*നമ്മോട് ചേർന്ന് നിൽക്കുന്നവരെ നാം അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും വേണം... സ്വന്തം കുടുംബത്തിൽ ഉള്ളവരെ തന്നെ...*_
🔅 _*അല്ലെങ്കിൽ ഏത്. ഇരുട്ടുമുറിയിൽ ഇരിക്കുന്ന ചെടിയാണെങ്കിലും ഇത്തിരി പ്രകാശം കണ്ടാൽ അങ്ങോട്ടേക്ക് വളരും.. അകത്ത് നിന്ന് അഭിനന്ദനം ലഭിക്കാത്തത് ഒക്കെ പുറത്തുള്ള ആസ്വാദനം തേടി പോകും.*_
🔅 _*എന്നും കൂടെയുള്ളവരെ അംഗീകരിക്കാനും അനുമോദിക്കാനും മറന്നു പോകുമ്പോൾ അറിയാതെ രൂപപ്പെയ്യുന്ന അകലം പോലും മനസ്സിലാകാതെ വരും.*_
🔅 _*അകലെ നിൽക്കുന്നവരോട് അടുക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് അടുത്തു നിൽക്കുന്നവരോടുള്ള അടുപ്പം നിലനിർത്താൻ.*_
🔅 _*ആരാധന തോന്നുന്നവരെയും ആവശ്യമുള്ളവരെയും ആകർഷിക്കാൻ കാണിക്കുന്ന വ്യഗ്രത കൂടപ്പിറപ്പുകളെയും കൂടെ നിർത്താൻ കാണിച്ചിരുന്നെങ്കിൽ ഒരു ബന്ധവും വേർപ്പെടുത്തേണ്ടി വരില്ലായിരുന്നു .*_
🔅 _*അകലെ ഉള്ളവരുടെ വലിയ സന്തോഷങ്ങളിൽ ഭാഗഭാക്കാകുന്ന പലരും പ്രിയപ്പെട്ടവരുടെ കൊച്ചു സന്തോഷങ്ങൾ കാണാതെ പോകുന്നവരാണ്.*_
🔅 _*എപ്പോഴും അരികിൽ ഉള്ളവർ എന്നുമുണ്ടാകുമെന്ന് കരുതി പിന്നീട് എപ്പോഴെങ്കിലും സ്നേഹിക്കാമെന്ന് കരുതുന്നതാണ് തികഞ്ഞ ബുദ്ധിശൂന്യത . നിരന്തരമായ പരിപോഷണം ഇല്ലാതെ ഒന്നും സമീകൃതമായി വളരില്ല*_
🔅 _*എന്നും കൂടെ ഉള്ളവരെ (ഉണ്ടാകേണ്ടവരെ ) ആവണം സ്നേഹിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതും.*_
🌻🌻ശുഭദിനം ....🌻🌻
No comments:
Post a Comment