Thursday, October 17, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
     *ഇരുപത്തിനാലാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

           *_കർദ്ദമൻ പറഞ്ഞു :- 'ഒരിക്കലും വ്യസനിക്കേണ്ടതില്ല. കരുണാനിധിയായ ഭഗവാൻ തന്നെ നിന്നിൽ പുത്രഭാവത്തിൽ അവതരിക്കും .അവിടുന്ന് ഈ അവതാരത്തിൽ കോടാനുകോടി ജീവരാശികളെ ഉദ്ധരിക്കുവാൻ വേണ്ടി അതിനിഗൂഡമായ ആത്മതത്വം ലോകത്തിൽ പ്രകാശിപ്പിക്കും. ആ കാരുണ്യ സാഗരനെത്തന്നെ സർവ്വാത്മനാ ശരണം പ്രാപിക്കൂ. 'ദേവഹൂതി ഏറ്റവും സന്തുഷ്ടയായി ആ ഭക്തവത്സലനെത്തന്നെ സർവ്വാത്മാ ശരണം പ്രാപിച്ചു._*
            *_ഭഗവാൻ തന്റെ യോഗമായയെ സ്വീകരിച്ചു ശ്രീ കപില സ്വരൂപത്തിൽ ആവിർഭവിച്ചു. ബ്രഹ്മാദിദേവന്മാർ പലവിധ സ്തോത്രങ്ങൾങ്ങൾ കൊണ്ട് ഭഗവാനെ സ്തുതിച്ചു. ആനകം ദുന്ദുഭി മുതലായ പല പല വാദ്യങ്ങളാൽ ആകാശം മുഖരിതമായി. ബ്രഹ്മാവിന്റെ കല്പനപ്രകാരം കർദ്ദമൻ തന്റെ പുത്രിമാരെ വസിഷ്ടാദി മഹർഷിമാർക്ക് വിവാഹം ചെയ്തു കൊടുത്തു. തന്റെ പുത്രൻ സാക്ഷാൽ സർവ്വേശ്വരനെന്നറിഞ്ഞ് അവിടുത്തെ വന്ദിക്കുകയും അനുജ്ഞ വാങ്ങി ആത്മധ്യാനപരനായി വനത്തെ പ്രാപിക്കുകയും ചെയ്തു. ആ ഭാഗ്യവാൻ നിരന്തരമായ ഭഗവദ്ധ്യാനത്താൽ അഹങ്കാര ഗ്രന്ഥിയെ ഭേദിച്ചു നിത്യാനന്ദമൂർത്തിയാൽ വിലയിച്ചു._*

                    *തുടരും,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: