Wednesday, October 02, 2019

ദേവി തത്ത്വം-16

ശിവനിൽ മാതൃത്വം അടക്കമാണ്. അതു കൊണ്ട് തമിഴിൽ ശിവന് ഒരു പേരുണ്ട്  "അമ്മയപ്പൻ" എന്ന്. തമിഴിൽ രാമലിംഗ സ്വാമികൾ പാടി എന്റെ കാര്യം വളരെ കഷ്ടത്തിലാണ് , അനുസരണയില്ലാത്ത മകനെ അമ്മയടിച്ചാൽ അച്ഛന്റെയടുത്ത് പോകാം, അച്ഛൻ തല്ലിയാൽ അമ്മ ആശ്വസിപ്പിക്കും എനിക്ക് രണ്ടും ഒരാളായത് കൊണ്ട് എവിടെ പോകും. അതു കൊണ്ട് എന്നെ ദുഃഖിപ്പിച്ചതൊക്കെ മതി ഇനി എന്നെ ആശ്വസിപ്പിച്ചാലും എന്ന് ചിതംബരത്തിൽ നടരാജനെ കണ്ട് പ്രാർത്ഥിക്കയാണ്. 

മാതൃത്വവും പിതൃ ഭാവവും എല്ലാം ആ മൂല പ്രകൃതിയിലുണ്ട്. അത് ഓരോ കാരണം വച്ച് കൊണ്ട് വ്യക്തികളിലൂടെ ആവിർഭവിക്കയാണ്. ഇതൊക്കെ ഓരോ വ്യക്തികളിലൂടെ ആവിർഭവിക്കുമ്പോൾ  അത് ആ വ്യക്തിയുടെ അല്ല മറിച്ച് നമ്മുടെ നിശ്ചലമായ ഉള്ളിലുള്ള അന്തർയാമി മാതൃ ഭാവത്തിനേയോ, പിതൃ ഭാവത്തിനേയോ, ദാസ ഭാവത്തിനേയോ, സഖ്യ ഭാവത്തിനേയോ ഒക്കെ അംഗീകരിക്കയാണ്. ഇതറിഞ്ഞ് കഴിഞ്ഞാൽ നമുക്കീ ഭാവങ്ങളെല്ലാം  ഭക്തിയായി മാറും.
അത്യധികം സ്വാർത്ഥയായ ഒരു സ്ത്രീ ഒരു കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ വളരെയധികം ത്യാഗം ചെയ്യാൻ കാരണമെന്തേ? മൃഗങ്ങളിലും ഇത് കാണാവുന്നതാണ്. വലുതാകുമ്പോൾ ഓടിച്ച് വിടുമെങ്കിലും കുഞ്ഞായിട്ടിരിക്കുന്ന അവസ്ഥയിൽ അതിനെ വളർത്തുന്നതിനായി ത്യാഗ മനോഭാവം വരുന്നത് ആ മൃഗത്തിന്റെ മഹത്വമല്ല.

ഉദാഹരണത്തിന് നടന്ന ഒരു കഥ പറയാം. ഒരിടത്ത് ഒരു തള്ളപൂച്ച പൂച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഒരു ദിവസം കഴിഞ്ഞപ്പോൾ കിണറ്റിൽ വീണ് മരിക്കുകയുണ്ടായി. ഈ പൂച്ച കുഞ്ഞുങ്ങൾക്ക് ഇനി ആര് പാല് കൊടുക്കും എന്ന് വീട്ടുകാർ വിഷമിച്ചിരിക്കുമ്പോൾ അവിടേയ്ക്ക് മറ്റൊരു പൂച്ച വരികയും ഈ പൂച്ച കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളായി അംഗീകരിക്കുകയും ചെയ്തു. അതിശയമെന്ന് പറയാം ആ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പൂച്ചയ്ക്ക് പാലുണ്ടാവുകയും ചെയ്തു. Pseudo pregnancy എന്നത്രേ ഡോക്ടർമാർ ഇതിന് പറയുന്നത്. സ്വന്തം കുഞ്ഞുങ്ങളല്ലാഞ്ഞിട്ടും ഈ പൂച്ച കുഞ്ഞുങ്ങളെ സ്നേഹവും സുരക്ഷയും നല്കി വളർത്തുന്ന ആ തള്ളപൂച്ചയിൽ വിശ്വ മാതൃത്വം ദർശിക്കാം. It is universal motherhood manifesting through some name and form. ഈശ്വരൻ എന്ന തത്ത്വത്തിന് തന്നെ മൂലം, സൃഷ്ടിയുടെ കേന്ദ്രം അഥവാ സ്രോതസ്സ് തന്നെ കാരുണ്യമാണ്.

Nochurji🙏🙏
Malini dipu 

No comments: