Monday, September 23, 2019

ദേവി തത്ത്വം-7

യദേഹ ക്ഷുദിതാ ബാലഃ മാതരം പര്യുപാസിതേ

എന്ന് വേദം പറയുന്നു. വിശക്കുമ്പോൾ കുട്ടികൾ എവിടെ പോകും. അമ്മയുടെ അടുത്തേയ്ക്ക്. അതു പോലെ ജീവിതത്തിൽ ദുഃഖം വരുമ്പോൾ അതിനൊരറുതി വരുത്താനായിട്ട് ആശ്രയിക്കുന്ന മാതാവിനെയാണ് നമ്മളിവിടെ മായ എന്ന് പറയുന്നത്. മായയ്ക്ക് രണ്ട് തലമുണ്ട് ഒന്ന് അവിദ്യാ മായ ഒന്ന് വിദ്യാ മായ.

അവിദ്യാ മായ നമുക്ക് ലോകത്തിൽ കാണാം. നമ്മുടെ ഉള്ളിലും കാണാം. അതാണ് മനസ്സ് എന്ന് പറയുന്നത്. നമ്മുടെ സകല ദു:ഖത്തിന്റെയും ഉറവിടം. വിവേകാനന്ദ സ്വാമികൾ " Kali, the mother" എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതിൽ പറയുന്നു "terrible form of mother" എന്ന്. To transcend the terrible you have to worship the terrible. ഭയങ്കരമായ രൂപം. അത് നമുക്ക് പുറമേയ്ക്ക് കാണാം. അർജ്ജുനൻ അത് കണ്ടിട്ടാണ് ഭയന്ന് പോയത്. ഗീതയിൽ പറയുന്നു

ആഖ്യാഹി മേ കോ ഭവാനുഗ്രരൂപോ നമോസ്തു തേ ദേവവര പ്രസീദ
വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം ന ഹി പ്രജാനാമി തവ പ്രവൃത്തിം

ഭഗവാനേ അങ്ങയുടെ ഉഗ്രരൂപം കണ്ട് ഞാൻ ഭയപ്പെട്ടിരിക്കയാണ് .അങ്ങാരാണ്. സഹിക്ക വയ്യാത്ത ദു:ഖം ജീവിതത്തിൽ വരുമ്പോൾ ചോദിച്ച് പോകുന്നതാണ് ഭഗവാനേ എന്തിനാണിങ്ങനെയൊക്കെ ദു:ഖം തരുന്നത്. എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നത്. ഈ ദു:ഖം ഉണ്ടാകുന്നത് മായയുടെ തന്നെ ഫീൽഡിലാണ്. ഈ ചോദ്യം ചോദിക്കുന്നത് ഒരു ജ്ഞാനിയോടാണെങ്കിൽ അവിടെ നിന്ന് ഒരു പക്ഷേ തിരിച്ച് കിട്ടുന്ന ഉത്തരം ഈ വിഷമിക്കുന്നു എന്ന് പറയുന്ന ആളാരാണ്? എന്നാകും.

വിഷമിക്കുന്ന സമയത്ത് ഉള്ളിലേയ്ക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും ഈ വിഷമിക്കുന്നു എന്ന് പറയുന്ന ഞാനും പ്രകൃതിയുടെ ഭാഗമാണ്. ഈ ഞാൻ ആരാണെന്ന് ചോദിച്ചാൽ, വിഷമിക്കുന്ന ഞാനെന്നുള്ള അഹങ്കാരം ഉന്മയല്ല. വിഷമം എന്ന് പറയുന്നത് പ്രകൃതിയുടെ ഒരു manifestation മാത്രമാണ്. ഇത്തരത്തിൽ ചോദിക്കുന്ന നിമിഷം നാം പ്രകൃതിയിൽ നിന്ന് പുറത്ത് പോകും. ഇതിന് മൂലാ വിദ്യാ എന്ന് ലളിതാ സഹസ്രനാമത്തിൽ പറയുന്നു. മൂലാ വിദ്യാ എന്നാൽ Primal ignorance.

ആദ്യം നമ്മളെ മായ പറ്റിക്കുന്നത് ഞാൻ എന്നുള്ള പ്രത്യക വ്യക്തിയുണ്ട് എന്ന ഭ്രമ രൂപത്തിലാണ്. അതിനെ അംഗീകരിച്ച് കഴിഞ്ഞാൽ നമ്മൾ മായയിൽ പെട്ടു. പെട്ട് കഴിഞ്ഞാൽ പിന്നെ സുഖമുണ്ടാകും, ദു:ഖമുണ്ടാകും, ഭക്തിയുണ്ടാകും, വിഭക്തിയുണ്ടാകും, ബന്ധങ്ങളുണ്ടാകും, മോക്ഷത്തിന് വേണ്ടി കാംക്ഷിക്കും. ഇതെല്ലാം ഞാനെന്നുള്ള വ്യക്തിത്വത്തിനെ അംഗീകരിച്ചിട്ടാണ്.  ഈ കളിയുടെ കള്ളം കണ്ട് പിടിച്ചാൽ പുറത്ത് പോകും നമ്മൾ. ഈ കള്ളം കണ്ട് പിടിക്കാതെ ഈ കള്ളത്തെ ഉന്മയാണെന്ന് കരുതുന്നിടത്തോളം കാലം മായ നമ്മളെ കളിപ്പിച്ച് കൊണ്ടിരിക്കും. രാമകൃഷ്ണ ദേവൻ പറയും ആരെങ്കിലും ഒരാൾ പുറത്ത് ചാടിയാൽ മായ കൈ കൊട്ടി ചിരിക്കും.

തന്നെ കുറിച്ച് തന്നെ ശ്രീരാമകൃഷ്ണ ദേവൻ പറയും ഞാൻ കളിയിൽ കൂടുതൽ മാർക്ക് വാങ്ങി പുറത്ത് പൊയ് പോയി ,അതിനാൽ കളിയിൽ വലിയ രസമില്ല നിങ്ങൾ കളിച്ച് കൊള്ളു ,കളി അറിഞ്ഞ് കൊണ്ട് കളിക്കു എന്ന്. ഞാൻ പുറത്ത് ചാടിയിരിക്കുന്നു നിങ്ങളിപ്പോൾ കളിയുടെ ഉള്ളിലാണ് ,കളിക്കു. ഇടയ്ക്ക് വിഷമങ്ങളുണ്ടാകും അതൊക്കെ കളിയുടെ ഉള്ളിലാണ്. കളി സീരിയസ് ആകുമ്പോൾ യുദ്ധമായിട്ട് മാറും. കളി കളിയാണെന്ന് അറിയുന്നതെപ്പോഴെന്നാൽ  കളിക്കുന്നവൻ വാസ്തവമല്ല എന്നറിയുമ്പോൾ മാത്രം. അപ്പോഴേ കളിയിൽ നിന്ന് പുറത്ത് വരു.

Nochurji🙏🙏
Malini dipu 

No comments: