Monday, September 09, 2019

ഗണപതിക്കഥ 4*.

*സുബ്രഹ്മണ്യനും ഗണപതിക്കും കല്യാണപ്രായമെത്തി. രണ്ടു പേർക്കും* *വിവാഹത്തിനു തിടുക്കവുമായി .ഇത് മനസ്സിലാക്കിയ ശിവപാർവ്വതി കുട്ടികളെ ഒരു പരിക്ഷണത്തിന്* *വിധേയരാക്കി ആര്*
*ആദ്യം ലോകം ചുറ്റി വരുന്നുവോ അവർക്ക്,* *ആദ്യം കല്യാണം ഇതായിരുന്നു വ്യവസ്ഥ സുബ്രഹ്മണ്യൻ തന്റെ വാഹനമായ മയിലിന്റെ* *പുറത്ത് കേറി ലോകം ചുറ്റി വരാൻ പുറപ്പെട്ടു* *ഗണപതിയാകട്ടെ തന്റെ അച്ഛനമ്മമാരെ പ്രദക്ഷിണം വെച്ചു.ഇതെന്താണിങ്ങനെ എന്ന് ശിവപാർവ്വതിമാരുടെ ചോദ്യത്തിന് ഭൂലോകം മുഴുവൻ* *ഉമാമഹേശ്വരന്മാരായ തന്റെ മാതാപിതാക്കളിൽ സ്ഥിതി ചെയ്യുന്നുവെന്നും  അവരെ പ്രദക്ഷിണം വയ്ക്കുന്നത് ഭൂലോകം മുഴുവൻ ചുറ്റുന്നതിന് തുല്യമാണന്നും ഗണപതി പ്രസ്താവിച്ചു. ഇതിൽ സന്തോഷിച്ച ശിവശക്തികൾ ഗണപതിയെ ക്കൊണ്ട് ആദ്യം അവർ വിവാഹം കഴിപ്പിച്ചു. അങ്ങനെ വിവാഹം കഴിപ്പിച്ചു കൊടുത്ത രണ്ടു പെൺകുട്ടികളാണ് സിദ്ധിയും ബുദ്ധിയും* *അതായത് ഗണപതിയുടെ രണ്ടു ഭാര്യ മാർ*

*വിശേഷപ്പെട്ട ഒരു പഴം നൽകുന്നതിന്ന,തിലും ശിവപാർവ്വതിമാർ ഇ തേവ്യവസ്ഥ വയ്ക്കുകയുണ്ടായി ഗണേേശ കുമാര.ന്മാരിൽ ആരാദ്യം ലോകം ചുറ്റി വരുന്നുവോ അവർക്ക് പഴം ലഭിക്കും.മേല്പറഞ്ഞ പോലെ സുബ്രഹ്മണ്യൻ മയിൽ വാഹന നായി ഉലകം ചുറ്റാൻ പോയി.ഗണപതി അച്ഛനമ്മമാരെ പ്രദക്ഷിണം ചെയ്ത് വിജയിച്ച് പഴം കൈക്കലാക്കി. സുബ്രഹ്മണ്യൻ വന്നപ്പോൾ ഗണപതി കയ്യിൽ പഴം കണ്ട് കുപിതനായി വീട് വിട്ടിറങ്ങി പഴനിമല യിൽ വാസമുറപ്പിച്ചു എന്നൊരു കഥയു ഉണ്ട്,*

No comments: