Thursday, October 17, 2019

[17/10, 16:38] Kalidasan Pallari: ക്ഷേത്രോത്സവങ്ങളില്‍ ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളിക്കുന്നത് തന്ത്രശാസ്ത്ര പ്രമാണമനുസരിച്ചാണെന്ന് ആലുവ തന്ത്ര വിദ്യാപീഠം ആചാര്യന്‍ ശ്രീനിവാസന്‍ പോറ്റി. നാരദീയ സംഹിത, വിശ്വാമിത്ര സംഹിത, വിഷ്ണു സംഹിത, വൈഖാനസ ആഗമകോശം, ഭാര്‍ഗവ തന്ത്രം, ഈശാന ശിവ, ഗുരുദേവ പദ്ധതി തുടങ്ങിയ പ്രമാണ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രോത്സവങ്ങളില്‍ ആനപ്പുറത്ത് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിക്കുന്നത്. പ്രമാണ ഗ്രന്ഥങ്ങള്‍ പഠിച്ചവര്‍ ഇക്കാര്യം ബോധപൂര്‍വം മറച്ചുവെക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. പ്രമാണം അടിസ്ഥാനപ്പെടുത്തിയാണ് ഉത്സവ ചടങ്ങുകളായാലും പൂരം ഉത്സവങ്ങളായാലും നടത്തിവരുന്നത്. തന്ത്രശാസ്ത്രാധിഷ്ഠിതമായാണ് അവ പരമ്പരാഗതമായി കേരളത്തില്‍ അനുഷ്ഠിച്ചുവരുന്നത്. കൃത്യമായ പ്രമാണമുള്ള അനുഷ്ഠാനത്തെ പ്രമാണമില്ലെന്ന് പറഞ്ഞ് ഒരു കൂട്ടര്‍ ആക്ഷേപിക്കുന്നത് ബോധപൂര്‍വമാണെന്ന് പറയാതെ വയ്യ. ലിഖിത പ്രമാണം ഉണ്ടെന്നിരിക്കെ ഇവിടെ ഊഹത്തിന് പ്രസക്തിയില്ല-തന്ത്രവിദ്യാപീഠം ആചാര്യന്‍ വിശദീകരിച്ചു.
ഉത്സവത്തിന് ആന വരാതിരുന്നാല്‍ എന്തുചെയ്യണമെന്ന് തന്ത്രശാസ്ത്രം പറയുന്നില്ലെന്നാണ് ഒരു വാദം. ശരിയാണ്. അനുഷ്ഠാനത്തില്‍ വരുന്ന പല പ്രതിസന്ധികളെക്കുറിച്ചും തന്ത്രശാസ്ത്രം പറയുന്നില്ല. എന്തിന് തന്ത്രിക്ക് എന്തെങ്കിലും മുടക്കം പറ്റിയാല്‍ എന്തുചെയ്യണമെന്നും തന്ത്രശാസ്ത്രം പറയുന്നില്ല. തന്ത്രിക്ക് സുഖമില്ലെങ്കില്‍ വരാന്‍ പറ്റില്ല. അപ്പോള്‍ തന്ത്രശാസ്ത്രം ഇക്കാര്യം പറയാത്തതുകൊണ്ട് ക്ഷേത്രത്തില്‍ തന്ത്രി വേണ്ട എന്ന് പറയാന്‍ പറ്റുമോ? തന്ത്രശാസ്ത്രം പല കാര്യത്തിലും പ്രായശ്ചിത്തം ലിഖിതമായി വിധിച്ചിട്ടില്ല. എന്നാല്‍ ആന എഴുന്നള്ളത്താണ് ഉത്സവം എന്നുള്ളത്തിന് ലിഖിത പ്രമാണം ഉണ്ട്. അതുകൊണ്ടാണ് ക്ഷേത്രോത്സവങ്ങളിലും പൂരങ്ങളിലും ആന നിര്‍ബന്ധമാക്കിയത്. ഇക്കാര്യം എല്ലാവരും ഓര്‍ക്കണം. പ്രമാണമില്ലെന്ന് പറഞ്ഞ് ആന എഴുന്നള്ളത്ത് ഇല്ലാതാക്കരുത്. മറ്റ് ഭൗതിക സാഹചര്യങ്ങളില്‍ വരുന്ന ബുദ്ധിമുട്ട് മറച്ചുവെക്കാന്‍ പ്രമാണമില്ലെന്ന് പറയുന്ന രീതി ആശാസ്യമല്ല. ഇപ്പോള്‍ കേരളീയ ക്ഷേത്രങ്ങളില്‍ ജ്യോതിഷം തന്ത്രശാസ്ത്രത്തിന് മേല്‍ പിടിമുറുക്കുന്നതായി ചിലര്‍ പരിതപിക്കുന്നുണ്ട്്. അതിന് ആരാണ് കാരണക്കാര്‍? തന്ത്രിമാര്‍ തന്നെയാണ്. അവര്‍ ആത്മപരിശോധന നടത്തണം. ക്ഷേത്രങ്ങളില്‍ നടക്കുന്ന അഷ്ടമംഗല പ്രശ്‌നചിന്തയില്‍ എത്ര തന്ത്രിമാര്‍ ആദ്യാവസാനം പങ്കെടുക്കുന്നുണ്ട്? സ്വര്‍ണ പ്രശ്‌ന ചടങ്ങിലെ രാശിപൂജ കഴിഞ്ഞയുടനെ തന്ത്രിമാര്‍ സ്ഥലം കാലിയാക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഭക്തജനങ്ങള്‍ക്കൊപ്പം തന്ത്രിയും മേല്‍ശാന്തിയും കമ്മറ്റി ഭാരവാഹികളും ഊരാളന്മാരും ഒക്കെ ജ്യോതിഷ ചിന്തയില്‍ ആദി മുതല്‍ അവസാനം വരെ ഉണ്ടായിരിക്കണം. അവരവരുടെ കൃത്യാന്തര ബാഹുല്യത്തെ മറന്ന് ജ്യോതിഷം തന്ത്രശാസ്ത്രത്തെ മറികടക്കുന്നു എന്നൊക്കെ പഴിച്ചതുകൊണ്ടായില്ല. ആചാര്യന്‍ അഥവാ ക്ഷേത്രം തന്ത്രിയുടെ വാക്കാണ് അന്തിമം. അതുകൊണ്ട്് ജ്യോതിഷ ചിന്തയില്‍ തന്ത്രിസാന്നിധ്യം ഉണ്ടായേപറ്റൂ. ചില സ്ഥലങ്ങളില്‍ തന്ത്രിയുടെ അസാന്നിധ്യം കാരണം ക്ഷേത്രം തന്ത്രിയെ മാറ്റുന്ന അവസ്ഥവരെയുണ്ടായിട്ടുണ്ട്്. തന്ത്രിക്കും ജ്യോതിഷിക്കും ഊരാളന്മാര്‍ക്കും ഭാരവാഹികള്‍ക്കും യോജിച്ച സമയം കണ്ടെത്തിവേണം അഷ്ടമംഗല്യ പ്രശ്‌നചിന്ത നടത്താന്‍ ആലോചിക്കേണ്ടതെന്നും തന്ത്രവിദ്യാപീഠം ആചാര്യന്‍ ശ്രീനിവാസന്‍ പോറ്റി ഓര്‍മ്മിപ്പിച്ചു.
അഷ്ടമംഗല്യ പ്രശ്‌നചിന്തയില്‍ ജ്യോതിഷി ചൊല്ലുന്ന പ്രമാണ ശ്ലോകങ്ങള്‍ പല തന്ത്രിമാര്‍ക്കും അറിയില്ല. അല്ലെങ്കില്‍ ആ പ്രമാണത്തെ ഖണ്ഡിക്കാനുള്ള വ്യുല്‍പ്പത്തി പല തന്ത്രിമാര്‍ക്കും ഉണ്ടാവില്ല. ഇക്കാര്യം അറിയാതിരിക്കാനാണ് പലരും രാശിപൂജ കഴിഞ്ഞയുടനെ സ്ഥലം കാലിയാക്കുന്നത്. ഈ പ്രവണത ആരുടെഭാഗത്ത് നിന്നായാലും ഒരിക്കലും സംഭവിക്കരുത്.
തന്ത്രശാസ്ത്ര വിധികല്‍പനകള്‍ പഠിച്ചാണ് ഒരു ക്ഷേത്രത്തിന്റെ ആചാര്യനായി തന്ത്രി സ്ഥാനമേല്‍ക്കുന്നത്. താന്‍ പഠിച്ച പ്രമാണങ്ങള്‍ മറ്റ് ആര്‍ക്കോ വേണ്ടി ബോധപൂര്‍വം തമസ്‌കരിക്കുന്നത് ശരിയല്ല. തന്ത്രി തന്ത്രിയുടെ സ്ഥാനത്ത് നിന്നും കര്‍മ്മം ചെയ്‌തേ പറ്റൂ. ഇവിടെ ഊഹാപോഹത്തിന് സ്ഥാനമില്ല.
കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തന്ത്രപൂജകള്‍ക്കെത്തിയ തന്ത്ര വിദ്യാപീഠം ആചാര്യന്‍ സുദിനത്തോട് സംസാരിക്കവെയാണ് ഇക്കാര്യം വിശദീകരിച്ചത്. രണ്ടാഴ്ചമുമ്പ് ഇരിങ്ങാലക്കുട തൃപ്രയാര്‍ തരണനല്ലൂര്‍ തന്ത്രി ആന എഴുന്നള്ളത്തല്ല ഉത്സവം എന്നും ജ്യോതിഷം തന്ത്രശാസ്ത്രത്തിന് മേല്‍ പിടിമുറുക്കുന്നുവെന്നും അഴീക്കോട്ടെ ഒരു ചടങ്ങില്‍ സംബന്ധിക്കവെ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്ത്ര വിദ്യാപീഠം ആചാര്യന്‍ ശ്രീനവാസന്‍ പോറ്റി നയം വ്യക്തമാക്കിയത്.
[17/10, 16:38] Kalidasan Pallari: കേരള സമ്പ്രദായപ്രകാരം ക്ഷേത്ര നിർമ്മാണം പ്രതിഷ്ഠ കലശാദികൾ ഉത്സവങ്ങൾ മറ്റു ക്രിയാ ഭാഗങ്ങൾ ഒക്കെ മറ്റ് പരദേശ സമ്പ്രദായങ്ങളിൽ നിന്ന് വേറിട്ട ഒരു സമ്പ്രദായമാണല്ലോ
പ്രത്യേകിച്ച് കൂടുതലായി ശുദ്ധാശുദ്ധങ്ങൾക്കും ക്രിയകൾക്കും പ്രാധാന്യം കൊടുത്തിട്ടുള്ള കേരള സമ്പ്രദായപ്രകാരം തിടമ്പ് ദേവ ബിംബം പോലെ തന്നെയാണ്.
ഉത്സവത്തിന് ബിംബത്തിൽ നിന്ന് ചൈതന്യ അംശത്തെ ഉത്സവബിംബത്തിലേക്ക് ആവാഹിച്ചോ' അല്ലങ്കിൽ പ്രത്യേകം ആയ ശീവേലി ബിംബം കോലത്തിൽ വച്ച് കെട്ടി എഴുന്നെള്ളിക്കുന്നു.
ഇത് 'രഥം പല്ലക്ക് മുതലായവയിൽ ആകാം പക്ഷേ രഥം വലിക്കുന്നത്. പല്ലക്കെടുക്കുന്നത്. ശാന്തി ശുദ്ധത്തോടെ ബ്രാഹ്മണരാകണം.
രണ്ടാമത് ഉത്സവ കാലം ധാരാളം ആളുകൾ ഉണ്ടാകും അങ്ങിനെ ശിവേ ലിബിംബം ശുദ്ധം മാറ് വാനും സാധ്യത ഏറെ
ആനപ്പുറത്ത് ആയാൽ അശുദ്ധി ബാധിക്കില്ല എന്നാണ്.
പിന്നെ ആറാട്ടിന് മുമ്പ് ആന വായിൽ ചോറ് തൂകാൻ പറയണുണ്ട്. രഥത്തിനോ പല്ലക്കി നോതിടമ്പെടുത്തു നടക്കുന്നവന്റെ വായിലോ തൂകാനല്ല പറയണ്ടത്
മതിൽക്ക് പുറത്ത് തിടമ്പ് പോകുന്നത് ഒരു കാരണവശാലും നിലത്തു കൂടി കൊണ്ടു പോകരുത്
ഇതൊക്കെ മറന്ന് ചില തന്ത്രിമാരുടെ വിഡ്ഢിത്തം കേട്ട് കാണിക്കുന്നത് കഷ്ടം തന്നെ
[17/10, 16:44] Narayana Swami Bhagavatam: *സനാതനം 53*
🌸🌻🌸🌻🌸🌻🌸🌻🌸🌻

*അർത്ഥം*

*ചതുരാശ്രമങ്ങളിൽ രണ്ടാമത്തെ ആശ്രമമായ ഗൃഹസ്ഥാശ്രമത്തിന്റെ ധർമ്മം അർത്ഥമാണ്. ധനം തന്നെയാണ് അർത്ഥം. ബ്രഹ്മചര്യാശ്രമത്തിൽ ധാർമ്മികബോധം നേടിയാലും ഗൃഹസ്ഥന് ധർമ്മകൃത്യങ്ങൾ ചെയ്യുന്നതിന് അർത്ഥം ആവശ്യമായി വരുന്നു. കുടുംബം പുലർത്തുന്നത് ഗൃഹനാഥന്റെ ധർമ്മമാണ്. അതിന് അനുയോജ്യമായ ജോലി ധർമ്മാനുസാരം ചെയ്ത് ധനം സമ്പാദിക്കണം.*

*ഇവിടെ ഒരു ചോദ്യം ഉത്ഭവിക്കുന്നു. എത്രകണ്ട് ധനം സമ്പാദിക്കാം? ധാർമ്മിക കൃത്യങ്ങൾക്ക് എത്ര ധനം ആവശ്യമുണ്ടോ അത്രയും മാത്രം എന്നാണുത്തരം. ഇന്നത്തെ കാലത്ത് ഇത് പ്രായോഗികമാണോ എന്ന മറ്റൊരു ചോദ്യം പുറകെ വരുന്നു. തീർച്ചയായും അല്ല. പക്ഷെ ധനം ധർമ്മമാർഗ്ഗത്തിൽ മാത്രം സമ്പാദിക്കാനും ചെലവഴിക്കാനും നമുക്ക് കഴിയും. സമ്പത്തും പദവിയും മനുഷ്യന് അഹങ്കാരമുണ്ടാക്കുന്നവയാണ്.*

*ഗ്രീക്ക് പുരാണങ്ങളിലെ മിഡാസ് രാജാവിന്റെ കഥ നമുക്ക് സുപരിചിതമാണല്ലോ. ഒരു ദിവസം രാജാവിന്റെ അടുക്കല്‍ ഒരു മാന്ത്രികൻ വന്ന് അദ്ദേഹത്തിന്‌ ഒരു വരം നല്‍കാമെന്ന്‌ പറഞ്ഞു. താന്‍ തൊടുന്നതെല്ലാം സ്വര്‍ണ്ണമായി മാറുന്ന വരം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നാളെ മുതൽ വരം ഫലിച്ചു തുടങ്ങുമെന്ന് പറഞ്ഞ് മാന്ത്രികൻ യാത്രയായി. പിറ്റേന്ന്‌ കാലത്ത്‌ രാജാവ്‌ ഉണര്‍ന്ന ശേഷം കിടക്കയില്‍ തൊട്ടപ്പോള്‍ അത്‌ സ്വര്‍ണ്ണമായി മാറി. ഉദ്യാനത്തിലേക്ക്‌ പോകുന്നതിനു മുമ്പായി ഒരു പുസ്‌തകം എടുക്കാന്‍ ശ്രമിച്ചു. പുസ്‌തകവും സ്വര്‍ണ്ണമായി. രാജാവിന്‌ സന്തോഷം അടക്കാൻ കഴിഞ്ഞില്ല. പിന്നീട്‌ ആഹാരം കഴിക്കാനായി ഇരുന്നു. തൊട്ട ഭക്ഷണവും സ്വര്‍ണ്ണമായി. അങ്ങനെ ആഹാരം കഴിക്കാന്‍ സാധിക്കാതെയായി. ആ സമയം തന്റെ പുത്രി ഓടിവന്നു. അദ്ദേഹം പുത്രിയെ കെട്ടിപ്പിടിച്ച്‌ ചുംബിച്ചു. അപ്പോള്‍ പുത്രിയും സ്വര്‍ണ്ണപ്രതിമയായി മാറി. രാജാവ്‌ വിഷമത്തിലായി. ഭക്ഷണവും ഇല്ല, പുത്രിയും ഇല്ലാതായതോടെ രാജാവിന്റെ സങ്കടം വര്‍ദ്ധിച്ച്‌ ഭ്രാന്താകുമെന്ന അവസ്ഥയായി. അപ്പോള്‍ മാന്ത്രികൻ പ്രത്യക്ഷനായി. എന്താ തൊട്ടതെല്ലാം സ്വര്‍ണ്ണമായില്ലേ സന്തോഷമായില്ലേ എന്ന്‌ ചോദിച്ചു. ലോകത്തില്‍ ഏറ്റവും ദുഃഖം അനുഭവിക്കുന്ന വ്യക്തി താനാണ്‌ എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. രാജാവ്‌ മാന്ത്രികനോട്‌ കരഞ്ഞു കൊണ്ട്‌ മാപ്പ്‌ അപേക്ഷിച്ചു. വരം തിരിച്ചെടുക്കണമെന്നും തനിക്ക്‌ ഇപ്പോഴാണ്‌ ജ്ഞാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മാന്ത്രികൻ വരം തിരിച്ചെടുക്കുകയും രാജാവിന്‌ പുത്രിയെ തിരികെ ലഭിക്കുകയും ചെയ്‌തു.*

*ഇക്കാലത്ത് നമ്മെ ഗ്രസിച്ചിരിക്കുന്ന ഒരു രോഗമാണ് അനാവശ്യമായി പൊങ്ങച്ചം കാണിക്കുന്നതും അനുകരണഭ്രമവും. സമൂഹത്തിൽ അംഗീകാരമുള്ളവരായിത്തീരാൻ വേണ്ടിയാണ് കൂടുതൽ പേരും ശ്രമിക്കുന്നത്. രണ്ടോ മൂന്നോ അംഗങ്ങളുള്ളവർ കൊട്ടാരം പോലെയുള്ള വീടുവെയ്ക്കുന്നത് സാധാരണയായി കാണാം. അവരവരുടെ ആവശ്യത്തിനുപരി അവർ മററുള്ളവരുടെ അംഗീകാരം ആഗ്രഹിക്കുന്നു. പണമില്ലെങ്കിൽ കടം വാങ്ങിയെങ്കിലും വീട് പൂർത്തിയാക്കുന്നു.*

*ഇത് പോലെ തന്നെയാണ് അനുകരണഭ്രമവും. എല്ലാവരും കാണിക്കുന്നത് പോലെ താനും ചെയ്തില്ലെങ്കിൽ കുറച്ചിലാണെന്നും, സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുമെന്നും ഇവർ കരുതുന്നു. ലോകം മാറുന്നതിനനുസരിച്ച് മാറാൻ വേണ്ടി പലരും അവരുടെ വീടും, കാറും, മൊബൈൽ ഫോണുകളും മാറി മാറി വാങ്ങുന്നു.*

*സാഹചര്യം മാറുന്നതിനനുസരിച്ച് മാറ്റേണ്ടത് നമ്മുടെ മനസ്സിനെയാണ്, ബാഹ്യവസ്തുക്കളെയല്ല. ഒരാൾ എത്ര കോടീശ്വരനാണെങ്കിലും അയാളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ അയാൾ ദരിദ്രനാണ്. മറ്റൊരാൾക്ക് കുറച്ച് പണമേയുള്ളൂവെങ്കിലും അനാവശ്യ ആഗ്രഹങ്ങൾ ഇല്ലെങ്കിൽ അയാൾ സമ്പന്നനാണ്. ധർമ്മമാർഗ്ഗത്തിൽ പണം സമ്പാദിച്ച്, ധർമ്മാനുസൃതമായി ചെലവഴിച്ച്, ധർമ്മബോധത്തോടെ ജീവിച്ചാൽ ഗൃഹസ്ഥാശ്രമം സംതൃപ്തിയും സന്തോഷവും നിറഞ്ഞതാക്കാം.*

*തുടരും........*

*©സദ്ഗമയ സത്സംഗ വേദി*
🕉🕉🕉
191017
[17/10, 16:44] Narayana Swami Bhagavatam: *വിഷ്ണു പുരാണം*


പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് വിഷ്ണുപുരാണം . ആകൃതികൊണ്ടു ചെറുതാണെങ്കിലും ശാസ്ത്രീയത കൊണ്ടും പ്രാചീനത കൊണ്ടും ഭക്തി, ജ്ഞാനം, ചരിത്രം എന്നിവയുടെ വിപുലത കൊണ്ടും പുരാണങ്ങളിൽ മുഖ്യമായി ശോഭിക്കുന്നു . ലോകനാഥനായ ഭഗവാൻ വിഷ്ണുവിന്റെ മാഹാത്മ്യമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നത് . ഭഗവാൻ വിഷ്ണുവിൽ ഭക്തിഭാവം വളർത്തുവാനും , അദ്ദേഹത്തിന്റെ സത്യസ്വരൂപത്തെക്കുറിച്ചു മർത്യരെ ബോധ്യപ്പെടുത്താനുമാണ് ഈ പുരാണം ശ്രമിക്കുന്നത്. ഭാഗവതം പോലെ ഭക്തിസാന്ദ്രവും, സ്കന്ദപുരാണം പോലെ ശാസ്ത്രീയവുമാണ് വിഷ്ണുപുരാണം . ആചാര്യന്മാർ പുരാണത്തിനു വിധിച്ചിട്ടുള്ള പഞ്ചമഹാലക്ഷണങ്ങൾ തികഞ്ഞ പുരാണമാണിത് .

ആറ് ഭാഗങ്ങളാണ് ഈ പുരാണത്തിനുള്ളത്. ഓരോ ഭാഗത്തെയും ഓരോ അംശങ്ങൾ എന്നു പറയുന്നു . ഇത്തരത്തിൽ പ്രഥമ അംശം (ഒന്നാം അംശം) , ദ്വിതീയ അംശം (രണ്ടാം അംശം ), തൃതീയ അംശം (മൂന്നാം അംശം) , ചതുർത്ഥ അംശം (നാലാം അംശം), പഞ്ചമാംശം (അഞ്ചാം അംശം), ഷഷ്ഠ അംശം (ആറാം അംശം) ഇങ്ങനെ ആറ് അംശങ്ങളുണ്ട് .

*ഒന്നാം അംശം*

ഇതിൽ 22 അദ്ധ്യായങ്ങളുണ്ട് . മൈത്രേയ പരാശര സംവാദം മുതൽ വിഷ്ണുവിഭൂതി വരെ പറഞ്ഞിരിക്കുന്നു .

*രണ്ടാം അംശം*

ഇതിൽ 16 അദ്ധ്യായങ്ങൾ പ്രസക്തങ്ങളാണ് .

*മൂന്നാം അംശം*

ഇതിൽ അദ്ധ്യായങ്ങളുടെ എണ്ണം (18 )പതിനെട്ടാണ് . ബൗദ്ധന്മാരെ നഗ്നർ എന്ന് വിവക്ഷിച്ചിരിക്കുന്നതും , ആദിമ ബൗദ്ധനായ മായബോധം വിഷ്ണുവിൽ നിന്നും അവതരിക്കുന്നതും ഇതിൽ പറഞ്ഞിരിക്കുന്നു .

*നാലാം അംശം*

സൂര്യചന്ദ്ര വംശങ്ങളുടെ വിശദമായ കഥ പറയുന്ന ഈ ഭാഗം 24 അദ്ധ്യായങ്ങളുള്ളതാണ് .

*അഞ്ചാം അംശം*

ഇതിൽ ഭഗവാൻ കൃഷ്ണന്റെ ജീവിതകഥ പൂർണ്ണമായും ആഖ്യാനം ചെയ്തിരിക്കുന്നത് കാണാം . ശ്രീകൃഷ്ണന്റെ ജനനം മുതൽ അദ്ദേഹത്തിൻറെ വൈകുണ്ഠയാത്ര വരെയുള്ള ഭാഗങ്ങൾ വിവരിച്ചിരിക്കുന്ന ഈ ഭാഗം മഹാഭാരതത്തിന്റെ അനുബന്ധം കൂടിയാണ് .ഏറ്റവും വലിയ ഈ അംശത്തിൽ 38 അദ്ധ്യായങ്ങളുണ്ട് .

*ആറാം അംശം*

8 അദ്ധ്യായങ്ങളുള്ള ഈ അംശം കലികാല വർണ്ണനയും പ്രളയ വർണ്ണനയും ചേർന്നതാണ് .

നൈമിശാരണ്യത്തിൽ വച്ച് സൂതപൗരാണികൻമുനിമാർക്കു വിവരിച്ചു കൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം . ഈ വിഷ്ണുപുരാണം പരാശര മഹർഷി , മൈത്രേയമുനിക്ക് ചൊല്ലിക്കൊടുക്കുന്നതായിട്ടാണ് സൂതൻ വിവരിക്കുന്നത് .

പരീക്ഷിത്തിന്റെ കാലത്താണ് ഇതിന്റെ ആഖ്യാനം നടക്കുന്നത് . BC പത്താം നൂറ്റാണ്ടിനപ്പുറമാണ് പരീക്ഷിത്തിന്റെ കാലം. ഭാവികഥനം എന്ന രീതിയിൽ പലതും ഇതിൽ വർണ്ണിച്ചിരിക്കുന്നതും കാണാവുന്നതാണ്. നന്ദരാജാക്കന്മാരെക്കുറിച്ചും കൗടില്യനെക്കുറിച്ചും ഇതിൽ വർണ്ണിച്ചിട്ടുണ്ട് . എന്നാലും അവയെല്ലാം ഭാവികഥനങ്ങൾ ആണ് . ബൗദ്ധധർമ്മത്തെ വളരെയേറെ എതിർത്തു കൊണ്ടുള്ള ഇതിലെ വർണ്ണന ഇതിന്റെ പ്രാചീനതയ്ക്കു തെളിവാണ്. എന്നാലും ബൗദ്ധമായ പിൽക്കാല രീതികളെക്കുറിച്ചും യവനരാജ്യത്തെക്കുറിച്ചും സൂചനയുണ്ട്. തുടർന്നുള്ള ഗവേഷണത്തിൽ ബോധ്യപ്പെട്ടത് വിഷ്ണുപുരാണം BC മൂന്നാം നൂറ്റാണ്ടിലോ BC രണ്ടാം നൂറ്റാണ്ടിലോ ആണ് ഇത് രൂപം കൊണ്ടതെന്നാണ്.

നാരദീയ പുരാണത്തിൽ വിഷ്ണുപുരാണത്തിന്റെ ശ്ളോകസംഖ്യ 24000 എന്നാണ് കാണുന്നത് . എങ്കിലും ഇന്ന് ലഭ്യമായ മൂലത്തിൽ ഏതാണ്ട് 6500 ശ്ളോകങ്ങൾ മാത്രമേയുള്ളൂ. ആറ് അംശങ്ങളിലായി 126 അദ്ധ്യായങ്ങളുണ്ട്. ഈ പുരാണത്തിനു വലിയൊരു അനുബന്ധമുണ്ടായിരുന്നെന്നും, അത് നഷ്ടപ്പെട്ടു പോയെന്നും ഒരു അഭിപ്രായമുണ്ട് .
[17/10, 16:54] Dija Many Fb: *ചെറിയ ഒരു ചിന്ത*!!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു പെന്‍സില്‍ ഫാക്ടറി ഉടമയ്ക്ക് ഒരു പ്രത്യക സ്വഭാവമുണ്ട്. പെന്‍സില്‍ മാര്‍ക്കറ്റിലേക്ക് അയയ്ക്കുന്നതിനുമുമ്പ് അദ്ദേഹം അതില്‍ നിന്നൊരു പെന്‍സില്‍ എടുക്കും, എന്നിട്ട് അതിനോട് സംസാരിക്കും.

“നീ എന്റെ കുഞ്ഞാണ്. ഇന്നുമുതല്‍ നീ മറ്റുള്ളവരുടെ കൈയ്യിലേക്ക് പോകുന്നു. അതുകൊണ്ട് രണ്ടു കാര്യങ്ങള്‍ നിനക്ക് ഞാന്‍ പറഞ്ഞു തരാം, മറക്കരുത്.”

“ഒന്ന്, ആരുടെയെങ്കിലും കൈയ്യില്‍ ഇരിക്കുമ്പോല്‍ മാത്രമേ നിനക്ക് വിലയുള്ളു. വെറുതെ മേശയ്ക്കകത്തിരുന്നാല്‍ നിന്റെ ജന്മം പാഴാകും.”

“രണ്ട്, നിന്നെ വാങ്ങുന്നവന്‍ ഇടയ്ക്കിടയ്ക്ക് മൂര്‍ച്ചയുള്ള ബ്ലേഡുകൊണ്ട് ചെത്തും, നിനക്ക് നോവും. പക്ഷേ, നീ എതിര്‍ക്കരുത്, കരയരുത്, സഹായിക്കണം. നിന്നെ കുറേകൂടി ഉപയോഗിക്കാനാണ് അദ്ദേഹം അത് ചെയ്യുന്നത്, നിന്നെ ഉപദ്രവിക്കാനല്ല.”

പെന്‍സിലിനോടുള്ള ഈ ഉപദേശം നമുക്കും ബാധകമാണ്.
ദൈവമെന്ന യജമാനന്റെ കൈയ്യിലെ ഉപകരണമായാലേ നമുക്ക് വിലയും നിലയും ഉള്ളൂ. വെറുതെ ജനിച്ചു, ഉണ്ട്, ഉറങ്ങി, മരിച്ചു – അങ്ങനെയായാല്‍ എന്തു കാര്യം? അതുകൊണ്ട് ദൈവത്തിന്റെ കൈയ്യിലെ ഉപകരണമാകുക. ആ തൃകൈയില്‍ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ നമുക്ക് വിഷമങ്ങളെന്നു തോന്നിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകാം. അത് നമ്മെ കുടുതല്‍ നന്നായി ഉപയോഗിക്കുന്നതിനു വേണ്ടി ദൈവം ചെത്തിമിനുക്കി കൂര്‍പ്പിക്കുന്നതാണ്. അതും സസന്തോഷം സ്വീകരിക്കുക. നല്ലൊരു നാളെ നമുക്കായി ദൈവം ഒരുക്കുകയാണെന്ന് മനസ്സിലാക്കുക. അതിന്റേതാണീ വേദനകള്‍.
ദൈവ ഹിതത്തിനായി നമ്മെളെത്തന്നെ ദൈവകരങ്ങളിൽ ഏല്പിച്ചുകൊടുത്തു ധൈര്യമായിരിക്കുക.  തക്ക സമയത്തു ദൈവം നമുക്കായി കരുതിക്കൊള്ളും.
God Bless You..
Have a Blessed day
[17/10, 16:56] Kalidasan Pallari: ക്ഷേത്രതന്ത്രം പാരമ്പര്യം തന്നെയാണ്.
തോന്നുന്നവർക്കൊക്കെ മാറി മാറി വന്ന് ചെയ്ത് പോകാനുള്ള തല്ല അത്.
കാരണം തന്ത്രിയുടെ ജീവചൈതന്യം ആത്മശക്തിയുടെ ഒരു കണി ക ആണ് .അവിടെ ബിംബത്തിൽ ഗഹനവും കഠിനവും ആയ ക്രിയകളിലൂടെ സന്നിവേശിപ്പിച്ചിരിക്കുന്നത്.
അത് ആതന്ത്രിയുടെ മാത്രം സൃഷ്ടി ദേവതയാണ് 'അതിന് ശാസ്ത്ര പ്രമാണങ്ങളും ക്രിയകളും സാധ്യമാക്കി സ്വന്തം ഉപാസനാബലം കൊണ്ട് സൃഷടിച്ച മൂർത്തിയാണ്.
ഇതിന് തന്ത്രിക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്.പ്രതിഷ്ഠാ വേളയിൽ എന്ത് സങ്കല്പിച്ചുവോ അതേ സ്വഭാവം ആ മൂർത്തിക്കുണ്ടാകും.അല്ലാതെ ഇതിനെ പു രണങ്ങളെക്കൊണ്ടോ വേദങ്ങളെയോ വേദാന്തത്തേയോ എന്തിന് തന്ത്രശാസ്ത്രത്തെപ്പോലും പൂർണ്ണമായി കണ്ട് ന്യായീകരിക്കാവുന്നതല്ല
നിത്യബ്രഹ്മചാരിയായ കൃഷ്ണനേയോ 'ഇനി പുതിയ ഒരു മൂർത്തി യേ തന്നെയോ സൃഷടിച്ച് വേണമെങ്കിൽ പ്രതിഷ്ഠിക്കാം ഇവിടെ പുരാണം ബാധകമല്ല.
വേട്ടയ്ക്കൊരു മകൻ
കിരാത ശിവന്റെ പുത്രൻ
പുരാണത്തിലില്ല.
കേരളത്തിലെ മാത്രം ദേവനാണ്.
ഇങ്ങിനെ പലതുമുണ്ട്
പറഞ്ഞത് 'ഈ തന്ത്രി ആർക്കാണോ മന്ത്ര ദീക്ഷയും ആ മൂർത്തിയുടെ വിശേഷങ്ങളും ഉപദേശിച്ചത് ആശിഷ്യന് ' മാത്രമേ ആ മൂർത്തിക്ക് തന്ത്രക്രിയകൾ ചെയ്യാന ധികാരം ഉള്ളൂ. അതു കൊണ്ടാണ് ശാന്തിക്കാരന് തന്ത്രി തന്നെ മന്ത്രധ്യാനങ്ങളും പൂജ വിശേഷ വിധികളും ഒക്കെ ഉപദേശിക്കണത്. ഈ ശാന്തിക്കാരന് തന്ത്രിയുടെ ശിഷ്യൻ തന്നെ ആകണം
തന്ത്രി ആരെന്ന് നിശ്ചയമില്ലാതെ വരുമ്പോൾ ദേവഹിതം നോക്കിയേ നിശ്ചയിക്കാവൂ.എന്നാൽ തന്നെ മുൻ സങ്കല്പങ്ങളിൽ നിന്ന് വരുന്ന വ്യതിയാനങ്ങൾ ക്ഷേത്രത്തേയും മൂർത്തിയേയും ജനങ്ങളേയും തന്ത്രിയെ തന്നേയും പ്രതികൂലമായി ബാധിക്കും

No comments: