🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*തൃതീയ സ്കന്ധം*
*ഏഴാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰
*_വിദുരൻ ചോദിക്കുന്നു - " പരമാത്മാവു നിർവ്വികാരനും നിർഗ്ഗുണനുമല്ലേ ?അവിടേക്ക് ക്രിയകളും ഗുണങ്ങളും എങ്ങനെ വരും? ലീലയാ ഭഗവാൻ ഇവയെ സ്വീകരിക്കുന്നു എന്നു പറയുന്നതും യുക്തമല്ല. എന്തെന്നാൽ ലീലയും ആഗ്രഹത്തിൽ നിന്നാണ് വരുന്നത്. ആത്മാരാമനായ ഭഗവാന് അത് എങ്ങനെ യോജിക്കും ?ജീവന്റെ ഭോഗത്തിനു വേണ്ടി ഈശ്വരൻസൃഷ്ട്യാദിചെയ്യുന്നു എന്നതും യുക്തമല്ല. അദ്വതീയമായ പരമാത്മാവിൽ നിന്നു വിട്ടു വേറെ ജീവനില്ലല്ലോ. പരമാത്മാഭിന്നനായ ജീവന് അവിദ്യയാൽ സംസാരം വരുന്നു എന്നു പറഞ്ഞാൽ പരമാത്മാവിനും അതുണ്ടെന്നു വരുമല്ലോ ?" മൈത്രേയൻ ഇതിനു സമാധാനം പറഞ്ഞു. "ജലം ഇളകുമ്പോൾ അതിൽ പ്രതിബിംബിക്കുന്ന ചന്ദ്രൻ ഇളകുന്നതായി കാണപ്പെടുന്നു. എന്നാൽ ആ ചലനം മിഥ്യയായതുകൊണ്ടു ബിംബഭൂതമായ ചന്ദ്രനെ അതു സ്പർശിക്കുന്നില്ലല്ലോ ?അതു പോലെ അന്ത: കരണ ധർമ്മങ്ങളായ സുഖദുഃഖാദികൾ അതിൽ പ്രതിബിംബിക്കുന്ന ജീവങ്കൽ മാത്രമേ തോന്നപ്പെടുകയുള്ളൂ. ബിംബഭൂതനായ ഈശ്വരങ്കിൽ അതിനു സ്പർശലേശംപോലുമില്ല. ജീവനു പരമാത്മഭേദം പാരമാർത്ഥിക ദശയിലാണ്. ആ അവസ്ഥയിൽ ക്ലേശങ്ങളില്ലതന്നെ ._*
*_ക്ലേശങ്ങൾ വ്യാവഹാരിക ദശയിലാണ്. ആദയിൽ ഭേദമുണ്ടുതാനും. ഈ മിഥ്യയായ സംസാരഭ്രമവും ഭഗവത് പ്രേമത്താൽ നിശേഷം നശിക്കുന്നു. ആ പ്രേമമാകട്ടെ ഭഗവദനുകമ്പകൊണ്ടു തന്നെ സിദ്ധിക്കണം. എല്ലാ ഇന്ദ്രിയ വൃത്തിങ്ങളേയും ഭഗവത് സ്വരൂപത്തിലേക്ക് തിരിച്ചു വിട്ടാൽ സർവ്വ ക്ലേശങ്ങളും അസ്തമിക്കുന്നു.'' അനന്തരം വിദുരൻ ഭഗവാന്റെ വിഭൂതികളെപ്പറ്റിയും ബ്രഹ്മാവു വഴിക്കുള്ള സൃഷ്ടികൾ മുതലായ പല വിഷയങ്ങളെപ്പറ്റിയും ചോദിക്കുകയും മൈത്രേയൻ ഭഗവത് ദ്വിഭൂതികളെപ്പറ്റി പറയുവാനുള്ള ശ്രദ്ധാതിശയത്താൽ സന്തുഷ്ടനായി അവക്കു മറുപടി പറയുവാൻ തുടങ്ങുകയും ചെയ്തു._*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*

- 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
No comments:
Post a Comment