Wednesday, October 16, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
       *ഇരുപത്തിമൂന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

             *_ഭർത്തൃ ശുശ്രൂഷാ നിരതനായ ദേവഭൂതിയിൽ കർദ്ദമ പ്രജാപതി ഏറ്റവും പ്രസന്നനായി ദയിതയെ വിനോദിപ്പിക്കുവാനായി അദ്ദേഹം തന്റെ തപശ്ശക്തി കൊണ്ടു അത്യാശ്ചര്യകരമായ ഒരു ദിവ്യവിമാനം നിർമ്മിച്ചു. സരസ്വതീ ജലത്തിൽ സ്നാനം ചെയ്യുവാൻ അദ്ദേഹം പ്രിയയോടു പറഞ്ഞു. സ്നാനം ചെയ്ത ഉടൻ തന്നെ അനേകായിരം ദിവ്യ സ്ത്രീകളെ തന്റെ ദാസിമാരായി അവൾ ദർശിച്ചു. ആ സ്ത്രീകൾ ദിവ്യ വസ്ത്രാഭരണങ്ങളാൽ അവളെ അലങ്കരിച്ചു._*

          *_ആ ദമ്പതിമാർ സർവ്വാഭരണഭൂഷിതരായി ദിവ്യമായ വിമാനത്തിൽ കയറി ദേവോദ്യാനങ്ങളിൽ യഥേഷ്ടം വിഹരിച്ചു. അനേക വർഷങ്ങൾ ഇപ്രകാരം വിഹരിച്ചതിനു ശേഷം അദ്ദേഹം ഒമ്പതു രൂപം സ്വീകരിച്ചു. പ്രിയയെ രമിപ്പിച്ചു. ഭഗവത് വാക്യമനുസരിച്ച് മനോഹരാംഗികളായ ഒമ്പതു പുത്രിമാർ ജനിച്ചു._*

          *_അനന്തരം കർദ്ദമൻ സർവ്വസംഗപരിത്യാഗിയായി പുറപ്പെടുന്നതു കണ്ടു ദേവഭൂതി പറഞ്ഞു - 'എന്റെ ആഗ്രഹങ്ങളെല്ലാം അവിടുന്ന് സാധിപ്പിച്ചു. എന്നാൽ മൂഢയായ ഞാൻ അവിടുത്തെ നിത്യാനന്ദത്തിനുള്ള മാർഗ്ഗം അന്വേഷിച്ചിട്ടില്ല. അവിടുത്തെ വിയോഗത്തിൽ ആത്മതത്വം ഉപദേശിക്കുവാൻ ഒരു പുത്രനെ തന്ന് അനുഗ്രഹിക്കേണമേ'!_*

                   *തുടരും,,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: