Monday, September 09, 2019

നല്ലത്‌, മോശം എന്നിങ്ങനെ വ്യക്തികളെയോ സാധനങ്ങളെയൊ തരം തിരിക്കുന്നതിൽ യാതൊരു കാര്യവും ഇല്ല. .. എല്ലാം നല്ലതാണ്‌ . ദൃഷ്ടികോണുകൾ ഒന്നു ക്രമീകരിച്ചാൽ മോശം എന്ന് കരുതി മാറ്റി നിർത്തിയവയെല്ലാം ഏതെങ്കിലും രീതിയിൽ ഉപകാരവും അനുഗ്രഹവും ആയിരുന്നുവെന്ന് മനസ്സിലാകും.*_


🔅 _*തൽസമയ സുഖമോ താൽക്കാലിക സന്തോഷമോ പ്രദാനം ചെയ്യുന്നവയെ മാത്രം നല്ലതിന്റെ പട്ടികയിൽ പെടുത്തുമ്പോഴാണ്‌ പല സദ്‌ഗുണങ്ങളും സത്യങ്ങളും അവഗണിക്കപ്പെടുന്നത്‌.*_


🔅 _*ഒരിക്കൽ ദുരനുഭവങ്ങൾ എന്ന് കരുതിയവയെല്ലാം പിന്നീട്‌ ചിന്തകളെയും പ്രവർത്തികളെയും പാകപ്പെടുത്തിയിട്ടുണ്ട്‌ . ശത്രുക്കൾ ആയിരുന്നവർ ചങ്ങാതിമാരെക്കാൾ കൂടുതൽ ജാഗ്രതയും ദീർഘവീക്ഷണവും പ്രദാനം ചെയ്തിട്ടുണ്ട്‌ .*_


🔅 _*തള്ളിപ്പറഞ്ഞവരും നിഷേധിച്ചവരും ആകും കയ്യടിച്ചവരെയും പൂച്ചെണ്ട്‌ നൽകിയവരെയും കാൾ ആത്മബലം സമ്മാനിച്ചിട്ടുള്ളത്‌.*_


🔅 _*എന്തിനെയും നന്നായൊന്ന് നോക്കിയാൽ എല്ലാം നല്ലതിനാണെന്ന് മനസ്സിലാകും . ഒന്നിലും നന്മ കാണാൻ കഴിയാത്തവരിൽ നിന്ന് ഒരു നന്മയും ഉണ്ടാകില്ല.*_


🔅 _*എന്നും ആയിരിക്കുന്നിടത്ത്‌ , അവനവന്റെ ചുറ്റുപാടും നന്മ കണ്ടെത്താൻ കഴിയാത്തവർ,  ഏതൊരു നാട്ടിൽ എത്തിയാലും അത്‌ കണ്ടെത്തില്ല. തീർച്ച!!!*_

No comments: