ഹരി: ഓം തത് സത്.
ഇതിഹാസം -ആഖൃാനങ്ങളും- ഉപാഖൃാനങ്ങളും
---------------------------------
വേദാന്തർഗ്ഗതമായ തത്ത്വങ്ങളെ കഥാരൂപേണ നിരൂപണം ചെയ്യുന്ന ചരിത്രഗ്രന്ഥത്തിന് ഇതിഹാസം എന്നു പറയുന്നു. വൈദികധർമ്മത്തിന്റെ പ്രതിപാദനം, പരിപാലനം പ്രചാരണംഎന്നിവയാണ് ഇതിന്റെ ലക്ഷ്യം. വേദതത്ത്വങ്ങൾ യുഗധർമ്മാനുസൃതം പ്രതിപാദിക്കുക, അതനുസരിച്ച് ധർമ്മസംരക്ഷണം നിർവഹിക്കുക, ധർമ്മതത്ത്വങ്ങൾ വിവിധ രീതിയിൽ സാർവ്വജനീനമായി പ്രചരിപ്പിക്കുക ഇതൃാദി ഉത്തമോദ്ദേശൃങ്ങളോടെ രൂപമെടുത്തതാണ് ഇതിഹാസം. രാമായണവും മഹാഭാരതവും രണ്ടു പ്രധാന ഇതിഹാസങ്ങളാകുന്നു. ഭാരതത്തിലെ അവതാരപുരുഷൻമാരായ ശ്രീരാമചന്ദ്രന്റെയും
ശ്രീകൃഷ്ണന്റെയും മഹിമാതിശയങ്ങളെ കേന്ദ്രമാക്കി വിസ്തരിക്കുന്നതോടൊപ്പം രാഷ്ട്രീയവിഷയങ്ങൾകൂടി പ്രതിപാദിക്കന്നതിനാൽ ഇതിഹാസം നമ്മുടെ രാഷ്ട്രീയഗ്രന്ഥം കൂടിയാണ്.
"യതോ ധർമ്മസ്തതോ ജയ്: " എവിടെ ധർമ്മമുണ്ടോ അവിടെ ജയവുമുണ്ട് എന്ന നിതൃസതൃം വെളിപ്പെടുത്തുന്നതാണ് ഇതിഹാസത്തിലെ ആഖൃാനങ്ങളും -ഉപാഖൃാനങ്ങളും, സാരോപദേശങ്ങളുമെല്ലാം. പൂർണ്ണമായ നിലയിൽ ധർമ്മം നിലനിന്നിരുന്ന കൃത (സതൃ) യുഗത്തിൽ ധർമ്മാധർമ്മചർച്ചയുടെ ആവശൃമില്ല. മുക്കാൽഭാഗം ധർമ്മവും കാൽഭാഗം അധർമ്മവും ഉണ്ടായിരുന്ന ത്രേതായുഗത്തിൽ ശ്രീരാമനും, അധർമ്മം പകുതിയായി വർദ്ധിച്ച ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനും അവതരിപ്പിച്ചു. കലിയുഗത്തിൽ കാൽഭാഗം ധർമ്മവും മുക്കാൽഭാഗം അധർമ്മവുമാണ് വിളയാടുന്നത്. ഈ ധർമ്മയുഗങ്ങളുടെ പശ്ചാത്തലത്തിൽ രാമായണം, മഹാഭാരതം, ഭാഗവതം മുതലായ പുരാണങ്ങൾ നിർമ്മിതങ്ങളായി. ഭക്തിപ്രധാനമായ ശ്രീമഹാഭാഗവതം ഇതിഹാസങ്ങളുടേയും പുരാണങ്ങളുടേയും മദ്ധൃവർത്തിയായി നിലകൊള്ളുന്നു. ശാശ്വതസതൃത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിരിക്കുന്ന ഇതിഹാസങ്ങളും പുരാണങ്ങളും 'പഞ്ചമവേദം' എന്ന പേരിലും പ്രകീർത്തിക്കപ്പെടുന്നുണ്ട്.
"ഇതിഹാസപുരാണാനി പഞ്ചമോ വേദ ഉചൃതേ".
ഭാരതീയ സംസ്കാരത്തിന്റെ
' കുലാചലങ്ങൾ ' എന്നാണ് രാമായണ-ഭാരതേതിഹാസങ്ങളെപ്പറ്റി അഭിജ്ഞർ നിരീക്ഷിക്കുന്നത്. നദികളും പർവ്വതങ്ങളും ലോകത്തിൽ ഉള്ളിടത്തോളം കാലം രാമായണകഥ ലോകത്തിൽ പ്രചരിക്കുമെന്ന വാകൃം ആദികാവൃത്തിൽത്തന്നെയുണ്ട്. ഇന്ന് ഈ ലോകത്തിൽ ജിച്ചിരിക്കുന്നതിൽവച്ചേറ്റവും ഗുണപൂർണ്ണനായ മനുഷൃൻ ആരാണ്? തപോനിഷ്ഠനായ വാല്മീകിയുടെ ഈ ചോദൃത്തിനുത്തരമായി നാരദമഹർഷി ശ്രീരാമകഥ ചുരുക്കി പറയുന്നു. പിന്നീട് സ്വശിഷൃനായ ഭരദ്വാജനോടുകൂടി തമസാനദീതീരത്തിലൂടെ വാല്മീകിമഹർഷി സഞ്ചരിക്കുന്ന സന്ദർഭത്തിൽ മരക്കൊമ്പത്തിരുന്ന ഇണപ്പക്ഷികളിലൊന്നിനെ ഒരു വേടൻ അമ്പെയ്തുകൊല്ലുന്നതു കണ്ടു. ഈ കാഴ്ച വാല്മീകിയെ ശോകാകുലനാക്കി. തുടർന്ന് ബ്രഹ്മാവിന്റെ അനുഗ്രഹവും പ്രേരണയുംകൊണ്ട് വാല്മീകിമഹർഷി രാമായണമെന്ന ആദികാവൃം രചിച്ചു. (തുടരും)
[17/10, 20:41] +91 70346 16212: "അപി ചായം പുരാണങ്ങളും ഗീത: ശ്ലോകോ വാല്മീകിനാഭുവി" എന്ന് മഹാഭാരതത്തിലെ ദ്രോണപർവാവത്തിലും,
" രാജൻ, പണ്ടത്തെ ഇതിഹാസത്തിന്റെ വർണ്ണിച്ചിരിക്കുന്ന സംഭവങ്ങളെ കേൾക്കുക," എന്ന് രാമോപാഖൃാനത്തിലും പറഞ്ഞിരിക്കുന്നതിൽനിന്നുതന്നെ, മഹാഭാരതത്തിനു ആയിരമായിരമാണ്ടുകൾക്കു മുമ്പു രചിച്ചതാണ് രാമായണമെന്ന് മനസ്സിലാക്കാം.
'ചരിതം രഘുനാഥസൃ ശതകോടി പ്രവിസ്തരം.'
വാല്മീകിമഹർഷി നൂറുകോടി ശ്ലോകങ്ങൾ രചിച്ചതിൽ ലവകുശന്മാരെ പഠിപ്പിച്ച 240000 ശ്ലോകങ്ങളൊഴിച്ചു മറ്റെല്ലാം ബ്രഹ്മലോകത്തിലേക്കു പോയെന്നു പറയപ്പെടുന്നു. ഇപ്പോൾ നമുക്കു ലഭിച്ചിരിക്കുന്ന വാല്മീകി രാമായണത്തിൽ 24000 ശ്ലോകങ്ങളുണ്ട്.
ഇണപ്പക്ഷികളിലൊന്നിനെ വേടൻ അമ്പെയ്തു കൊല്ലുന്നതു കണ്ടപ്പോഴുണ്ടായ ശോകമാണ്, രാമായണത്തിന്റെ ബീജശ്ലോകമായി രചിച്ചതെന്ന് സൂചിപ്പിച്ചതിൽ; ക്രൗഞ്ചദ്വന്ദം ഒരു പ്രതീകമാണെന്നും, സീതാരാമമിഥുനം തന്നെയാണ് വിവക്ഷിതം എന്നുള്ള വൃാഖൃാനം യുക്തിഭദ്രമാകുന്നു. പരിതൃക്തയായ സീതയെ കണ്ടപ്പോഴുണ്ടായ ആർഷസന്താപം തന്നെയാണ് കാവൃരചനയ്ക്കും, അതിലൂടെ സീതയെക്കുറിച്ചുണ്ടായ അപവാദത്തിന് (നിഷാദത്തിന്) പ്രതിഷ്ഠയില്ലാതാക്കുന്നതിനും പ്രചോദനമായി ഭവിച്ചത്. കാലദേശങ്ങളോടു ബന്ധമുള്ള ആ ലക്ഷൃത്തോടൊപ്പം, കാലദേശാതിവർത്തിയായ ഒരു ലക്ഷൃവും രാമായണകാവൃരചനയ്ക്കുണ്ടായിരുന്നു. അത് മനുഷൃർക്ക് മാതൃകയാവുന്ന ഒരു കഥാപുരുഷനെ പ്രതിഷ്ഠിക്കലാണ്.
ഈ മാതൃകാപുരുഷോത്തമന്റെ കഥയിലൂടെ മനുഷൃന് സതൃം ധർമ്മം മുതലായ മൂലൃങ്ങൾ സംരക്ഷിക്കാനുള്ള ഇച്ഛ വളർത്തിയെടുക്കുകയാണ് രാമായണകഥയുടെ ശാശ്വതലക്ഷൃമായി ഋഷി സങ്കല്പിച്ചിട്ടുളളതെന്നു കാണാം. രാമായണകഥ ഭാരതഭൂമിയിൽ ഒട്ടാകെ പ്രചരിപ്പിച്ച ഇതരഭാഷാകവികളും ഇതേ മൂലൃദർശനങ്ങൾ ഉള്ളവരായിരുന്നു. അധികാരം, ധനം മുതലായ പ്രലോഭനങ്ങളെയെല്ലാം അവഗണിച്ച് സതൃനിഷ്ഠപാലിക്കുന്നതും പ്രജാഹിതം പാലിക്കുന്നതും രാജാവിന്റെ ധർമ്മം ആയിക്കണ്ട രാമൻ അവയ്ക്കുവേണ്ടി സഹിച്ച് തൃാഗങ്ങളുടെ കഥയാണ് രാമായണം. അധികാരത്തിന്റെയും ധനത്തിന്റെയും പ്രലോഭനങ്ങൾക്കടിപ്പെടാത്തതും ആരും ആരെയും ദ്രോഹിക്കാത്തതുമായ ഒരു നല്ല വൃവസ്ഥിതിയെയാണ് "മഹാത്മാഗാന്ധി രാമരാജൃം" എന്നു വിശേഷിപ്പിച്ചത്. രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ വനിതയായിട്ടാണ് സീതാദേവിയെ വിവേകാനന്ദസ്വാമികൾ വിശേഷിപ്പിക്കുന്നത്.
ഒരിക്കൽ വിക്രമാദിത്യ രാജസദസ്സിൽവച്ച് മഹാപണ്ഡിതനായ വരരുചിയോട് രാമായണത്തിലെ പ്രധാന ശ്ലോകം ഏതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഉത്തരം പറയാൻ കഴിയാഞ്ഞ് ദേശാടനം നടത്തുമ്പോൾ രണ്ടു യക്ഷിമാരുടെ സംഭാഷണത്തിൽ നിന്നും അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞു ;
"രാമം ദശരഥം വിദ്ധീം
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യ അടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം"
(വാല്മീകി രാമായണം)
വനവാസത്തിനു പുറപ്പെടുമ്പോൾ യാത്ര ചോദിക്കാതെ ത്തിലെ ലക്ഷ്മണകുമാരന് അമ്മയായ സുമിത്രാ ദേവി ഉപദേശിക്കുന്നതാണീ ശ്ലോകം.
ഇതിൽ ' മാം വിദ്ധി ജനകാത്മജാം' എന്ന് വരികയാണ് രാമായണത്തിലെ പ്രധാന വരി.
രാമനെ ദശരഥനെന്നു കാണണം
കാനനത്തിനെ അയോദ്ധ്യ എന്നു കാണണം
എന്നെ ജനകാത്മജയുമായി കണ്ട്
മകനേ സസുഖം പോയിവരൂ.
'കാവൃം സുഗേയം, കഥ രാഘവീയം
കർത്താവ് തുഞ്ചത്തുളവായ ദിവൃൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ
ആനന്ദലബ്ധിക്കിനിയെന്തു വേണം.
നമ്മുടെ പ്രാദേശിക ഭാഷകളെല്ലാം പരിസ്കൃതരൂപം പ്രാപിക്കുന്നതുതന്നെ
ശ്രീരാമ ചരിതം പാടിക്കൊണ്ടാണ്.
ലോകാ: സമസ്താ: സുഖിനോ ഭവന്തു.
[17/10, 20:55] Murali Gurukulam Nochur Fan: *⚜കാവുകൾ - ലേഖന പരമ്പര⚜*
🎀➖🎀➖🎀➖🎀➖🎀➖🎀
*അദ്ധ്യായം - 7*
🌞
✨✨
✨✨✨
✨✨✨✨
🌳🕊🌳🕊🌳🕊🌳🕊🌳🕊🌳
*മനുഷ്യന്റെ പ്രതിരോധ ശക്തിയാണു പ്രകൃതി. അതു വികലമാക്കുന്നതു വിഡ്ഢിത്തമാണ്. പക്ഷികളും മൃഗങ്ങളും ചെറുപ്രാണികള്‍പോലും* *സംരക്ഷിക്കപ്പെടണം, കുന്നും കുഴിയും ഇവിടെ വേണം. മലയും പുഴയും വേണം. കാവും കുളവുമൊന്നും നഷ്ടപ്പെടാന്‍ പാടില്ല. ഭൂമിയുടെ ആഭരണമാണത്*. *ഭംഗിയും സംരക്ഷണവലയവുമാണത്.മനുഷ്യനു ജീവിക്കണമെങ്കില്‍ സംശുദ്ധമായ അന്തരീക്ഷവും ഓക്‌സിജനും വേണം* *അങ്ങനെയെങ്കില്‍ നമുക്ക് ആവശ്യമുള്ളതൊക്കെ വിതരണം ചെയ്യുന്ന, നമ്മെ* *സംരക്ഷിച്ചു നിര്‍ത്തുന്ന കാവുകള്‍, കുന്നുകള്‍, മരങ്ങള്‍, കുളങ്ങള്‍, സഹജീവികള്‍ ഒക്കെ സംരക്ഷിക്കപ്പെടണം. എങ്കില്‍ മാത്രമേ നമുക്കിവിടെ സുഗമമായി ജീവിക്കാന്‍ സാധ്യമാകൂ.*
*കാവുകള്‍ വളരട്ടെ!*
*കുളങ്ങള്‍ നിറയട്ടെ!*
*വെട്ടിനശിപ്പിക്കുകയല്ല,* *വെച്ചുപിടിപ്പിക്കുകയാണു* *വേണ്ടത്. നമുക്കു മാത്രമല്ല, വരും തലമുറകള്‍ക്കു കൂടി ഉപകാരപ്രദമാകാന്‍ കാവും കുളവുമൊക്കെ നമുക്കു സംരക്ഷിക്കാം. ഒരുക്കിവെക്കാം ഒരു നല്ല നാടിനായ്*
*പ്രിയമുള്ളവരേ അദ്ധ്യായം ഏഴോട് കൂടി കാവ് എന്ന ലേഖന പരമ്പര അവസാനിക്കുന്നു ...ഈ ലേഖനത്തെ പ്രിയ വായനക്കാർ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ മറ്റൊരു ലേഖന പരമ്പരയായി വീണ്ടും കണ്ടുമുട്ടാം*
*വായനക്കാർക്ക് ഒരായിരം നന്ദി*
═══════════════
*അവസാനിച്ചു* ⏸
═══════════════
*ശുഭം*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
No comments:
Post a Comment