ദേവി തത്ത്വം-18
ഈ പ്രപഞ്ചം നടത്തുന്ന മഹാശക്തിയുടെ കൈകളിൽ നമ്മളൊരു യന്ത്രം മാത്രമാണ്. ആ ശക്തിയെ ആരാധിക്കാനായി പാട്ടു പാടുകയോ പൂജകൾ ചെയ്യുകയോ ആവാം. അതൊക്കെ നമ്മുടെ പ്രിയത്തിനെ കാണിക്കാനാണ്. പക്ഷേ അതൊന്നും പോരാ. ആ ശക്തിയുടെ സ്വഭാവത്തെ ശരിക്ക് അറിയണം. അവളെന്താണെന്നറിയണം. ആ ശക്തിയെ തന്നെയാണ് ഈശ്വരൻ എന്ന് പറയുന്നത്.
ആ ശക്തിയുടെ കൈയ്യിൽ നമ്മൾ യന്ത്രമാണെന്നറിയുമ്പോഴേ നമുക്ക് മുക്തി സാദ്ധ്യമാവുകയുള്ളു . അതായത് ആ ശക്തിയുടെ കൈകളിൽ നാം തികച്ചും ബന്ധനത്തിലാണെന്ന് അംഗീകരിക്കുമ്പോൾ മാത്രമേ മുക്തി സാദ്ധ്യമാവുകയുള്ളു. അതാണ് ഭക്തിയുടെ ഒരു വൈചിത്ര്യം. നമ്മൾ തികച്ചും അടിമകളാണെന്ന് അറിയണം.
ഇതറിയുമ്പോൾ നാം പ്രകൃതിയിൽ നിന്ന് അകന്ന് പോകുന്നു. കാരണം അടിമയായിരുന്ന് കൊണ്ട് മുക്തി സാദ്ധ്യമല്ല. കെട്ടുകൾ കൂടുതൽ മുറുകുകയേയുള്ളു. ഈ ശരീരത്തിൽ നമുക്ക് പൂർണ്ണത സാദ്ധ്യമല്ല. എല്ലാ അറിവും ശേഖരിക്കാൻ സാദ്ധ്യമല്ല. വിശപ്പ്, ദാഹം, വ്യാധി മരണം ഇതെല്ലാം നമ്മുടെ മുമ്പിലുണ്ട്. ഇതിനെയൊക്കെ നിയന്ത്രിച്ച് കൊണ്ട് പിന്നിലൊരു മഹാശക്തിയുമുണ്ട്. ആ ശക്തിക്ക് ശരണാഗതി ചെയ്യലല്ലാതെ നമ്മുടെ മുമ്പിൽ ഒരു വഴിയും ഇല്ല. ആ ശക്തിയുടെ കൃപ കൊണ്ടേ നമുക്ക് പുറത്ത് വരാൻ സാധിക്കുകയുള്ളു എന്ന് അറിഞ്ഞ് നമ്മളെ നടത്തി കൊണ്ടിരിക്കുന്ന ആ ശക്തിക്ക് surrender ചെയ്യുക.
രമണ ഭഗവാൻ പറയും ട്രെയിനിൽ പോകുന്ന ഒരാൾ പെട്ടി തലയിൽ ചുമക്കുന്നത് പോലെയാണ് കാര്യങ്ങൾ. ഒഴിഞ്ഞ കമ്പാർട്ട്മെന്റിൽ എന്തിനാണ് ഇങ്ങനെ പെട്ടി തലയിൽ ചുമക്കുന്നത് അത് താഴെ വച്ച് കൂടെ എന്ന് ചോദിച്ചപ്പോൾ അയാൾ പറയുകയാണ് ട്രെയിൻ അല്പം ചുമക്കുന്നുണ്ടല്ലോ ഞാനും അല്പം ചുമന്നേക്കാം. രണ്ടായാലും ട്രെയിൻ അല്ലേ ചുമക്കുന്നത്!! അതു പോലെ നമ്മുടെ സകല പ്രവർത്തികളും ഒരു ശക്തിയാണ് നടത്തുന്നത്. നമ്മുടെ ബുദ്ധിയായിട്ടും, വിശപ്പായിട്ടും, ഉറക്കമായിട്ടും പ്രവർത്തിക്കുന്നത് ആ ശക്തിയാണ്. ഈ അപരാ പ്രകൃതിയിൽ നമ്മൾ സ്വതന്ത്രരേയല്ല.
ഇതറിഞ്ഞിട്ട് ഒരുപാട് വിഷമം ഉണ്ടാകുന്ന വേളകളിൽ കരഞ്ഞ് പ്രാർത്ഥിച്ച് ആ ശക്തിയെ ശരണാഗതി ചെയ്യുമ്പോൾ ആ ശക്തി അനുഗ്രഹ ശക്തിയായിട്ട് പ്രത്യക്ഷപ്പെടുന്നു. അതാണ് ലളിതാ സഹസ്ര നാമത്തിൽ ഗുരുമണ്ഡല രൂപിണ്യേ എന്ന നാമം നല്കിയിരിക്കുന്നത്.
Nochurji 🙏🙏
Malini dipu

No comments:
Post a Comment