സുഷുപ്തിയുടെ ശക്തി കൊണ്ടാണ് ജാഗ്രത്തിലും സ്വപ്നത്തിലുമുള്ള എല്ലാ കാര്യങ്ങളും നമ്മൾ അനുഭവിക്കുന്നത്.
Sri Nochurji
[09/09, 08:34] Bhattathiry: നമ്മുടെ ചുറ്റുപാട് നടക്കുന്നതെല്ലാം മായയാണെന്നു അറിഞ്ഞു നിസ്സംഗനായി ജീവിച്ചാൽ സുഖ ദുഃഖങ്ങൾക്ക് അതീതനായി സച്ചിദാനന്ദ അവസ്ഥയിൽ ശാന്തിയോടെ ജീവിക്കാം.
Sri Nochurji
[09/09, 09:10] Bhattathiry: മായ അതിന്റെ ഭാവത്തിലിരിക്കെത്തന്നെ അതിന്റെയും അന്തർധാര പുരുഷൻതന്നെയാണ്. നന്മയിലും തിന്മയിലും ചൂടിലും തണുപ്പിലുമൊക്കെത്തന്നെ അകംപൊരുളായിരിക്കുന്നത് ഭഗവാനാണ്. അത്തരത്തിൽ മായ (പ്രകടീകൃതം) എന്നത് പുരുഷശരീരംതന്നെയാണ്. പക്ഷേ, പുരുഷനെ (നിത്യവസ്തു) മറന്ന് ആ പുരുഷന്റെ മായയെ മാത്രം അറിയുന്നതും ആശ്രയിക്കുന്നതും ആത്യന്തികമായി ദുഃഖകാരണമായിത്തീരുന്നു.
[09/09, 09:10] Bhattathiry:
🏼
🏼
🏼
മായാസുഖത്താൽ ബന്ധിക്കപ്പെട്ടു കഴിയുന്ന സമയം ആ സുഖത്തിനു പിറകിൽ പതുങ്ങിയിരിക്കുന്ന വലിയ അപകടത്തെ കാണാതെ പോകുന്നതാണ് പ്രശ്നം. അല്പം മുമ്പ് ഉദിച്ച് അല്പം കഴിയുമ്പോൾ തിരിച്ചുപോകുന്ന മായാവസ്ഥ വെറും അല്പനേരത്തേക്കു മാത്രം വായിലിട്ടു ചവയ്ക്കാവുന്ന ഒരു ചെറു മിഠായി മാത്രമാണ്.
വൈരാഗ്യമെന്നാൽ മായയുടെ കളിയെ തിരിച്ചറിഞ്ഞ് അതേൽപ്പിക്കുന്ന വൻ അപകടത്തിൽനിന്നും അറിഞ്ഞുകൊണ്ട് സുരക്ഷയൊരുക്കുന്ന ജ്ഞാനമാണ്; അത് ഭഗവാന്റെ വലിയ കൃപയുമാണ്.
[09/09, 09:10] Bhattathiry: ആത്മാവ് അനേകമല്ല മുത്തു ചിപ്പി കണ്ടിട്ട് വെള്ളിയാണ് എന്നു തോന്നുമ്പോൾ വാസ്തവത്തിൽ അവിടെ രണ്ടു ജ്ഞാനങ്ങൾക്കുള്ള സാമഗ്രികളില്ല. മുത്തുച്ചിപ്പിയാണെന്നുള്ള ജ്ഞാനമുണ്ടായതിനു ശേഷം ആ മുത്തുച്ചിപ്പി യെ തന്നെയാണ് വെള്ളിയായി കരുതിയത് എന്നു മനസ്സിലാകും. ഇതു പോലെ ആത്മതത്വത്തിന്റെ യഥാർത്ഥ ജ്ഞാനം ഉണ്ടാകുന്നതോടെ ആത്മാവിനെ തന്നെയാണ് ദ്വൈതമായി കരുതിയിരുന്നതെന്ന് അറിയാറാകും. വാസ്തവത്തിൽ ദ്വൈതം ഉണ്ടായിരുന്നതേ ഇല്ല
(അദ്ധ്യാത്മ ഭാഗവതം)
No comments:
Post a Comment