Thursday, October 17, 2019

ഹിന്ദു നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി എന്താണ്?
അത് കഴിഞ്ഞ കുറച്ചു നാളായി അവനിൽ വളർത്തിയെടുത്ത ഒരു തരം അപകർഷതാ ബോധമാണ്...
അത് വളർന്നുവന്നത് യാദൃശ്‌ചികമോ സ്വാഭാവികമോ ആയുമായല്ല...

മറിച്ചു ആസൂത്രിതമായി,അവന്റെ തലച്ചോറിലേക്ക് കുത്തിവെക്കപ്പെട്ടതുമാണ്...

അവൻ പഠിച്ച ചരിത്രവും,
അവൻ അറിഞ്ഞ ചരിതവും  അവനെ അത്തരം ഒരു നിസ്സംഗതയിലേക്ക് പരുവപ്പെടുത്തി എടുത്തിരിക്കുന്നു...

യഥാർത്ഥ ഭാരത ചരിത്രം അവൻ അറിയുന്നില്ല,
അഥവാ അറിയാൻ അനുവദിച്ചിട്ടില്ല...

മുഗളന്മാരുടെ,
അറബികളുടെ,
അഫ്‌ഗാനികളുടെ,
തുർക്കികളുടെ,
അധിനിവേശങ്ങളുടെ,
അവർ നമ്മുടെ പൂർവികരോടു ചെയ്ത അതിക്രമങ്ങളുടെ കഥകൾ ഒരു ചരിത്ര താളിലും നമ്മൾ വായിച്ചിട്ടില്ല...
മറിച്ചു മഹാനായ അക്ബറിന്റെയും ഔരംഗസീബിന്റെയും ഷാജഹാന്റെയും അപദാനങ്ങൾ ആണ് ചരിത്രമെന്ന പേരിൽ പാഠപുസ്തകങ്ങളിലൂടെ നാം പഠിക്കുന്നത്...

താജ്മഹലും,
കുത്തബ് മീനാറും ഒക്കെ മഹാത്ഭുതങ്ങളായി വാഴ്ത്തപ്പെട്ടപ്പോൾ,
നിർമാണ വൈദഗ്ധ്യം കൊണ്ട് അതിശയിപ്പിക്കുന്ന അസംഖ്യം മഹാക്ഷേത്രങ്ങളെ കണ്ടില്ലെന്നു നടിച്ചു...

മൈസൂർ കടുവയെന്നു പുകഴ്ത്തി മഹാനായ ടിപ്പുസുൽത്താന്റെ വീരകഥകൾ വർണ്ണിക്കുമ്പോൾ,
ക്ഷേത്രധ്വംസനങ്ങളും ഹിന്ദുവംശഹത്യയും,
വാൾത്തുമ്പിനാൽ നടത്തിയ മത പരിവർത്തനങ്ങളും ഒക്കെ മറച്ചു പിടിച്ചു,
ഒരു മതവെറിയൻ ഭരണാധികാരിയെ,
മഹാനാക്കി ചിത്രീകരിക്കുന്നു...

ഗുരു ഗോബിന്ദസിംഹനും,
വീരാശിവജിയും റാണാ പ്രതാപ് സിംഹനും എല്ലാം ഒറ്റവരിയിൽ കേവലം പേരുകൾ മാത്രം പരാമർശിച്ചു കടന്നു പോകുമ്പോൾ,
മുഗളന്മാരുടെ ഭരണനേട്ടങ്ങൾ പകുതിയിലധികം പേജുകളിൽ വാഴ്ത്തിപ്പാടുന്നു...

റഷ്യൻ,ഫ്രഞ്ച്,ക്യൂബൻ വിപ്ലവങ്ങളും,
മാർക്സിസവും ലെനിനിസവും സോഷ്യലിസവും,
കാസ്ട്രോയും,ചെഗുവേരയും, മാവോയും,ലെനിനും,മാർക്സും, എംഗൽസും,
എല്ലാം വിശദമായി പ്രതിപാദിക്കുന്നിടത്തു,

ഹരിഹരനും ബുക്കനും വിജയനഗരസാമ്രാജ്യവും,
പരാമർശിക്കപ്പെടാതെ പോലും പോകുന്നു...

കൊള്ളയും കൊലയും ബലാല്സംഗങ്ങളും കൊണ്ട് പൊറുതി മുട്ടി അഭയം തേടി,മതേതരരാഷ്ട്രത്തിന്റെ രാഷ്ട്രപിതാവിന്റെ അടുക്കൽ എത്തിയ നിരാശ്രയ പാക്കിസ്ഥാൻ ഹിന്ദുവിനോട്,
"നിങ്ങൾ എന്തിനാണിവിടേക്ക് വന്നത്?തിരികെ നിങ്ങളുടെ നാട്ടിൽ പോയി സമാധാനത്തോടെ മരിക്കൂ"
എന്ന് ഉപദേശിച്ച ഗാന്ധിജിയുടെ വാക്കുകൾ നിങ്ങൾ ഏതെങ്കിലും പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ടോ?

"മുസ്ലീങ്ങൾ നിങ്ങളെ വാള് കൊണ്ടു  വെട്ടിയാൽ നിങ്ങൾ ധീരരായി മരണം വരിക്കണം" എന്ന വാക്കുകളും നിങ്ങൾ കേട്ടിട്ടുണ്ടോ?

ഹിന്ദുവംശഹത്യ എന്നു നിസ്സംശയം പറയാവുന്ന മലബാർ ലഹളയെ ജന്മിത്തവിരുദ്ധ കാർഷിക കലാപമാക്കി സ്വാതന്ത്ര്യ സമരത്തിൽ പെടുത്തിയ നാട് കൂടിയാണിത്...

സ്വത്വബോധമില്ലാത്ത,
ദേശബോധമില്ലാത്ത,
ആത്മാഭിമാനമില്ലാത്ത ഒരു തലമുറ ഇവിടെ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്...
അതിനുള്ള കാരണമോ?
അവർ സ്വന്തം പൈതൃകത്തെ,
സംസ്കൃതിയെ,
ചരിത്രത്തെ,
കുറിച്ചുള്ള ശരിയായ അറിവുകൾ പകരാതെ,
അറിയാതെ,
പഠിക്കാതെ,
പോയി എന്നതുമാണ്...

നൂറ്റാണ്ടുകൾ നീണ്ട,
 മുഗൾ അറബ് അഫ്ഗാൻ തുർക്കിഷ് അഥവാ മുസ്ലിം ഭരണങ്ങളും,
പോർച്ചുഗീസ്,ബ്രിട്ടീഷ് ആധിപത്യങ്ങളും അഥവാ ക്രിസ്ത്യൻ ആധിപത്യങ്ങളും,
ഭാരത ജനതയോട് അഥവാ ഹൈന്ദവ സംസ്കാരത്തോട് ചെയ്ത കൊടുംക്രൂരതകൾക്കും,
കൊള്ള,കൊല, കവർച്ചകൾക്കും
എല്ലാം അപ്പുറത്ത്,

നെഹ്രുവിയൻ സോഷ്യലിസ്റ്റ് ചരിത്രകാരന്മാർ ചമച്ച ചരിത്രമാണ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ചതിയും,
അത് പഠിച്ചിറങ്ങിയ തലമുറയും ആണ് ഇന്ത്യാ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപവും...

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തെ,
കേവലം ഗാന്ധി കേന്ദ്രീകൃതമാക്കുകയും,
നെഹ്രുവിന്റെ പങ്കുകൾ പർവതീകരിക്കുകയും ചെയ്തപ്പോൾ,

ഭഗത്സിങ്ങും നേതാജിയും ഉൾപ്പെടെയുള്ള ധീര ദേശ സ്നേഹികൾ രണ്ടു വരിയിൽ ഒതുക്കപ്പെട്ടു...

ഭാഗത്സിങ് എന്ന ഇതിഹാസം തൂക്കുകയറിൽ അവസാനിച്ചപ്പോൾ,
നേതാജി ഇന്ത്യാ രാജ്യത്ത് നിന്നും അഥവാ ഇന്ത്യാ രാജ്യം സ്വതന്ത്രമാകുന്നതിന് തൊട്ടു മുമ്പേ അപ്രത്യക്ഷനായും അരങ്ങൊഴിഞ്ഞു...

സുഭാഷ്ചന്ദ്രബോസും,ഭഗത് സിങ്ങും,ഉദ്ദംസിങ്ങും ആസാദും,രാജ്ഗുരുവും,സുഖ്‌ദേവും തുടങ്ങീ ധീരദേശസ്നേഹികൾ ജീവരക്തം കൊണ്ടു രചിച്ച സായുധ പോരാട്ട വീരേതിഹാസങ്ങൾ തൃണവൽഗണിക്കപ്പെട്ടു,
ഗാന്ധിജി ചർക്കയിൽ ഖദർ നെയ്തെടുത്ത് നേടിയ സ്വാതന്ത്ര്യമായി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം വ്യാഖ്യാനിക്കപ്പെട്ടു...

സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കോടുത്തവർ സമരസേനാനികളും,
യഥാർത്ഥ പോരാളികൾ ഒറ്റുകാരും കാൽനക്കികളും ഒക്കെ ആയി മുദ്ര കുത്തപ്പെട്ടു...

ഇനിവരുന്ന തലമുറകൾ പോലും എന്തു പഠിക്കണം,
എങ്ങിനെ ചിന്തിക്കണം,
എന്ന് മുൻകൂട്ടികണ്ട് അതിനനുസൃതമായ കളചരിതങ്ങൾ ചമച്ച ദേശദ്രോഹികളായ കള്ള കപട ചരിത്രകാരന്മാർ ആണ്,

ആത്മാഭിമാനികളായ,
ആത്മബോധമുള്ളവരായ,
ഒരു തലമുറ ഇവിടെ വളർന്നു വരുന്നതിനു തടയിട്ടത്...

അവർ അവരുടെ ആസൂത്രിത ലക്ഷ്യങ്ങൾക്കു വേണ്ടി പടച്ച ചരിത്രം പഠിച്ചിറങ്ങുന്ന ഒരു തലമുറയിൽ,
എങ്ങിനെയാണ് സ്വന്തം രാജ്യത്തിനോട്,
മതത്തിനോട്,
സംസ്കാരത്തിനോട് കൂറുണ്ടാവുക???

ചെഗുവേരയെ ആരാധിക്കുന്നവരിൽ നിന്നും സ്വാമി വിവേകാനന്ദൻമാരുണ്ടാകുമോ?

ഗാന്ധിദർശനം മഹദ്‌വാക്യമാക്കുന്നവരിൽ നിന്നും വീരശിവജിമാരും ഗുരു ഗോവിന്ദസിംഹാന്മാരും റാണാ പ്രതാപ സിംഹാന്മാരും പോലെയുള്ള "വഴി തെറ്റിയ ദേശസ്നേഹികൾ"(ഗാന്ധിജി തന്നെ ഇവരെ വിശേഷിപ്പിച്ചത്) ഉണ്ടാകുമോ?

പുറത്തു വരുന്ന വാർത്തകൾ സത്യമെങ്കിൽ സാക്ഷാൽ നേതാജി സുഭാഷ്ചന്ദ്രബോസിനെ പോലും "ഗുംനാമി ബാബ"യാക്കി മാറ്റിയ ഈ വ്യവസ്ഥിതിയിൽ ഇനിയെങ്ങിനെ ഭഗത് ഉദ്ദം സിംഗുമാരുണ്ടാകും?

മാറേണ്ടത് മനഃസ്ഥിതിയും വ്യവസ്ഥിതിയുമാണ്...

അതിനാദ്യം വേണ്ടത് ഈ കള്ളപ്പരിഷകൾ ഉണ്ടാക്കിയ കളചരിതങ്ങളുടെ പൊളിച്ചെഴുത്തുമാണ്...

ഈ നാടിന്റെ യഥാർത്ഥ ചരിത്രമാണ് ഇന്നാട്ടിലെ പുതുതലമുറകൾ അറിയേണ്ടതും പഠിക്കേണ്ടതും...

യഥാർത്ഥ ദേശസ്നേഹികളും ബലിദാനികളും ആണ് ആദരിക്കപ്പെടേണ്ടതും...

എങ്കിലേ ഇവിടെ,
വിവേകാനന്ദന്മാരും
വീരശിവജിമാരും,
ഗുരു ഗോവിന്ദസിംഹന്മാരും,
റാണാ പ്രതാപ സിംഹാന്മാരും
ചന്ദ്രബോസ്സുമാരും,
 ഭഗത്സിങ്ങുമാരും,
ഉദ്ദംസിങ്ങുമാരുമൊക്കെ പുനർജനിക്കൂ...

സനാതനധർമ്മം സനാതനമായി തന്നെ നിലനിൽക്കൂ....

No comments: