Friday, October 18, 2019

[18/10, 19:23] +91 70346 16212: 🌹🌹🌹🌹🌹🌹🌹🌹🌹
_*ശ്രീരാമകൃഷ്ണോപദേശം*_
🌹🌹🌹🌹🌹🌹🌹🌹🌹

_ജീവൻ സച്ചിതാനന്ദ സ്വരൂപൻ തന്നെയാണ്. എന്നാൽ മായ മൂലം അഹം വരുന്നു തന്മൂലം പലതരത്തിലുള്ള ഉപാധികളിൽ കെട്ടി പിണഞ്ഞ് ജീവൻ തന്റെ സ്വരൂപം മറക്കുന്നു. ഓരോ ഉപാധിയിലും ജീവന്റെ സ്വരൂപം വ്യത്യസ്ഥമാണ്. വേഷം, ഭൂഷണം , പദവി, എന്നിങ്ങനെ ഓരോന്നിലും ജീവൻ വ്യത്യസ്ഥ ഭാവമായിരിക്കും. പണവും ഒരു വല്ലാത്ത ഉപാധിയാണ്. പണമുണ്ടായാൽ മനുഷ്യൻ വേറൊരു മാതിരിയായി മാറുന്നു. ഒരു ചെറിയ കഥ പറയാം. ഒരു തവളക്ക് ഒരു രൂപ കിട്ടി. അത് അതിന്റെ മാളത്തിൽ രൂപ സൂക്ഷിച്ചുവെച്ചു. ഒരാന അതിന്റെ മാളം കവച്ചു കടന്നു പോയി. തത്സമയം തവള പുറത്തുവന്ന് ദേഷ്യത്തോടെ ആനയെ തൊഴിക്കാൻ കാലുയർത്തി എന്നിട്ട് പറഞ്ഞു, എന്ത് എന്നെ കവച്ചു കടക്കാൻ മാത്രം വളർന്നിട്ടില്ല നീ സൂക്ഷിച്ചോ. അത്രക്കുണ്ട് പണത്തിന്റെ അഹംങ്കാരം എന്നു സ്വരം._

*ഓം*
[18/10, 19:40] Arun SANATHANA: 🔥🔥🔥🔥🔥🔥🔥🔥🔥
🛑🛑🛑🛑🛑🛑🛑🛑🛑
🔆🔆🔆🔆🔆🔆🔆🔆🔆

*ആട് അഗ്നിദേവന്റെ വാഹനം ആവാൻ കാരണം.*

🔥🔥🔥🔥🔥🔥🔥🔥🔥
🛑🛑🛑🛑🛑🛑🛑🛑🛑
🔆🔆🔆🔆🔆🔆🔆🔆🔆

 ഗണപതിയ്ക്ക് വാഹനം എലി,
സുബ്രഹ്മണ്യന് മയിൽ,
ശിവന് നന്ദികേശൻ എന്ന കാള,
ബ്രഹ്മാവിന് അരയന്നം,
കാമദേവന് തത്ത,
സരസ്വതിയ്ക്ക് പഴുതാര.... ഇങ്ങനെ, എല്ലാ ദൈവങ്ങൾക്കും സ്വന്തമായി വണ്ടിയുണ്ട്.

അഗ്നിദേവന്റെ യാത്ര ആടിന്റെ പുറത്താണ്.
ദേഹത്ത് വെള്ളം വീഴുന്നത് ഒട്ടും ഇഷ്ടമില്ലാത്ത ജീവിയാണ് ആട്.
കാരണം പിടികിട്ടിയില്ലേ!? പുറത്തിരിയ്ക്കുന്നത് തീയാണ്. വെള്ളം വീണാൽ അഗ്നി അണഞ്ഞുപോകും.
അതുകൊണ്ടുതന്നെ, വെള്ളത്തിനടുത്തെത്തിയാൽ ഓടി മാറും ആട്.

*അഗ്നിദേവന് ആട് വാഹനമായി കിട്ടാനുള്ള കാരണം ആണ് ഈ കഥ.*

പണ്ട്, *നാരദമഹർഷി* ഒരു യാഗം നടത്തി.
*മഹാദേവനെ* പ്രസാദിപ്പിയ്ക്കാനാണ് യാഗം.

സദാ, 'നാരായണ നാരായണ..' ജപിച്ചു നടക്കുന്നവനാണല്ലോ നാരദര്.ഈ യാഗത്തിൽ പക്ഷേ പ്രധാനമായും ശിവമന്ത്രങ്ങളാണ് ഉരുവിടുന്നത്.

യാഗമാണെന്നുവെച്ച് യാഗത്തിനിടയ്ക്ക് സ്വന്തം പണി മറക്കാനും പറ്റില്ലല്ലോ നാരദർക്ക്. ലോകത്തെവിടെയെങ്കിലും; ആരെങ്കിലും കുടുംബത്തോടെ കളിച്ചുചിരിച്ച് സന്തോഷിച്ചിരിയ്ക്കുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കണം. ഉണ്ടെങ്കിൽ, യാഗം തീർന്ന ഉടനെ ചെന്ന് എന്തെങ്കിലും പാര പണിത്, അവർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കി തമ്മിൽത്തല്ലിച്ച് പത്തിനേയും പത്തു ദിക്കാക്കണം.
ഇങ്ങനെയൊക്കെ പലവഴിയ്ക്കാണ് നാരദന്റെ ചിന്തകൾ.
ആകാശത്തുകൂടി രണ്ട് കിളികൾ 'കിക്കിളികിക്കിളി' എന്ന് ചിരിച്ചുല്ലസിച്ച് പറന്നുപോയാൽവരെ, നാരദരുടെ മനസ്സ് പതറും!
'എന്താണാവോ ഇത്രയ്ക്കൊക്കെ ചിരിയ്ക്കാൻ! ഞാൻ യാഗത്തിലായിപ്പോയി. അല്ലെങ്കിൽ കാണാമായിരുന്നു!'

ഇങ്ങനെ, പാതിമനസ്സ് യാഗത്തിലും പാതിമനസ്സ് യാഗം തീർന്ന്,  നടപ്പിലാക്കാൻ പോകുന്ന കുത്തിത്തിരുപ്പിന്റെ പദ്ധതിവിഭാവനത്തിലും മുഴുകി, നാരദൻ, യാഗം തുടർന്നു.

യാഗത്തിലെ ഈ ശ്രദ്ധക്കുറവിലും സന്തോഷം കലക്കുന്നതിന്റെ ശ്രദ്ധക്കൂടുതലിലും പെട്ട് ഒരിടയ്ക്ക് നാരദർക്ക് മന്ത്രം പിഴച്ചുപോയി.
മന്ത്രം ജപിച്ചില്ലെങ്കിലും വലിയ കുഴപ്പമൊന്നും വരില്ല.എന്നാൽ, തെറ്റായി മന്ത്രം ചൊല്ലിയാൽപ്പിന്നെ എന്ത് സംഭവിയ്ക്കുമെന്ന് പടച്ച തമ്പുരാന് പോലും പറയാൻ പറ്റില്ല.

മന്ത്രം പിഴച്ചതും;
 'അയ്യത്തടീ തെറ്റി!'
എന്നുപറഞ്ഞ് തിരുത്താൻ ശ്രമിയ്ക്കും മുമ്പെ ഹോമകുണ്ഡത്തിൽനിന്നും ഉഗ്രഭാവത്തിൽ ഒരു കൊറ്റനാട് പുറത്തുചാടി.

'മ്ഹേ... 'എന്ന്, മയത്തിൽ കരയുന്നതിനുപകരം യുദ്ധത്തിന് ഒരുങ്ങിനിൽക്കുന്ന കൊറ്റൻ ഉണ്ടാക്കുന്നപോലെ,
 'ഹ്രാ.. ഹ്ർ...' എന്ന് മുക്രയിട്ട്, ജനിച്ചതും ഈ കൊറ്റൻ അക്രമാസക്തനായി.

'താനും തന്റെയൊരു യാഗവും!' എന്ന മട്ടിൽ, ആട്, നാരദരെ ഒന്ന് രൂക്ഷമായി നോക്കി. ഒന്ന് ചീറ്റി, കഴുത്തിലെ രോമമെല്ലാം എഴുന്നേൽപ്പിച്ച് നിർത്തി, ആദ്യം, താൻ കടന്നുവന്ന വഴിയായ; മുന്നിൽകണ്ട ഹോമകുണ്ഡംതന്നെ തകർത്തുകളഞ്ഞു.

പിന്നെ, പാത്രങ്ങളോരോന്നോരോന്നായി തോണ്ടിയെറിഞ്ഞും തൊഴിച്ച് തെറിപ്പിച്ചും ഇടിച്ച് ഞണുക്കിയും യാഗശാല ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയാക്കി!

നാരദരെ യാഗത്തിൽ സഹായിയ്ക്കാൻവന്ന മഹർഷിമാരൊക്കെ ആടിന്റെ ഒറ്റനോട്ടത്തിൽ സ്ഥലം കാലിയാക്കി!

യാഗത്തിൻ പങ്കെടുക്കാൻവന്ന ദേവൻമാർ, തെറ്റി മന്ത്രം ചൊല്ലിയ നാരദരെ നോക്കി, 'കർമ്മഫലം!' എന്ന് മനസ്സിലോർത്ത്, പതുക്കെ അവനവന്റെ വണ്ടിയിൽ കയറി സ്ഥലംവിട്ടു.

ആടിനെ കാണാൻനിന്ന ചിലരുണ്ടാകുമല്ലോ; അവരെയെല്ലാം ആട്, സ്പെയിനിലെ കാളപ്പോര് മനസ്സിലോർത്ത്, ഇടിച്ചുതെറിപ്പിച്ചു.

യാഗം നടത്തണം;
അതു കഴിഞ്ഞ് പലരേയും തമ്മിൽത്തല്ലിയ്ക്കണം എന്നൊക്കെ ഓർത്തിരുന്ന നാരദർക്ക് ഇപ്പൊ ഒറ്റച്ചിന്ത മാത്രം!
ഈ ആടിനെ ഒന്നുകിൽ വന്നവഴിയ്ക്ക് തിരിച്ചയയ്ക്കണം. അല്ലെങ്കിൽ ആടിനെ കൊല്ലണം. അതുമല്ലെങ്കിൽ അവനെ മര്യാദക്കാരനാക്കണം.
പക്ഷേ, സംഗതി കയ്യിൽനിന്നും പോയത് സ്വന്തം മന്ത്രപ്പിഴവുകൊണ്ടാണ്! അതും ശിവമന്ത്രം!അതുകൊണ്ടുതന്നെ മഹാദേവന്റെ സഹായമില്ലാതെ ഈ *ആടടക്കം* നടക്കുമെന്നു തോന്നുന്നില്ല.

നാരദൻ,
ഓടിമാറി മരത്തിനുപുറകിലും പൊന്തയിലുമൊളിച്ച ചില മഹർഷിമാരേയും കൂട്ടി കൈലാസത്തിലേയ്ക്ക് പോയി.

'നാരായണ നാരായണ..' എന്നു പറഞ്ഞുകൊണ്ടല്ലാതെ കാണാൻകിട്ടാത്ത നാരദൻ, *ഓം നമ:ശിവായ* എന്നുറക്കെ ജപിച്ച്, മഹാദേവനെ തേടി, ഓടിച്ചെന്നു.

കഷ്ടകാലംനേരത്ത് എന്തൊക്കെയോ കുറേ കാര്യങ്ങൾ ഒരുമിച്ചുവന്നുചാടാറുണ്ടല്ലോ. അതുപോലെത്തന്നെ ഇവിടെയും നടന്നു.

മഹാദേവൻ അത്യാവശ്യമായി കൈലാസത്തിൽ നിന്നും പുറത്തു പോയിരിയ്ക്കുകയാണ്.

ഇതുകൂടി അറിഞ്ഞപ്പോൾ, നാരദൻ ക്ഷീണിച്ച്, നിന്നനിൽപ്പിൽ ഒന്ന് മെലിഞ്ഞുണങ്ങി.

കുബുദ്ധിമാത്രം മുഖത്തുവരാറുള്ള നാരദമുനിയുടെ *പ്ലിങ്ങസ്യാ* എന്ന ഈ നിൽപ്പ് കണ്ട്, സുബ്രഹ്മണ്യന് ചിരിയടക്കാൻ പറ്റിയില്ല.
കയ്യിലെ വേൽകൊണ്ട് ചിരി മറച്ചുപിടിച്ച് ഗൗരവം നടിച്ച് ചോദിച്ചു.
"എന്താ മുനീ, ആരോ പോക്കറ്റടിച്ചപോലെ നിന്നു വിയർക്കുന്നുണ്ടല്ലോ!? എന്തു പറ്റി?"

"പോക്കറ്റടിച്ചതല്ല മോനേ. ആട് ഇടിച്ചതാ!"
പറഞ്ഞുകൊണ്ട് മൂപ്പര് ഒന്ന് തിരിഞ്ഞുനോക്കി. 'പുറകേയെങ്ങാനുമുണ്ടോ ആ മുട്ടൻ!' എന്നൊരു കാളൽ ഉള്ളിൽ.

സുബ്രഹ്മണ്യൻ വീണ്ടും ചോദിച്ചു.
"യാഗത്തിനു വന്നവരെല്ലാം ഇടിച്ചുപിരിഞ്ഞോ?"

നാരദൻ ഇടംകണ്ണിട്ടൊന്നു നോക്കി.
'എല്ലാവരേയും അടിച്ചുപിരിയ്ക്കുന്ന തന്നെ സുബ്രൻ  ഒന്നാക്കിച്ചോദിച്ചതാണോ!?'

"കഥയൊക്കെ പിന്നെ പറയാം സുബ്രഹ്മണ്യസ്വാമീ,
രക്ഷിയ്ക്കണം.
പിഴവ് എന്റെ.
ആട് മുട്ടനാണ്. ചില്ലറക്കാരനല്ല! അതിനെയൊന്ന് കെട്ടിയിട്ട്, പുല്ലും വയ്ക്കോലും കൊടുക്കാനുള്ള ഏർപ്പാടുണ്ടാക്കിത്തരണം."

'പാവം!
എന്തൊരു പാവം!!
എന്തൊരു വിനയം!
പണ്ട്, ഒറ്റപ്പഴവും കൊണ്ട് കയറിവന്ന് തന്നെയും അനിയനേയും തമ്മിൽത്തല്ലിച്ച ആളേ അല്ല!
മൂക്കിൽ ചുവട്ടിലാണ് ഇപ്പൊ വിനയം!
ഇതാണ് ദൈവത്തിന്റെ കളി.
കുടുംബം കലക്കാൻ, അന്ന് കയറിവന്നവൻ ഇതാ ഇപ്പോ സഹായവും ചോദിച്ച് വന്നിരിയ്ക്കുന്നു. ചെയ്ത് കൊടുക്കലാണ് പ്രതികാരം.'
സുബ്രഹ്മണ്യൻ അച്ഛന്റെ ഭൂതഗണങ്ങളിലൊരാളായ *വീരബാഹുവിനെ* വിളിച്ച്, മദംപൊട്ടിനിൽക്കുന്ന മുട്ടനാടിനെ പിടിച്ചുകെട്ടാൻ പറഞ്ഞു.
വീരബാഹുവിന്റെ കണ്ണിൽ നോക്കിയപ്പോൾ മുരുകന് തോന്നി; ഇച്ചിരി ആവേശം കൂടുതലുണ്ടെന്ന്.
അതുകൊണ്ടുതന്നെ, അയാൾ ഇറങ്ങിയോടുംമുൻപ് ഓർമ്മിപ്പിച്ചു.
"അച്ഛന്റെ മന്ത്രം ചൊല്ലിയത് തെറ്റിയപ്പോളുണ്ടായ മുട്ടനാടാട്ടോ. കൊല്ലണ്ട. ഒന്ന് മെരട്ടിയാൽ മതി. നാളെമേലാക്കം അതിനേക്കൊണ്ട് ആർക്കെങ്കിലും ഉപകാരമുണ്ടായേയ്ക്കും."

"ശരീ...... "എന്നുംപറഞ്ഞ് വീരബാഹു പാഞ്ഞു.

ചെന്നതും; തലകുനിച്ച് ഇടിയ്ക്കാൻ പാഞ്ഞുവന്ന ആടിനെ എടുത്ത്പൊക്കി നിലത്തടിച്ചു.

ഒരു ഒന്നൊന്നര നിലവിളി വിളിച്ചു ആട്!
അഹങ്കാരമെല്ലാം കരച്ചിലിന്റെ രൂപത്തിൽ പുറത്തുവിട്ടു. 'എനിയ്ക്കീ അഹങ്കാരമിനി ആവശ്യമില്ലാ... വേണ്ടവർക്കെടുക്കാം' എന്ന മട്ടിൽ ആട് നിന്നു.

"ഞാനാരാ!?
എന്താ ഇവടെ!?
എന്താ എന്റെ ചുറ്റും പൊന്നീച്ചയും നക്ഷത്രക്കൂട്ടവുമൊക്കെ!!?" എന്നൊക്കെ ചോദിച്ച്, നിന്നനിൽപ്പിൽ നിന്നുതിരിഞ്ഞ ആടിനോട് വീരബാഹു പറഞ്ഞു.
"ബാ... നമ്മക്ക്  ഒരെടം വരെ പോയി വന്നിട്ട് പൊന്നീച്ചയെ പിടിയ്ക്കാം."

വീരബാഹു അടിനേയുമേറ്റി
കൈലാസത്തിലെത്തി.

 ആടിനെ വീരബാഹു
നിലത്തിറക്കി വെച്ചതും നാരദനും കൂട്ടരും ഓടാൻ തയ്യാറായി.

'ഇവനോടാരാ ഇതിനേയും പൊക്കിയെടുത്ത് ഇങ്ങോട്ട് വരാൻ പറഞ്ഞത്!? തലനാരിഴയ്ക്കാ യാഗശാലയിൽനിന്നും ഇടി ഒഴിവായത്.
പക്ഷേ, മുമ്പ് കണ്ട ആടല്ല! പ്രകൃതമാകെ മാറിയിരിയ്ക്കുന്നു!'
 
സുബ്രഹ്മണ്യൻ അഗ്നിഭഗവാനോട് ചോദിച്ചു
"മാഷേ, മാഷക്ക് സ്വന്തമായൊരു വണ്ടിയില്ലല്ലോ..
ഇതിനെ എടുക്കുന്നോ?"

"ന്റമ്മോ! യാഗശാലയിൽ, ഞാനിതിന്റെ നല്ല സ്വഭാവമൊന്നു കണ്ടതാ! വണ്ടിയൊന്നും വേണ്ട. വയ്യ പുലിവാല്!
ഞാൻ നടന്നുപൊയ്ക്കോളാം."
അഗ്നി പറഞ്ഞു.

ആട് ചുറ്റും നോക്കി.
'ഏത് ആടിനെപ്പറ്റിയാണാവോ ചുട്ടുപൊള്ളിയ ഈ ചങ്ങാതി പറയണ്!?'

എന്നാൽ,
സുബ്രഹ്മണ്യനും വീരബാഹുവും;
 ഈ ആട് ഇനിമുതൽ നല്ലവരിൽ നല്ലവനായിരിയ്ക്കും എന്ന ഒരു ഉറപ്പ് അഗ്നിദേവന് കൊടുത്തു. ആ ഉറപ്പിന്റെ പുറത്ത്,  മുട്ടനാടിനെ സ്വന്തം വാഹനമായി അഗ്നിദേവൻ അന്നു മുതൽ സ്വീകരിയ്ക്കുകയും ചെയ്തു.

🔥🔥🔥🔥🔥🔥🔥🔥🔥
🛑🛑🛑🛑🛑🛑🛑🛑🛑
🔆🔆🔆🔆🔆🔆🔆🔆🔆
[18/10, 19:40] +91 70346 16212: *⚜കണ്ണപ്പൻ ഉണ്ണിയുടെ കഥ⚜*
🎀♾♾♾♾❣♾♾♾♾🎀

കണ്ണപ്പൻ അതിക്രൂരനും നീചനുമായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പശുക്കളെ മോഷ്ടിച്ചുകൊണ്ടുവന്ന് അവയിൽ ഏറ്റവും ലക്ഷണമൊത്ത പശുവിനെ കൊടുംകാളിയ്ക്ക് ബലികൊടുക്കുന്നതായിരുന്നു അയാളുടെ വിനോദം.കണ്ണപ്പന്റെ ഭാര്യ നേരത്തെത്തന്നെ മരിച്ചുപോയി. അയാൾക്ക് കൂട്ടായി ഒരു മകളും ഒരുപാട് അനുചരന്മാരുമാണ് ഉണ്ടായിരുന്നത്. ഒരുദിവസം കണ്ണപ്പന്റെ കുടിലിലേയ്ക്ക് ഒരു പശുക്കുട്ടി സ്വയമേവ കയറിവന്നു. അതീവ തേജോമയമായിരുന്നു അതിന്റെ മുഖം. കണ്ണപ്പന്റെ മകൾ ആ പശുക്കുട്ടിയെ സ്വന്തമാക്കി വളർത്താൻ തുടങ്ങി. അതിനിടയിൽ കണ്ണപ്പന് മറ്റുപശുക്കളെയൊന്നും കിട്ടാതായി. അയാൾ മകളുടെ പശുവിനെത്തന്നെ ബലികൊടുക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ മകൾ ആ ക്രൂരകൃത്യം തടഞ്ഞു. അങ്ങനെ കണ്ണപ്പൻ പശുബലി നിർത്തി. പിന്നീട് അയാൾ കായ്കനികൾ തേടലും കൃഷിയുമൊക്കെയായി കഴിഞ്ഞുകൂടി. എന്നാൽ അയാൾ മുമ്പ് ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചു.ഒരുദിവസം അയാളുടെ മകൾ അകാലചരമം പ്രാപിച്ചു. അതോടെ അയാൾക്ക് ജീവിതത്തോട് വെറുപ്പായി. അപ്പോഴും മകളുടെ പശുക്കുട്ടിയെ പരിപാലിച്ച് അയാൾ ജീവിച്ചുപോന്നു. ഒരുദിവസം രാത്രി അയാൾ ഒരു സ്വപ്നം കണ്ടു. പശുക്കുട്ടി തൊഴുത്തിൽ കല്ലായിക്കിടക്കുന്നതായിരുന്നു ആ കാഴ്ച. തൊട്ടടുത്ത് ഒരു സന്യാസിയും. സന്യാസിയുടെ ചുണ്ടിൽ നാമമന്ത്രങ്ങളുണ്ട്. പിറ്റേദിവസം പുലർച്ചെ കണ്ണപ്പൻ ഉണർന്നുനോക്കിയപ്പോൾ സ്വപ്നം ഫലിച്ചുകിടക്കുന്നതായി കണ്ടു. ഒന്നും മനസ്സിലാകാതെ അയാൾ നിലവിളിച്ചു. അപ്പോൾ ഒരുപാട് ആൾക്കാർ അയാളുടെ അടുത്തേയ്ക്ക് ഓടിവന്നു. അക്കൂട്ടത്തിൽ ഒരു സന്യാസിയുമുണ്ടായിരുന്നു. അദ്ദേഹം കണ്ണപ്പനോട് പറഞ്ഞു: 'കണ്ണപ്പാ, നീയൊരു പുണ്യപുരുഷനാണ്. സാക്ഷാൽ ജഗദംബിക തന്നെയാണ് പശുവായി നിന്റെ തൊഴുത്തിൽ കഴിഞ്ഞുകൂടിയത്. തൊട്ടടുത്തുള്ള മറ്റൊരു ശില നോക്കൂ. അത് സാക്ഷാൽ വൈകുണ്ഠനാഥനാണ്. നീ ഉടനെത്തന്നെ ഇവിടെ ആരാധന തുടങ്ങണം. നിനക്ക് മോക്ഷം ലഭിയ്ക്കും.' ഇത്രയും പറഞ്ഞശേഷം സന്യാസി അപ്രത്യക്ഷനായി.

തുടർന്ന് കണ്ണപ്പനും അനുചരന്മാരും തൊഴുത്ത് മുഴുവൻ വൃത്തിയാക്കി യഥാശക്തി പൂജകൾ ചെയ്തുകൊണ്ട് ശിഷ്ടകാലം കഴിച്ചുകൂട്ടി. അവസാനം അവർക്ക് ലക്ഷ്മീനാരായണദർശനം ലഭിച്ചു. ഭഗവാനും ഭഗവതിയും ഇങ്ങനെ അരുൾ ചെയ്തു: 'മക്കളേ, നിങ്ങൾ പുണ്യം ചെയ്തവരാണ്. നിങ്ങളുടെ ഈ തൊഴുത്തിന്റെ സ്ഥാനത്ത് കാലാന്തരത്തിൽ ഒരു മഹാക്ഷേത്രം ഉയർന്നുവരും. ഭക്തകോടികൾ കൺപാർക്കുന്ന ഒരു പുണ്യസങ്കേതമായി അതുമാറും. അന്ന് നിങ്ങളുടെ ഈ ജന്മത്തിലെ പുണ്യം മൂലം വീണ്ടും ഇവിടെ വന്നുചേരാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകും.' ഇത്രയും പറഞ്ഞശേഷം ഇരുവരും അപ്രത്യക്ഷരായി. അവിടെയും രണ്ട് സ്വയംഭൂവിഗ്രഹങ്ങൾ ഉയർന്നുവന്നു.

കുറച്ചുകാലം കഴിഞ്ഞപ്പോൾ കണ്ണപ്പൻ മരിച്ചു. അയാളുടെ മരണശേഷം മലയരയന്മാർ മറ്റുസ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്തു. കാലം കുറേ കടന്നുപോയി. ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകൾ വന്നു. അവരുടെ സംഘത്തിലെ ഒരുവൾ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാനായി അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവൾ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവർ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റുപ്രമാണിമാർക്കൊപ്പമെത്തി. അവർക്കൊപ്പം വന്ന ജ്യോത്സ്യർ പ്രശ്നം വച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് കണ്ണപ്പൻ പൂജിച്ചിരുന്ന അതേ വിഗ്രഹങ്ങൾ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയിൽ നിവേദ്യം സമർപ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നൽകുന്നത്.അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. ഒമ്പത് ഇല്ലക്കാർ അത് സ്വന്തമാക്കി. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരൻ. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ *ചോറ്റാനിക്കര ഭഗവതിക്ഷേത്രം* ചതുരാകൃതിയിൽ തീർത്ത ഒരു കൊച്ചു ശ്രീകോവിലാണ് ഇവിടെയുള്ളത്. ഒരു നില മാത്രമേ ഇതിനുള്ളൂ. അത് ചെമ്പുമേഞ്ഞ് മുകളിൽ സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന രുദ്രാക്ഷശിലാനിർമ്മിതമായ സ്വയംഭൂവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീ ചോറ്റാനിക്കരയമ്മ വാഴുന്നു


*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments: