🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*തൃതീയ സ്കന്ധം*
*ഇരുപത്തഞ്ചാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰
*_അനന്തരം ദേവഹൂതി ഭഗവത്പാദങ്ങളെ വന്ദിച്ച് തനിക്ക് ആത്മതത്വമുപദേശിക്കണമേ എന്നു പ്രാർത്ഥിച്ചു. ഭഗവാൻ അപാര കരുണയോടുകൂടി മാതാവിനോട് അരുളിച്ചെയ്തു. 'പ്രിയമാതാവേ ,ബന്ധത്തിനും ക്ഷേമത്തിനും കാരണം മനസ്സാകുന്നു. വിഷയങ്ങളിൽ സക്തമാകുമ്പോൾ അതു ബന്ധത്തെ ചെയ്യുന്നു. സർവ്വേശ്വരനിൽ സക്തമാകുമ്പോൾ അതു നിത്യാനന്ദത്തിനും കാരണമായിത്തീരുന്നു. വിഷയങ്ങളിൽ സക്തമാകുമ്പോൾ അതു ബന്ധത്തെ ചെയ്യുന്നു. സർവ്വേശ്വരനിൽ സക്തമാകുമ്പോൾ അതു നിത്യാനന്ദത്തിനും കാരണമായിത്തീരുന്നു. വിഷയങ്ങളിൽ സക്തി കുറയണമെങ്കിൽ കരുണാനിധിയായ ഭഗവാനിൽ അതു വർദ്ധിക്കണം. ഭഗവത് പ്രേമം പരമഭാഗവതന്മാരുടെ സഹവാസംകൊണ്ടേ സിദ്ധിക്കുകയുള്ളൂ. നിരന്തരം എന്റെ ദിവ്യ ലീലകളെ ശ്രവണം ചെയ്തുകൊണ്ടും പുണ്യനാമങ്ങൾ ഉദ്ധരിച്ചുകൊണ്ടും ദിവ്യ കോമളവിഗ്രഹത്തെ സ്മരിച്ചുകൊണ്ടും വിഹരിക്കുന്നവരാണ് ഭാഗവതന്മാർ .അവരുടെ സാന്നിദ്ധ്യത്തിൽ അനായാസേന എന്റെ മനോഹരലീലകൾ ശ്രവിക്കുവാനുള്ള മഹാഭാഗ്യം സിദ്ധിക്കുന്നു. എന്നിൽ പ്രേമം വർദ്ധിക്കുമ്പോൾ മനസ്സു വാസനാ ശൂന്യവും ശാന്തവുമായിത്തീരും. ആത്മതത്വം അപ്പോൾ സ്വയം പ്രകാശിക്കും. ഈ ശരീരത്തിൽ വെച്ചു തന്നെ എന്നെ പ്രാപിക്കും. സർവ്വേന്ദ്രിയ വൃത്തികളെ സ്വാഭാവികമായി എന്നിലേക്കു തന്നെ നിഷ്കാമമായി പ്രവഹിക്കുന്നതാണ് ശരിയായ ഭക്തി . ഉത്തമഭക്തൻ മുക്തി പോലും ആഗ്രഹിക്കുകയില്ല. നിരന്തരം എന്റെ ദിവ്യലീലകൾ പാടി ആനന്ദലഹരിയിൽ ആറാടും .സർവ്വാത്മനാ ഇപ്രകാരം എന്നെ ശരണം പ്രാപിക്കുന്ന ഭാഗവതന്മാരെ ഞാൻ പരിപാലിക്കും. അവർ അകുതോ ഭയന്മാരാകുന്നു.'_*
*തുടരും,,,,✍*
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*

No comments:
Post a Comment