Thursday, October 17, 2019

*ശ്രീമദ് ഭാഗവതം 307*

ഏതാവതാലം വിശ്വാത്മൻ സർവ്വസംപത് സമൃദ്ധയേ
ദേവി പറഞ്ഞു
മതി, ഈ ഒരു പിടി കഴിച്ചാൽ  മതി!
സുദാമാവിന് എല്ലാ വിധ സമ്പത്തുകളും സമൃദ്ധിയും കിട്ടിക്കൊള്ളും.

ഭക്ഷണമൊക്കെ കഴിഞ്ഞു.
രാത്രി രുഗ്മിണീദേവി തന്നെ അടുത്തിരുന്ന്  വീശിക്കൊടുത്തൂത്രേ സുദാമാവിന്.
നല്ലൊരു പട്ടുവസ്ത്രം ഭഗവാൻ നിർബന്ധമായി ഉടുപ്പിച്ചു.

അടുത്ത ദിവസം രാവിലെ കുളിച്ചു  ഒരു വിധം  സന്ധ്യാവന്ദനം ഒക്കെ കഴിച്ചു.
സുദാമാവിന് മനസ്സിൽ തിരിച്ചു പോകണന്നുണ്ട്. കൊട്ടാരത്തിലൊന്നും സുദാമാവിന് താമസിക്കാൻ വയ്യ.
ഭഗവാനാണെങ്കിലോ, വളരെ busy. ദ്വാരകാധീശൻ..
ഭഗവാൻ തന്നെ കൊട്ടാരത്തിൽ താമസിക്കാനായിട്ട് നിർബന്ധിക്കോ...

ഭഗവാൻ ചോദിച്ചു.
എന്താ സുദാമാവേ പുറപ്പെട ല്ലേ.

സുദാമാവ് സന്തോഷിച്ചു.
ഹാ! ബ്രാഹ്മണന്റെ നിഷ്ഠയേയും തപസ്സിനേയും രക്ഷിക്കാൻ കൃഷ്ണന് എന്തൊരു ശ്രദ്ധ!

തല ചൊറിഞ്ഞു കുറച്ചു നേരം അങ്ങനെ നിന്നു.

ഭഗവാൻ ചോദിച്ചു. 
എന്താപ്പോ ഒരു സംശയം?

ഈ വസ്ത്രം. .....☺

പട്ടു വസ്ത്രം ആണേ ഉടുത്തിരിക്കണതേ.
തലേ ദിവസം ഭഗവാൻ ഉടുപ്പിച്ചു  കൊടുത്തതാണ്.
അത് അഴിച്ചു വെച്ച് തന്റെ പഴകിയ വസ്ത്രം ഉടുത്ത് വേണം പോകാനിപ്പോ....  അതന്നെ ഉടുത്ത് പോവാനൊരു മടി. നാലു പേര് ഒരു വിധായിട്ട് നോക്കും. ഇതൊന്നും വല്യ പരിചയല്യ. പട്ടൊക്കെ ഉടുത്ത് പുറത്തു പോകാനൊരു മടി. ആളുകള് കാണുമ്പോ ഒരു വിധത്തിലെന്നെ നോക്കില്ലേ. ...

സുദാമാവിന്റെ ഭാവം മനസ്സിലാക്കി ഭഗവാൻ പഴയ വസ്ത്രം തന്നെ കൊടുത്തു. ആ പട്ടുവസ്ത്രം തിരിച്ചു  വാങ്ങിച്ചു വെച്ചിട്ട് ഭഗവാൻ പറഞ്ഞു.

എനിക്ക് സുദാമാ കുറേ ദിവസായിട്ട് ഉടുത്ത ഈ വസ്ത്രം നിർമ്മാല്യമായിട്ട് കിട്ടുംന്ന് ഞാൻ വിചാരിച്ചു❣...ഏതായാലും ഇന്നലെ ഉടുത്ത പട്ടുവസ്ത്രമെങ്കിലും കിട്ടിയല്ലോ!!.

ഭഗവാൻ അതിനെ തന്റെ പൂജാസാമഗ്രിയാക്കി. ഭഗവാന് ഭക്തന്റെ ഈ ദ്രവ്യം തന്നെയാണ് പൂജാസാമഗ്രി!!
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments: