വൈകുന്നേരം കാണുന്നത്. സൂര്യപ്രകാശം ഭൂമിയുടെ വായുമണ്ഡലത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങുമ്പോൾ ഒരു ഭാഗം പ്രകാശരശ്മികൾ വായുതന്മാത്രയുമായി ദിവ സവും കൂട്ടിമുട്ടി ചിതറുന്നു. പ്രകാശത്തിലെ തരം ഗദൈർഘ്യം കുറഞ്ഞ ഘടകങ്ങളാണ് ഇത്തരത്തിൽ കൂടുതലായി ചിതറുക. പ്രകാശം എത്ര ദൂരം വായുവിലൂടെ സഞ്ചരിക്കുന്നുവോ അത്രയും കൂടുതൽ പ്രകാശരശ്മികൾ ചിതറിത്തെറിച്ചു കൊണ്ടുമിരിക്കും. സായാഹ്നത്തിലെ സൂര്യരശ്മിക്ക് ഭൂമിയിൽ എത്തുന്നതിന് ഉച്ചസമയത്തെ സൂര്യരശ്മിയെ അപേക്ഷിച്ച് പതിനാറ് ഇരട്ടിയിലധികം ദൂരം വായുവിലൂടെ സഞ്ചരിക്കേണ്ടിയും വരും. ഇത്രയും ദൂരം വായുവിലൂടെ സഞ്ചരിക്കുന്നതിനിടയിൽ സൂര്യരശ്മിയിലെ തരംഗദൈർഘ്യം കുറഞ്ഞ ഘടകങ്ങളെല്ലാം ചിതറിത്തെറിച്ചുകഴിഞ്ഞിരിക്കും. തരംഗദൈർഘ്യം കൂടിയ ചുവപ്പുരശ്മികളിൽ കുറെയൊക്കെ ചിതറാതെ അവശേഷിക്കുകയും ചെയ്യും. അസ്തമയസൂര്യന് നേരെ നോക്കുമ്പോൾ ഇപ്രകാരം അവശേഷിക്കുന്ന ചുവപ്പു രശ്മികളാണ് മനുഷ്യരുടെ കണ്ണിൽ പതിക്കുന്നത്. ഇതിനാൽ സായാഹ്നസൂര്യൻ ചുവന്നിരിക്കുന്നതായി അനുഭവപ്പെടുന്നു*.
*28, സുര്യനെ ഗ്രഹണസമയത്ത് നോക്കാമോ?*
*ഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നത് കണ്ണിന് ദോഷം ചെയ്യും*. *ഗ്രഹണസമയത്തെന്ന് മാത്രമല്ല എപ്പോൾ സൂര്യനെ നേരിട്ട് നോക്കിയാലും കണ്ണിൽ പതിയുന്ന സൂര്യബിംബത്തിന് കണ്ണിന്റെ റെററിനയ്ക്ക് പൊള്ളലേൽപ്പിക്കുവാൻ തക്ക ചൂടുണ്ട്*. *സാധാരണ നേരത്ത് സൂര്യപ്രകാശത്തിന്റെ തീവ്രത കാരണം കണ്ണിലെ കൃഷ്ണമണി അടഞ്ഞു പോകും. ഇതുമൂലം കണ്ണിൽ പൊള്ളേലേൽക്കുന്നത് ഒരു പരിധി വരെ തടയാനാകും. എന്നാൽ ഗ്രഹണസമയത്തു സൂര്യന്റെ നല്ലൊരു ഭാഗം ചന്ദ്രനാൽ മറക്കപ്പെടുന്നുണ്ട്*. *ഇത് മൂലം സൂര്യപ്രകാശത്തിന്റെ തീവ്രത കുറയും. അത് മൂലം കൃഷ്‌ണമണി പൂർണമായി തുറന്നിരിക്കും*.
*പക്ഷേ, സൂര്യന്റെ ചെറിയൊരംശമെങ്കിലും കണ്ണിൽപ്പെട്ടാൽ പ്രകാശം കണ്ണിലേക്ക് കയറും*. *അതുവഴി രൂക്ഷമായ പൊള്ളലേൽക്കും. " സൂര്യന്റെ ചെറിയൊരംശത്തിൽ നിന്നും വരുന്ന പ്രകാശരശ്മിക്കുപോലും പൂർണ്ണ സൂര്യബിംബത്തിന്റെ തന്നെ ചൂട് ഉണ്ടായിരിക്കും. ഇതിനാൽ ഗ്രഹണസമയത്ത് സൂര്യനെ നോക്കരുത്*
*29. ഏതെല്ലാമാണ് സൂര്യദർശനം നിഷിദ്ധമായ സമയങ്ങൾ?*
*ജലത്തിൽ പ്രതിഫലിക്കുമ്പോഴും, നട്ടുച്ചനേരത്തും സൂര്യനെ നോക്കരുത്. സ്വക്ഷേതബലവാനായി ജ്വലിച്ചുനിൽക്കുന്ന സൂര്യഭഗവാനെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുന്നത് ഹാനികരമാണ്. മദ്ധ്യാഹ്നത്തിൽ മനുഷ്യനേത്രങ്ങൾ കൊണ്ട് സൂര്യനെ വീക്ഷിച്ചാൽ ഗുരുതരമായ കാഴ്ചവൈകല്യത്തിന് അത് വഴിതെളിക്കും. ഇതിനെയാണ് ഭാരതീയർ സൂര്യശാപമെന്ന് വിശേഷിപ്പിക്കുന്നത്. ജലത്തിൽ പ്രതിഫലി ക്കുന്ന സൂര്യൻ വരുണഭഗവാനുമായി കൂടിച്ചേർന്ന് നില്ക്കുമ്പോൾ മനുഷ്യർക്ക് ആ ദൃശ്യം നിഷിദ്ധമാണ്*.
*30. ജീവാമൃതമെന്ന് മഴയെ വിളിക്കുന്നത് ഉചിതമാണോ?*
*മഴ ജീവജാലങ്ങൾക്ക് ആധാരമാണെന്ന തിരിച്ചറിവ് മനുഷ്യനെ ജീവിക്കാൻ അനുവദിക്കുന്നു. മഴയില്ലാത്ത ഒരു ലോകത്തെപ്പറ്റി ചിന്തിക്കുന്നത് വെറും മിഥ്യാധാരണയും അബദ്ധവുമാണ്. ഇടയ്ക്കിടെ മഴ പെയ്യുന്നതുകൊണ്ടാണ് ഈ ലോകം നിലനിന്ന് വരുന്നത്. ഇത് ജീവജാലങ്ങൾക്ക് അത്യാവശ്യവുമാണ്. ഇങ്ങനെ ജീവജാലങ്ങൾക്ക് ആധാരമായ മഴ ഇടയ്ക്കിടെ പെയ്യുന്നതുകൊണ്ടാണ് ലോകം തന്നെ നിലനിൽക്കുന്നത്. അതുകൊണ്ട് മഴയെ അമൃതെന്നോ ജീവാമൃതമെന്നോ വിളിക്കാവുന്നതാണ്*.
*31. യഥാർത്ഥ പത്നീപദം അലങ്കരിക്കുന്നത് ആര്?*
*ജീവിതത്തിലേയ്ക്ക് സഖിയായി സ്ത്രീയെ കൂട്ടുമ്പോൾ പുരുഷൻ അതീവ ശ്രദ്ധ പാലി ക്കേണ്ടതുണ്ട്. തന്റെ വരുമാനത്തിനോട് യോജിക്കുന്നവളും അതിനനുസരിച്ച് ജീവിതം കരുപ്പിടിപ്പിക്കുവാൻ ത്രാണിയുള്ളവളുമായിരിക്കണം ഭാര്യ. കൂടാതെ ഒരു കുടുംബം കെട്ടുറപ്പോടെ നിലനിറുത്തിക്കൊണ്ട് പോകാൻ വേണ്ടുന്നതായ നല്ല ശീലങ്ങളൊക്കെയും അവൾക്ക് ഉണ്ടായിരിക്കണം. ദീനരെ ദാനം കൊണ്ടും സുഹൃത്തുക്കളെ സ്നേഹം കൊണ്ടുംമുതിർന്നവരെ ബഹുമാനം കൊണ്ടും ഇളമുറയെ വാത്സല്യം കൊണ്ടും മറ്റും കീഴടക്കുക യെന്നതാണ് ഒരു പത്നിയ്ക്ക് വേണ്ടുന്ന നല്ല ശീലങ്ങൾ*. *ബാഹ്യ സൗന്ദര്യത്തിൽ കാര്യമില്ല.സൗന്ദര്യം ഉള്ളിൽ ഉണ്ടാകണം*
*32, എപ്പോഴാണ് ഒരു പുരുഷൻ സമ്പൂർണ്ണനാകുന്നത്?*
*അമിതമായ ധനം സമ്പാദിക്കുമ്പോഴും ജീവിതപന്ഥാവിൽ മററനേകം സൗകര്യങ്ങൾ മെച്ചപ്പെടുത്തുമ്പോഴും താൻ പൂർണ്ണനായി എന്ന മിഥ്യാധാരണ പുരുഷന് വന്നുചേരാറുണ്ട്. എന്നാൽ അവന്റെ ജീവിതത്തിൽ നന്മ നിറയണമെങ്കിൽ സത്ഗുണ സമ്പന്നയും നല്ല ശിലങ്ങൾക്കുടമയുമായ ജീവിതസഖി വന്നുചേരണം. നല്ല ഗുണങ്ങളും നല്ല ശീലവും പുലർത്താ നാകുന്ന കുലമഹിമയോടുകൂടിയ സ്ത്രീയാണ് ജീവിതത്തിലേയ്ക്ക് പദമൂന്നുന്നതെങ്കിൽ പുരുഷൻ സമ്പൂർണ്ണനാകുന്നു. എന്നാൽ മറെറന്ത് സൗഭാഗ്യങ്ങൾ വന്നാലും സത്ഗുണ സമ്പന്നയല്ലാത്തവളും എല്ലാററിനോടും വിപരീതരീതി വച്ചുപുലർത്തുന്ന സ്ത്രീയാണ് ഒരു പുരുഷന്റെ ജീവിതസഖിയായി എത്തുന്നതെങ്കിൽ അയാളുടെ ജീവിതം കഷ്ടതകളും ക്ലേശങ്ങളും നിറഞ്ഞതായിത്തീരും*.
*33. എപ്പോഴാണ് ജീവിതസഖി അമുല്യമാകുന്നത് ?*
*ഒരു ഗൃഹസ്ഥാശ്രമിയെ സംബന്ധിച്ചിടത്തോളം തന്റെ ഭാര്യ അമൂല്യനിധിയായിരിക്കേണ്ടതാണ്. സഹധർമ്മി ണിയുടെ ചാരിത്യവും പാതിവ്രത്യവും പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. പാതിവ്രത്യം നിലനിറുത്തി ചാരിത്ര്യം ധ്വംസനമില്ലാതെ കഴിഞ്ഞുപോകുന്ന ഉത്തമ വനിത - ഒരുവന്റെ സഹധർമ്മിണിയായാൽ അവന് അവളേക്കാൾ അമൂല്യനിധിയായി മറെറാന്നും ലഭിക്കാനില്ല*.
*34. എന്തുകൊണ്ടാണ് സന്ധ്യയ്ക്കും രാത്രിയിലും അടിച്ചുതളിക്കരുതെന്ന്പറയുന്നത് ?*
*സന്ധ്യയ്ക്കും രാത്രിയിലും അടിച്ചുതളിക്കുന്നത് പാപമാണെന്ന് മുതിർന്നവർ പറയുന്നു. എന്നാൽ സന്ധ്യയ്ക്കും രാത്രിയിലും അടിച്ചുതളിക്കരുതെന്ന് പറയുന്നതിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്. പകൽനേരത്തെ അപേക്ഷിച്ച് സന്ധ്യയ്ക്കും രാത്രിയിലും മനുഷ്യന്റെ കാഴ്ചശക്തി കുറഞ്ഞിരിക്കും. അതിനാൽ സന്ധ്യയ്ക്കും രാത്രിയിലും അടിച്ചുതളിച്ചാൽ വൃത്തിയാകില്ലെന്ന് സാരം*.
*35. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് അന്നു ചെയ്ത പ്രവ്യത്തികളെസ്മരിക്കണമോ?*
*രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് അന്ന് ചെയ്ത പ്രവൃത്തികളെ സ്മരിക്കണമെന്നാണ് ശയനവിധി പറയുന്നത്. അന്നത്തെ പ്രവൃത്തികൾ മുഴുവൻ ഓർക്കേണ്ടതിന്റെ ആവശ്യകത ആധുനികതയും അംഗീകരിക്കുന്നു. അങ്ങനെ ചെയ്യുന്നതുകാരണം ജീവിതത്തിൽ പരമപ്രധാനമായി സൂക്ഷിക്കേണ്ട, വസ്തുതകൾ മനസ്സിൽ നിലനിറുത്താൻ കഴിയും, മാതമല്ല, എന്തെങ്കിലും തെററുകുററങ്ങൾ അന്നേ ദിവസം ചെയ്തിട്ടുണ്ടെങ്കിൽ അവയുടെ പേരിൽ ഈശ്വരനോട്ക്ഷമാപണം നടത്തേണ്ടതും അത് ആവർത്തിക്കില്ലെന്ന് മനസ്സിൽ ദൃഢത ഉണ്ടാക്കുകയും വേണം*.
*36. ഗർഭിണികളെ സന്മാർഗ്ഗകഥകൾ കേൾപ്പിക്കണം. എന്തുകൊണ്ട് ?*
*ഗർഭവതിയായിരിക്കുന്ന സമയത്ത് നന്മയുടേയും സന്മാർഗ്ഗത്തിന്റേയും കഥകൾ കേൾക്കുന്നത് കാരണം അവർ ഉല്ലാസവതിയായിത്തീരും. ഈ കാലയളവിൽ മനസ്സിന് സന്തോഷം നൽകുന്ന, ഉത്ക്കണ്ഠയില്ലാത്ത സംഭാഷണങ്ങളാണ് ശ്രവിക്കേണ്ടതെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നു. മാത്രമല്ല, ഈ കാലയളവിൽ ക്ഷോഭജന്യമായ സംഭാഷണങ്ങൾ കേൾക്കാൻ പാടില്ല എന്നും ആധുനിക വൈദ്യശാസ്ത്രം പറയുന്നുണ്ട്. സന്മാർഗ്ഗ ചിന്തകളോടെ, നൈർമ്മല്ല്യത്തോടെ ജീവിക്കുന്ന ഒരു ഗർഭിണിയിൽ പിറക്കുന്നത് സൽസന്താനം ആയിരിക്കുമെന്ന വിശ്വാസത്തെ ശാസ്ത്രവും അംഗീകരിക്കുന്നു. മാത്രമല്ല, കോപിഷ്ടയോ, അഹങ്കാരത്തോടെ ജീവിക്കുന്നവളോ, സന്മാർഗ്ഗ ചിന്തയില്ലാത്തവളോ ആയ സ്ത്രീകളിൽ നിന്നും ഉത്തമസന്താനം ജനിക്കില്ലെന്നതും വാസ്തവമാണ്. മാനസിക സംതൃപ്തിയോടെ കഴിയുന്ന ഗർഭിണിക്ക് നല്ല കുഞ്ഞിനെ പ്രസവിക്കാനാകും. അതിനാലാണ് ഗർഭിണികളെ സന്മാർഗ്ഗ കഥകൾ കേൾപ്പിക്കണം എന്നുപറയുന്നത്*.
*37, ശനിയാഴ്ച പുത്രഭാര്യയെ വീട്ടിലേയ്ക്കയക്കരുത് എന്നു പറയുന്നത്എന്തുകൊണ്ട്?*
*ശനിദോഷ നിവാരണത്തിനായി വതാനുഷ്ഠാനങ്ങൾക്കും പൂജാകർമ്മങ്ങൾക്കുമായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള ദിവസമാണ് ശനിയാഴ്ച. ജീവിത പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറിക്കിട്ടുവാനായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് ശനിയാഴ്ച. ഈ നാളിൽ പുത്രനും ഭാര്യയും ഭാര്യാഗൃഹത്തിലേയ്ക്ക് പോയാൽ സ്വഗൃഹ ത്തിലെത്തിയ സന്തോഷത്തിൽ പലപ്പോഴും പെൺകുട്ടികളിൽ വൃതഭംഗം വരാനാണ് സാധ്യത. അതിനാലാണ് ശനിയാഴ്ച പുത്രഭാര്യയെ വീട്ടിലേയ്ക്കയക്കരുത് എന്നു പറയുന്നത്*.
*38. ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് പറയുന്നത് എന്തുകൊണ്ട് ?*
*ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്ന് ശാസ്ത്രം അവകാശപ്പെടുന്നു. ശരീര കോശങ്ങളിൽ അടങ്ങിയിരിക്കുന്ന ജലത്തെ വൃക്കകളിലേക്ക് പ്രവഹിക്കാൻ പ്രേരിപ്പി ക്കുന്നത് ഉപ്പാണ്. വൃക്കകളിൽ വച്ച് ശരീരത്തിനകത്തെ മലിനദ്രാവകങ്ങളുടെ ശുദ്ധീകരണം നടക്കുന്നു. ഉപ്പിന്റെ അംശം കൂടിയ ആഹാരം കഴിക്കുകയോ ഉപ്പ് മാത്രം തിന്നുകയോ ചെയ്യുമ്പോഴേക്കും ശരീരകോശങ്ങളിൽ നിന്നും വൃക്കകളിലേയ്ക്കുള്ള ജലപ്രവാഹം വൻതോതി ലായിത്തീരുകയാണ്. അങ്ങനെ സംഭവിക്കുമ്പോൾ ശരീരകോശങ്ങളിൽ ജലത്തിന്റെ കുറവ് അനുഭവപ്പെടും. ഇത് ശരീരകോശങ്ങൾ അറിയുമ്പോഴാണ് കൂടുതലായി ദാഹം തോന്നു ന്നതും അതു ശമിപ്പിക്കുന്നതിനായി വെള്ളം അത്യാവശ്യമായി വരികയും ചെയ്യുന്നത്. ഈ സമയത്ത് വെള്ളം കുടിക്കേണ്ടിവരുന്നു*.
*39. സസ്യഭക്ഷണത്തിന്റെ മേന്മയെന്ത് ?*
*മനുഷ്യമനസ്സിനും ശരീരത്തിനും ഊർജ്ജസ്വലത നൽകുന്നത് സസ്യഭക്ഷണമാണ്. ഈ ജീവിതം പിന്തുടരുന്നവർക്ക് പൂർണ്ണ ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ജീവിതം കഴിക്കാമെന്ന് പ്രകൃതി ചികിത്സാവിദഗ്ദ്ധർ പറയുന്നു. ശരീരത്തിന് ഏററവും കൂടുതൽ ഊർജ്ജം നൽകുന്ന കൊഴുപ്പ് സസ്യാഹാരങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പഴങ്ങളും പയറുവർഗ്ഗങ്ങളും മനുഷ്യശരീരത്തിൽ എളുപ്പത്തിൽ ദഹിപ്പിക്കാൻ സാധിപ്പിക്കുന്നപ്രോട്ടീനുകളുടെ ഖനിയാണ്. കൂടാതെ, ആമാശയത്തിന്റെയും കുടലുകളുടെയും സുഗമമായ പ്രവർത്തനത്തിന് സഹായകമായ നാരുകൾ സസ്യാഹാരങ്ങളിൽ മാത്രമാണ് കാണുന്നത്*.
*40. ഇലയിൽ ഭക്ഷണം കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട് ?*
*എല്ലാ ദിവസവും ഉച്ചയൂണ് കേരളീയർ ഇലയിൽ കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കാർഷികമേഖലയും കാർഷികവൃത്തിയും ആരാധനയായി കണ്ടിരുന്ന ആ തലമുറ കാലയ വനികക്കുള്ളിൽ മറഞ്ഞതോടെ നാം പാശ്ചാത്യ സംസ്കാരത്തിന്റെ അടിമകളാകാൻ തുടങ്ങി. വാഴയില തുടങ്ങിയ ദോഷരഹിതവും പരിശു ദ്ധിയുള്ളതുമായ ഇലകളിലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇവയ്ക്കൊക്കെ തന്നെ നേരിയ തോതിലും ഔഷധഗുണം ലഭ്യമാക്കാൻ കഴിവുണ്ടെന്ന് ആയുർവേദം പറയുന്നു. ഇലയിൽ ഭക്ഷണം കഴിക്കുന്നതോടെ ശുചിത്വം പാലിക്കാൻ കഴിയുന്നു എന്നു മാത്രമല്ല പാത്രങ്ങൾ പോലെ ഒരാളുപയോഗിച്ചശേഷം മറെറാരാൾക്ക് ഉപയോഗിക്കേണ്ടിയും വരുന്നില്ല*.
*കാരിക്കോട്ടമ്മ അഡ്മിൻ പാനൽ*
No comments:
Post a Comment