[18/10, 23:49] Malini Dipu Athmadhara: Part 2
ദേവി തത്ത്വം-30
ദുർഗ്ഗം എന്നുള്ള വാക്കിനർത്ഥം കോട്ട എന്നാണ് . ഒരു കൊച്ചു കുട്ടിക്ക് അമ്മയുടെ മടിത്തട്ട് ഒരു കോട്ടയാണ്. അതുപോലെ ഈ ലോകത്ത് പല വിധത്തിലുള്ള ദു:ഖങ്ങളാൽ വിഷമിക്കുന്ന ജീവന് ബ്രഹ്മവിദ്യ ഒരു കോട്ടയാണ്. നമ്മുടെ സകല പ്രശ്നങ്ങൾക്കും പരിഹാരം നമ്മുടെ ഉള്ളിൽ തന്നെയുണ്ട് എന്നറിഞ്ഞാലെ നമുക്കതിന് പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളു എന്നതാണ് ബ്രഹ്മവിദ്യയുടെ ആദ്യത്തെ പടി.
അംബികാ ദേവി എല്ലാവരിലും ചേതനാ രൂപത്തിൽ വർത്തിക്കുന്നു. അകമേയ്ക്ക് ഒരു മന്ഥനം അഥവാ ഉള്ളിലേയ്ക്ക് അന്വേഷിച്ചിട്ട് വേണം ആ സത്യത്തിനെ കണ്ടെത്താൻ. ദേവി മാഹാത്മ്യത്തിൽ ദേവൻമാരൊക്കെ കൂടെ നാലാമത്തെ അദ്ധ്യായത്തിൽ ദേവിയെ സ്തുതിക്കുമ്പോൾ
ദേവ്യായയാ തഥമിതം ആത്മശക്ത്യാം നിശ്ശേഷ ദേവഗണ ശക്തി സമൂഹ മൂർത്ത്യാം
താം അംബികാം അഖില ദേവ മഹർഷി പൂജ്യാം ഭക്ത്യാനതാസ്മ വിദധാതു ശുഭാനിസാനഃ

ആ ദേവി ആരാണ് ആത്മശക്തിയാണ്. അകമേയ്ക്ക് അന്വേഷിച്ച് കണ്ടെത്തേണ്ട ചിത് ശക്തിയാണ്. ശക്തിയുടെ മുഴുവൻ മൂല പൊരുളാണ്. ശാസ്ത്രം ആ ശക്തിയെ പുറത്തന്വേഷിച്ച് കൊണ്ടിരിക്കയാണിന്ന്. ശക്തിയുടെ മൂല ഘടകത്തെ പുറത്തന്വേഷിച്ച് കൊണ്ടിരിക്കയാണ് ഭൗതിക ശാസ്ത്രം. അതിന് god particle എന്ന് പേരൊക്കെ നല്കിയിട്ടുണ്ട്. കോടി ക്കണക്കിന് ഡോളർ ചിലവാക്കി അമേരിക്കയിലെ ചില ശാസ്ത്രജ്ഞർ അതിനെ അന്വേഷിച്ച് കൊണ്ടിരിക്കുന്നു എന്നും അതിന്റെ ഏകദേശ രൂപം തയ്യാറായി കഴിഞ്ഞെന്നും. ഇത്രയും നാൾ പഠിച്ച ഫിസിക്സും, കെമിസ്റ്റ്രിയും ഒക്കെ തെറ്റാണെന്നും. ഇനി പുതുതായി ഇവയെ പഠിപ്പിക്കേണ്ടി വരും എന്നൊക്കെ പറഞ്ഞ് കേൾക്കുന്നു. ഇങ്ങനെ പുതുതായൊക്കെ പഠിച്ചാലും ജീവന് നിവൃത്തിയുണ്ടാകാൻ പോകുന്നില്ല. പുറമേയ്ക്കുള്ള ഈ അന്വേഷണത്താൽ മനുഷ്യന് ഇത്രയും കാലമായി ശാന്തി ഉണ്ടായിട്ടില്ല. ഭൗതികത്തിനെ സത്യമെന്ന് ധരിച്ചാണ് എല്ലാ അന്വേഷണവും.
ജഡശക്തി, ജഡാത്മികാ എന്ന ലളിതാ സഹസ്രനാമത്തിലെ നാമങ്ങൾ ഓർമ്മ വയ്ക്കേണ്ടതുണ്ട്. ജഡത്തിനോടാണ് വിശ്വാസം ചൈതന്യത്തിനോടല്ല. എന്നാൽ ചൈതന്യത്തിനെ മാറ്റി നിർത്തിയാൽ ജഡമില്ല എന്നാണ് വേദാന്തത്തിൽ പറയുന്നത്. ചൈതന്യത്തിൽ വെറും ഒരു തോന്നൽ മാത്രമാണ് ജഡം. ചൈതന്യം മാത്രമാണ് വാസ്തവത്തിൽ ഉള്ളത്. ആ ചൈതന്യത്തിൽ നിന്ന് വേണം പൂർണ്ണമായ സത്യത്തെ കണ്ടെത്താൻ എന്നാണ് ഋഷികളുടെ മതം.
Nochurji 🙏🙏
[19/10, 00:11] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 308*
ദ്വാരകാപുരിയിൽ നിന്ന് തിരിച്ചു സുദാമാ തന്റെ ഗ്രാമത്തിലേയ്ക്ക് വരുന്നു.
ഉള്ളില് പ്രവേശിക്കുമ്പോ തന്നെ ഗ്രാമത്തിലെ ആളുകളെല്ലാം ണ്ട്. ഗ്രാമത്തിലെ ജനങ്ങൾ, അമ്പലം കമ്മിറ്റിക്കാര് പൂർണകുംഭവുമായിട്ട് എല്ലാവരും ണ്ട്. ഇനി അദ്ദേഹത്തിനെ എല്ലാർക്കും വേണല്ലോ😇
തലേദിവസം വരെ ആരും ശ്രദ്ധിച്ചിരുന്നില്യ സുദാമാവിനെ. ഇവര് എല്ലാവരും കൂടി വരുന്നത് കണ്ടപ്പോ സുദാമാ കരുതി തന്റെ പുറകേ ആരോ വലിയ ആളാരോ വരണ്ടാവും, സ്വീകരിക്കാൻ വന്നതാവും എന്ന്. തിരിഞ്ഞു നോക്കിയപ്പോ ആരൂല്യ. എല്ലാവരും തന്റെ സമീപത്തേക്ക് തന്നെയാണ് വരണത്.
സുദാമാവിനെ എല്ലാവരും ചേര്‍ന്ന് സ്വീകരിച്ച് കൊണ്ടുപോയി. യാതൊരു വികാരഭേദങ്ങളും കാണിച്ചില്യാത്രേ. തന്റെ കുടിലായിരുന്ന സ്ഥലം കൊട്ടാരമായിരിക്കണു.
അദ്ദേഹം യാതൊരു വികാരവും കാണിച്ചില്യ. അകത്ത് ചെന്നു നോക്കുമ്പോൾ, സ്വർണ്ണമയമാണെല്ലാം.
സൂര്യകാന്തകല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കാണ് കൊട്ടാരം. ഈ സൂര്യകാന്തക്കല്ലുകൾ
പകൽ സമയത്തെ സൂര്യവെളിച്ചം എടുത്ത് രാത്രി മുഴുവൻ പ്രകാശിപ്പിക്കും.
മുറികളിലൊക്കെ രത്നങ്ങൾ ഘടിപ്പിച്ചിരിക്കണു. കട്ടിലൊക്കെ സമുദ്രത്തിൽ അലയടിക്കുന്നതുപോലെ, കിടക്കാൻ പറ്റ്വോ അതില്.
ഭഗവാൻ സമൃദ്ധി ഒക്കെ കൊടുത്തു കാര്യം ശരിയാ.ഇതിലൊക്കെ കിടക്കാനുള്ള ഒരു ഭാവം വേണ്ടേ.
ഒക്കെ കൊടുത്തു.
സുഖസമൃദ്ധമായ ഒരു പാലസ് തന്നെ കൊടുത്തു ഭഗവാൻ.
അടുത്ത ദിവസവും സുദാമാ അവിടെ അമ്പലത്തിന്റെ അടുത്ത് ഒരു ആൽമരച്ചോട്ടിൽ ജപിക്കാനിരിക്കണ്ട്.രാവിലത്തെ അനുഷ്ഠാനത്തിന്.
എന്താ വീട്ടിലിരുന്നൂടെ.
ഇല്ല്യ അവിടെ ഇരുന്നാൽ ജപിക്കാൻ പറ്റില്ല്യ. അവിടെ യൊക്കെ ടൈൽസ് ഇട്ടിരിക്കണു! സ്വർണ്ണം കെട്ടിയിരിക്കണു!
പിന്നെ ആളുകൾ വന്നും പോയി ഒരു സ്വൈര്യവും ണ്ടാവില്ല്യ. വരിവരിയായിട്ട്. അതാണ് ഭഗവാൻ പറയണതേ, ധാരാളം സമ്പത്തുള്ള ഭക്തരുടെ സമ്പത്ത് ഭഗവാൻ എടുക്കും അത്രേ. എന്നാലേ അറിയൂ തനിക്ക് വാസ്തവത്തിൽ ആരും കൂടെയില്യാന്ന്. അല്ലെങ്കിലോ അതിന് വേണ്ടി ആളുകളിങ്ങനെ വന്നു കൊണ്ടിരിക്കും.
സുദാമാ ഇതുകൊണ്ടൊന്നും ബാധിക്കപ്പെട്ടില്യാ.
അജിതം പരാജിതം
അജിതനായ ഭഗവാൻ, ഈ ഭക്തന്റെ മുമ്പിൽ പരാജിതനായി തീർന്നു.
എല്ലാറ്റിന്റെ നടുവിൽ ഇരുന്നു കൊണ്ടും യാതൊന്നു കൊണ്ടും ബാധിക്കപ്പെടാതെ,
തത് ധാമ ലേഭേ അചിരത: സതാം ഗതിം
ഭഗവാന്റെ പരമധാമത്തിൽ സ്ഥിരപ്രതിഷ്ഠതനായിട്ട് തീർന്നു ആ പരമഭാഗവതൻ!
ഈ കുചേല ചരിത്രം ശ്രവണം ചെയ്യുന്നവരും കർമ്മബന്ധാദ് വിമുച്യതേ.
കർമ്മബന്ധത്തിൽ നിന്ന് വിമുക്തരാവുന്നു. അങ്ങനെ ഒരു പരമഭാഗവതന്റെ കഥ!!
ശ്രീനൊച്ചൂർജി
*തുടരും. ...*

No comments:
Post a Comment