ശ്രീരാമപാദം മനസാ സ്മരാമി'; രാമപാദ സ്പര്‍ശമറിഞ്ഞ തീര്‍ഥാടന കേന്ദ്രങ്ങളുടെ സചിത്ര വിവരണം
Thursday 17 October 2019 3:19 am IST
ശ്രീരാമജന്മഭൂമി (അയോധ്യ, യുപി) രാമപാദ സ്പര്‍ശമറിഞ്ഞ തീര്‍ഥാടന കേന്ദ്രങ്ങളുടെ സചിത്ര വിവരണം: ഭഗവാന്‍ ശ്രീരാമന്റെ ജന്മഭൂമിയാണ് അയോധ്യ. രാജ്യമുപേക്ഷിച്ച് രാമന്‍ വനവാസത്തിനിറങ്ങുന്നത് ഇവിടെ നിന്നാണ്. വനവാസവുമായി ബന്ധപ്പെട്ട ഗയാവേദി കുണ്ഡ്, സീതാകുണ്ഡ്,ജനൗറ (ജനകൗറ) തുടങ്ങിയ , പുണ്യസ്ഥലങ്ങള്‍ അയോധ്യയോട് ചേര്‍ന്ന് കിടക്കുന്നു.അയോധ്യയില്‍ നിന്ന് 1012 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ പ്രദേശങ്ങളുള്ളത്.
ദശാവതാരങ്ങളില്‍ ദശരഥപുത്രനായി പിറന്ന ഭഗവാന്‍ ശ്രീരാമന്‍. അയോധ്യയില്‍, ത്രേതായുഗത്തിന്റെ അന്ത്യത്തിലായിരുന്നു രാമാവതാരം. ഇക്ഷ്വാകു വംശജനായ രാമനെ ആദികാവ്യമായ രാമായണത്തിലൂടെ നരനായും നാരായണനായും വാഴ്ത്തപ്പാടി വാല്മീകി.
വിശ്വമാനവികതയുടേയും രാജധര്‍മത്തിന്റേയും സമാനതകളില്ലാത്ത ആഖ്യാനമാണ് ഇതിഹാസകാവ്യമായ രാമായണം. സത്യവും ധര്‍മവും മനുഷ്യകുലത്തിന് അനിവാര്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന രാമചരിതം. കാലദേശാതിര്‍ത്തികള്‍ ഭേദിച്ച് ഭാരതത്തിന്റെ ആ ആധ്യാത്മിക പൈതൃകമൊഴുകി.
രാമന്റെ അയന(യാത്ര)മായ രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന, രാമപാദസ്പര്‍ശമേറ്റ ഇടങ്ങളോരോന്നും അതേ പവിത്രതയോടെ ഇപ്പോഴുമുണ്ട്.
ഭാരതത്തില്‍ അയോധ്യ, ശൃംഗവേര്‍പുര്‍, നന്ദിഗ്രാം, ചിത്രകൂടം, സീതാമാര്‍ഹി, ബക്‌സര്‍, ദര്‍ഭംഗ, മഹേന്ദ്രഗിരി, ജഗദാല്‍പുര്‍, ഭദ്രാചലം, രാമേശ്വരം, ഹംപി, നാസിക്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്നും പരിരക്ഷിക്കപ്പെടുന്നു രാമപാദങ്ങള്‍ പതിഞ്ഞ പുണ്യസങ്കേതങ്ങള്‍.
No comments:
Post a Comment