Monday, September 09, 2019

സത്യവും പരിശുദ്ധിയും ഉള്ളവര്‍ക്ക് ഈശ്വരനിയതിയെയോ രാഷ്ട്രനിയതിയെയോ ഭയക്കേണ്ടതില്ല.  അവര്‍ ധൈര്യമായി സ്വന്തം കൈകള്‍ തുറന്നുകാട്ടും.  കാപട്യത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ ധനം സമ്പാദിക്കുന്നവര്‍ക്കാണ് വഴിയില്‍ ഭയവും ആശങ്കയും കോപവും അക്രമവും!  ഒരാള്‍ ആന്തരികമായി എത്രത്തോളം പരിശുദ്ധിവരിക്കുന്നോ അത്രമാത്രം അയാള്‍ ഭയരഹിതനും സ്വസ്ഥചിത്തനും ആയിരിക്കും. മതം എന്നത് മറ്റുള്ളവരെ ഭയപ്പെടുത്താനുള്ളതല്ല സ്വയം പരിശുദ്ധി സിദ്ധിക്കാനുള്ള മാര്‍ഗ്ഗമാണ്.  അതുപോലെ തന്നെ രാഷ്ട്രീയമെന്നത് പരസേവനത്തിലൂടെ ആന്തരിക പരിശുദ്ധി വരിക്കാനുള്ള മാര്‍ഗ്ഗമാണ്. മതത്തിലാകട്ടെ രാഷ്ട്രീയത്തിലാകട്ടെ അനീതിയും അക്രമങ്ങളും അഴിമതികളും പെരുകുന്നത് ലക്ഷ്യം എന്തെന്നറിയാഞ്ഞിട്ടാണ്. പരിശുദ്ധിയാണ് വേണ്ടത്.

ആന്തരിക പരിശുദ്ധിയുടെ അടയാളം ഉള്ളിനുഭവപ്പെടുന്ന ശാന്തിയാണ്. നാം നമ്മെ ഭരിക്കുമ്പോഴും നാം നമ്മുടെ വീടിനെയോ ഓഫീസിനെയോ നാടിനെയോ ഭരിക്കുമ്പോഴും ഉള്ളിലുള്ളത് ശാന്തിയോ അശാന്തിയോ എന്നത് സ്വന്തം പരിശുദ്ധിയെ ആശ്രയിച്ചുനില്‍ക്കുന്നു. 
ഓം
Krishnakumar kp

No comments: