ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 194
ചെറിയ കുട്ടികൾ കളിക്കുമ്പോൾ കുട്ടികൾക്ക് വളരെ സീരിയസ് ആണ്. കുട്ടികൾക്രിക്കറ്റ് കളിക്കുക ആണ് എന്നു വച്ചാൽ അവർക്ക് വളരെ സീരിയസ് ആണ്. വലിയ വർക്ക് അത്ര സീരിയസ് അല്ല. കുട്ടികൾ കളിക്കുന്ന സമയത്ത് അവർക്ക് വളരെ സീരിയസ് ആണ്. അതേ സമയം കുട്ടികൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ മുത്തശ്ശൻ നോക്കി കൊണ്ടിരിക്കുന്നു . മുത്തശ്ശൻ ഞാനും കൂടാം എന്നു പറഞ്ഞ് കളിക്കാൻ പോയി. മുത്തശ്ശൻ അതിലൊരു രാഗവും ഇല്ല ദ്വേഷവും ഇല്യ ഔട്ട് ആയാലും ഒരു കുഴപ്പവും ഇല്ല തനിക്ക് റൺ കിട്ടിയിട്ടില്ലെങ്കിലും കുഴപ്പം ഇല്ല. മുത്തശ്ശൻ കളിക്കണതിലും കുട്ടികൾ കളിക്കുന്നതിലും ഒരു പാടു വ്യത്യാസം ഉണ്ട്. മുത്തശ്ശന് ഇത് വെറും കളിയാണ് പക്ഷേ കുട്ടികൾക്ക് അത് വളരെ സീരിയസ് ആണ്. താൻ ഔട്ട് ആവാതെ ഒട്ടായി എന്നു പറഞ്ഞാൽ പിന്നെ ഒരാഴ്ചക്ക് അയാളോട് മിണ്ടില്ല ഈ കുട്ടി. എന്താ എന്നു വച്ചാൽ ആ കുട്ടിക്ക് വളരെ സീരിയസ് ആണ് അത്. പക്ഷെ കളി ആയിട്ട് പോയി ചേരുമ്പോൾ അതില് ഒരു സീരിയസ് നസും ആസക്തിയും ഇല്ല വീണ്ടും അതിലേക്ക് പ്രവേശിക്കും.കുട്ടിക്കാലത്ത് ഈ മുത്തശ്ശനും കളിച്ചിട്ടുണ്ടാവും പക്ഷേ അപ്പൊ രാഗദ്വേഷത്തോടെ കളിച്ചിട്ടുണ്ടാവും. ഇപ്പൊ പക്വ പെട്ടപ്പോൾ രാഗദ്വേഷം ഒക്കെ വിട്ടു പോയിട്ടി റ ങ്ങാ. അപ്പൊ കർമ്മത്തിലേക്ക് ഇറങ്ങുമ്പോൾ എന്തായി കർമ്മത്തിന്റെ ഒരു കുഴപ്പവും ഇയാളെ ബാധിക്കില്ല. കർമ്മം ചെയ്തതു കൊണ്ട് അയാൾക്ക് ഒരു ദൂഷ്യവും വരില്ല ചെയ്യാതിരുന്നാലും അയാൾക്ക് ദൂഷ്യം ഒന്നും ഇല്ല. അതാണ് ഗീതയിലുള്ള ലക്ഷണം. ഒരു പൂർണ്ണ പുരുഷനെക്കുറിച്ച് ഭഗവാന്റെ ഡെഫനിഷൻ എന്താ എന്നു വച്ചാൽ അയാൾക്ക് കർമ്മം ചെയ്യുന്നതു കൊണ്ട് അയാൾക്ക് നേടാൻ ഒന്നും ഇല്ല. കർമ്മം ചെയ്തിട്ടില്ലെങ്കിൽ അയാൾക്ക് ഒരു കുഴപ്പവും വരാനില്ല. പക്ഷേ എന്നാലും അയാൾ ലോക മംഗളത്തിനായി നിരന്തരം സ്വയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ഭഗവാന്റെ ഡെഫനിഷൻ. ഇത് കൃഷ്ണനെ ക്കുറിച്ച് കൃഷ്ണന്റെ തന്നെ ഓട്ടോ ബയോഗ്രഫി ആണ്. കൃഷ്ണൻ തന്നെ പറയുന്നു " ന മേ പാർത്ഥാ അസ്ഥി കർത്തവ്യം ത്രിഷു ലോകേഷു കിഞ്ചന " ഗീതയില് എളുപ്പത്തില് ചിലരൊക്കെ ഭഗവദ് ഗീതയെ വ്യാഖ്യാനിച്ചുകളയും ഗീതയില് എന്താ പറഞ്ഞിരിക്കണത് ഭഗവാൻ? ഗീത ഒക്കെ കേൾക്കാൻ പോവാണെങ്കിലേ നിങ്ങളോടെക്കെ തന്നെ ചിലര് ഗീത കേൾക്കൊന്നും വേണ്ട ഗീത ഒക്കെ നമുക്ക് അറിയാം എന്താ പറഞ്ഞിരിക്കുന്നത് അവനവന്റെ ഡ്യൂട്ടി ചെയ്യാ . ഇത് ഭഗവാന്റെ തലയിലിട്ട ഭസ്മം ആണ് .എന്താ എന്നു വച്ചാൽ ഭഗവാൻ പറയണത് അർജ്ജു നാ തനിക്കോ എനിക്കോ യാതൊരു ഡ്യൂട്ടിയും ഇവിടെ ചെയ്യാനില്ല you should be free totally free from any duty conscious എന്നിട്ട് ആ വെയ്റ്റ്തലയിൽ ഇരിക്കാൻ പാടില്ല ഡ്യൂട്ടി, ഡ്യൂട്ടി എന്നൊരു വൈയ്റ്റ് . അപ്പൊ എന്താ ഒരു രസം ഇല്ലാ ആ പ്രവൃത്തിയില്. ത്യാഗരാജ സ്വാമികൾ കീർത്തനം പാടുമ്പോൾ പാടുന്നത് തന്റെ ഡ്യൂട്ടി ആണ് എന്നു പറഞ്ഞിട്ടാണോ പാടിയത് ? പാടിയാൽ അത് എങ്ങനെ ഉണ്ടാവും? ഒര് അമ്മ കുട്ടിയെ എടുത്ത് മടിയിൽ വച്ച് ചോറു കൊടുത്ത് പാലിക്കുമ്പോൾ തന്റെ ഡ്യൂട്ടി ആണ് എന്നു പറഞ്ഞിട്ടാണോ ചെയ്യുന്നത്? അത് ഡ്യൂട്ടി ഒന്നും അല്ല അത് ആനന്ദമാണ് അമ്മക്ക്. അതില് ഫലേച്ഛ ഒന്നും ഇല്ല, താൻ ചെയ്യു ണൂ എന്നു വിചാരവും ഇല്ല- ഡ്യൂട്ടി എന്നുള്ളതിൽ അഹങ്കാരം പ്രബലമാണ്. ഡ്യൂട്ടി എന്നുള്ള ഭാവത്തിലുണ്ടല്ലോ അഹങ്കാരം ബലം ആയിട്ടു നില്ക്കും. ഞാൻ എന്റെ ഡ്യൂട്ടി ചെയ്യു ണൂ ആ ഭാവം. ഭഗവാൻ പറയണത് അർജ്ജു നാ എനിക്ക് മൂന്നു ലോകത്തിലും ഒരു ഡ്യൂട്ടിയും ഇല്ല. ഞാൻ ചെയ്യാത്തതു കൊണ്ട് എനിക്ക് ഒന്നും നഷ്ടം വരാനില്ല. ചെയ്തതു കൊണ്ട് എനിക്ക് ഒന്നും കിട്ടാനും ഇല്ല. ഞാൻ സ്വയമേവ പൂർണ്ണ നാണ് എന്നിട്ടും സദാ പ്രവൃത്തിച്ചു കൊണ്ടേ ഇരിക്കുണൂ ലോക മംഗളത്തിനായി.ആ പൂർണ്ണതയിൽ നിന്നും പ്രവൃത്തി ഏർപ്പെടുമ്പോൾ , ഫലേച്ഛ ഇല്ലാതെ പ്രവൃത്തി ഏർപ്പെടുമ്പോൾ അതിൽ പ്രത്യേക ഒരു സൗന്ദര്യം. ഭഗവാൻ രമണമഹർഷി യോട് ഒരു ഭാഗവതർ ചോദിച്ചു ഭഗവാനെ സംഗീതം കൊണ്ട് ഈശ്വരനെ പ്രാപിക്കാൻ പറ്റില്ലേ എന്നു ചോദിച്ചു. മഹർഷി ഒന്നും ഉത്തരം പറഞ്ഞില്ല. ഇയാള് വീണ്ടും വീണ്ടും ചോദിച്ചു ഉത്തരം പറഞ്ഞില്ല. അപ്പൊ അദ്ദേഹം കൂട്ടിച്ചേർത്തു. ത്യാഗരാജ സ്വാമികൾ എല്ലാം പാടിത്താനെ ഈശ്വരനെ അടഞ്ചാ. ത്യാഗരാജ സ്വാമികൾ ഒക്കെ പാടിയിട്ടാണല്ലോ ഈശ്വരനെ പ്രാപിച്ചത്. അപ്പൊ മഹർഷി ഉടനെ പറഞ്ഞു അവയെല്ലാപാടി അടയല്ലവോയ് അവാളല്ലൊം അടഞ്ചു പാടി നാ. അവരൊന്നും പാടിയിട്ട് ഒന്നും പ്രാപിച്ചില്ല .അവര് എന്തൊരു വസ്തുവിനെ ഹൃദയത്തിൽ അനുഭവിച്ചിരുന്നുവോ ആ അനുഭൂതി പുറമേക്ക് പാട്ടായിട്ട് വന്നു അത്രേ ഉള്ളൂ .ജ്ഞാനികളുടെ പ്രവൃത്തി ഒന്നും ഡ്യൂട്ടി അല്ല. അവർക്ക് ഹൃദയത്തിലേർപ്പെടുന്ന ആനന്ദം ലോകത്തിലുള്ളവർ മുഴുവൻ അനുഭവിക്കട്ടെ എന്നുള്ള കംമ്പാഷൻ, കാരുണ്യം ആ കാരുണ്യത്തിൽ നിന്നാണ് പ്രവൃത്തി .
( നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment