Wednesday, October 16, 2019

*🔱🔥നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

"സർവ്വം ഭവത് പ്രേരണയൈവ ഭൂമൻ"

സത്കർമ്മങ്ങളെല്ലാം ഭഗവത് പ്രേരണകൊണ്ടാണ് സംഭവിക്കുന്നത് എന്ന് നാരായണീയം അരുളുന്നു.

നമ്മിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഈശ്വരകൃപയെ അഹങ്കാരവും സ്വാർത്ഥതയുമാകുന്ന ചിറകെട്ടി തടയുന്നതു നമ്മൾ തന്നെയാണ്. 'ഞാൻ ചെയ്യുന്നു' എന്നു നമ്മൾ കരുതുന്ന നിസ്സാര പ്രവർത്തികൾപോലും നമുക്ക് ചെയ്യുവാൻ സാധിക്കുന്നത് ഈശ്വരകൃപ ഒന്നുകൊണ്ടു മാത്രമാണ്.

ഈശ്വരന്റെ ശക്തിയാണ് നമ്മെ നയിക്കുന്നത്.  അച്ഛനമ്മമാരെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കളും മക്കളെ സ്നേഹിക്കാത്ത മാതാപിതാക്കളുമുണ്ട്.

ഒരു ചെടി മണ്ണിൽനിന്ന്  ഈർപ്പവും വളവും വലിച്ചെടുത്ത് വളരുന്നതുപോലെ തന്റെ സംസ്കാരവും പൈതൃകവും ആവാഹിച്ച് നിലനിർത്തി ഇളം തലമുറയ്ക്ക് പികർന്നു നൽകുവാൻ നമുക്ക് കഴിയണം.

ഭാരതീയ സംസ്ക്കാരത്തിൽ നിലനിന്നിരുന്ന പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളെന്ന് പലരും പറഞ്ഞു  പരത്തിയിരുന്നു. അവയ്ക്കൊക്കെ ശാസ്ത്രീയമായ അടിത്തറയുണ്ടെന്ന് ഇന്ന് കണ്ടെത്തിയിരിക്കുന്നു. ഭാരത സംസ്കാരത്തിൽ നിലനില്ക്കുന്ന വിശ്വാസപ്രമാണങ്ങളെ പ്രായോഗികമായ രീതിയിൽ ഇവിടെ വിശദീകരിക്കുന്നു.

ഒരു വ്യക്തിയുടെ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതും അവൻ അനുഷ്ടിക്കേണ്ടതുമായ കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്.

ആചാരാനുഷ്ഠാനങ്ങൾക്ക് അടിത്തറ പാകിയത് നമ്മുടെ ഋഷീശ്വരന്മാരാണ്. മനുസ്മൃതിയിൽ നാം എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന് ആദിമനു വിധിച്ചിട്ടുണ്ട്. ആചാര്യന്മാർ അത് തലമുറകൾക്ക് അറിയിച്ചു നൽകുന്നുണ്ട്.

മനുഷ്യൻ തന്റെ ജീവിതയാത്രയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഇല്ലാതാക്കുന്നതിനും,അവനെ നേർവഴിയിൽ നയിക്കുന്നതി നും ഒരു ശക്തിയെ ആശ്രയിക്കുന്നു. ആ മഹാശക്തിയാണ് നാം താങ്ങും തണലും മാർഗദർശിയുമായി കാണുന്ന ഈശ്വരൻ.

ഈശ്വരസന്നിധിയിൽ മനസ്സു തുറക്കുമ്പോൾ തന്നെ കഷ്ടപ്പാടുകൾക്കും പരാതികൾക്കും പരിഭവങ്ങൾക്കുമെല്ലാം പരിഹാരമായി അവിടുന്നു കിട്ടുന്ന സമാധാനവും  സംതൃപ്തിയും  നിർവചിക്കാൻ പറ്റാത്തതുതന്നെയാണ്. അതുകൊണ്ടുതന്നെ ഹൈന്ദവജനതയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന സംസ്കാരപാരമ്പര്യമായി ക്ഷേത്രസംസ്കാരവും ഈശ്വരവിശ്വാസവും നിലനില്ക്കുന്നു.

ദൈവത്തിന്റെ  സ്വന്തം നാടെന്ന ഓമനപ്പേരുള്ള ഈ കൊച്ചു കേരളത്തിൽ ഏതാണ്ട് ഇരുപത്തയ്യായിരത്തിനടുത്ത് ക്ഷേത്രങ്ങളുണ്ടെന്ന് കണക്കുകൾ പറയുന്നു. ഈശ്വരകാര്യങ്ങൾക്കായി നമ്മുടെ ദൈനംദിന ചെലവുകളുടെ കൂട്ടത്തിൽ ഒരുവിഹിതം മാറ്റിവയ്ക്കുന്ന സ്ഥിതിയിലേക്ക് ഭക്തിസാധന വളർന്നുകഴിഞ്ഞു.             

നമ്മുടെ പാരമ്പര്യം, സംസ്കാരം, പൈതൃകം ഒക്കെ നാം അറിയണം. അടിത്തറ ആഴത്തിൽ ബലത്തിൽ പണിതാൽ മാത്രമേ കെട്ടിടം ഉയരത്തിൽ പണിയാൻ കഴിയൂ.

ഭാരതസംസ്കാരത്തിൽ ഋഷിവര്യന്മാരും സന്യാസശ്രേഷ്ഠന്മാരും ഈശ്വരതുല്യരായത് അവരുടെ ചിട്ടയോടെയുള്ള ജീവിതം കൊണ്ടാണ്. ചിട്ടയായ ജീവിതംകൊണ്ട് നമുക്ക് സന്തോഷകരവും ആനന്ദപ്രദവും ആരോഗ്യകരവുമായ നല്ല നാളെകളെ വാർത്തെടുക്കുവാൻ സാധിക്കുമെന്ന് ആചൃര്യന്മാർ നമ്മെ പഠിപ്പിക്കുന്നു.

പ്രാണനെ ചൈതന്യവത്താക്കുന്ന ശക്തിവിശേഷത്തിന് പരമാത്മാവ് അഥവാ ഈശ്വരൻ എന്നു പറയുന്നു.

ഈശ്വരൻ സർവ്വവ്യാപിയാണ്. എന്നിലും, നിന്നിലും, തൂണിലും, തുരുമ്പിലും, കാറ്റിലും, കടലിലും, കരയിലും, കാർമേഘത്തിലും, സുഖത്തിലും, ദുഃഖത്തിലും, നന്മയിലും, തിന്മയിലും, എങ്ങും, എവിടെയും ഈശ്വരനുണ്ട്. ആ ഈശ്വരനെ നാം സ്തുതിച്ചാൽ ആശ്രയിച്ചാൽ നമുക്ക് നന്മകൾ ഉണ്ടാകും എന്ന വിശ്വാസമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് പ്രചോദനമായത്.

ഒരു വ്യക്തിയുടെ ജീവിതചര്യയിൽ അവന്റെ ഒരുദിവസം ആരംഭിക്കുന്നത് ഉറക്കംവിട്ട് എഴുന്നേൽക്കുന്നതു മുതലാണ്. എഴുന്നേൽക്കുന്നതുമുതൽ എന്തൊക്കെ കാര്യങ്ങളാണ് നാം അനുഷ്ടിക്കേണ്ടത് എന്ന് ഇവിടെ പ്രതിപാദിക്കുന്നു.

ബ്രാഹ്മമുഹൂർത്തത്തിൽ (രാത്രിയുടെ നാലാം യാമം, ഒരു യാമം മൂന്നു മണിക്കൂർ) തന്നെ നാം നിദ്രവിട്ട് എഴുന്നേൽക്കണം. സൂര്യോദയത്തിന് മൂന്നു മണിക്കൂർ മുമ്പാണ് ബ്രാഹ്മമുഹൂർത്തം ആരംഭിക്കുന്നത്. ഈ സമയത്ത് ബ്രഹ്മാവ് ഉണർന്നിരിക്കുന്നതിനാൽ ധർമ്മപത്നിയായ സരസ്വതീദേവിയും ഈ സമയത്ത് ഉണർന്നിരിക്കും.

അതുകൊണ്ടുതന്നെ രാത്രി നാലാം യാമത്തെ സരസ്വതീയാമമെന്നും പറയുന്നു. സരസ്വതി വിദ്യയുടെ ദേവതയാണ്. സരസ്വതി ഉണർന്നിരിക്കുന്ന ഈ സമയത്ത് കുട്ടികൾ എഴുന്നേറ്റു പഠിച്ചാൽ പഠിക്കുന്ന കാര്യങ്ങൾ വരെ വേഗത്തിൽ ഹൃദിസ്ഥമാക്കാൻ സാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ഭഗവത് ഭക്തിയുടെ മാനദണ്ഡം പാണ്ഡിത്യമോ ധനമോ അല്ല. അർപ്പണ ബുദ്ധിയോടെയുള്ള പ്രാർത്ഥനയാണ്.

നിദ്ര വിട്ട് ഉണർന്ന് നിവർന്നുകിടന്ന് കരദർശനം നടത്തണം.

എന്താണ്  കരദർശനം ?

ലോകത്തിൽ എല്ലാ ജീവികൾക്കും ശക്തി പകരുന്നത് ദേവിയാണ്. ദേവി ശക്തിസ്വരൂപിണിയാണ്. നാം പ്രവൃത്തികൾ ചെയ്യുന്നത് നമ്മുടെ കരങ്ങൾ കൊണ്ടാണ്.

ശക്തിസ്വരൂപിണിയായദേവിയോട്പ്രവൃത്തികൾ ചെയ്യുവാൻ കൈകൾക്ക് ശക്തി തരണേയെന്ന് അപേക്ഷിക്കുന്ന പ്രാർത്ഥന ഇങ്ങനെയാണ്.

"കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതൗഗൗരി
പ്രഭാതേ കരദർശനം"

പ്രാർത്ഥന കഴിഞ്ഞ് വലതുവശം ചരിഞ്ഞ് എഴുന്നേറ്റ് അല്പസമയം ഇരിക്കണം. അതിനുശേഷം പതുക്കെ കുനിഞ്ഞ് സർവ്വ ചരാചരങ്ങളുടേയും മാതാവായ ഭൂമീദേവിയെ തൊട്ടു വന്ദിക്കണം.

ആദ്യം മാതാവിനെ വന്ദിക്കുക എന്നത് വിധിയാണ്.

" സമുദ്ര വസനേ ദേവി
പർവ്വത സ്ഥന മണ്ഡലേ
വിഷ്ണുപത്നീം നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വമേ"

എന്നു ഭൂമീദേവിയെ തൊട്ടു തലയിൽവച്ചു പ്രാർത്ഥിക്കണം.       

ഭൂമിയിൽ തൊട്ടു തലയിൽവയ്ക്കുമ്പോൾ ശുദ്ധമായ ഭൗമോർജ്ജം നമ്മുടെ ശരീരത്തിലേക്ക് പ്രവഹിക്കുകയും നാം ഊർജ്ജസ്വലരാകുകയും ചെയ്യുന്നു. ഇതിനൊക്കെ ഭൂമീദേവിയുടെ അനുഗ്രഹം നമുക്കുണ്ടാകുന്നു.

എഴുന്നേറ്റു കഴിഞ്ഞാൽ നാം ചെയ്യേണ്ടത് ശൗചമാണ്.

ശൗചം രണ്ടു വിധമുണ്ട്. ബാഹ്യശൗചവും ആന്തരിക ശൗചവും.

ബാഹ്യശൗചം - വിസർജ്ജനം, ദന്തശുദ്ധി,  കുളി(സ്നാനം).

ആന്തരിക ശൗചം - മനശുദ്ധിയാണ്.

ഒരു ചൊല്ലുണ്ട് പല്ലു നന്നെങ്കിൽ പാതി നന്ന്, മുഖം നന്നെങ്കിൽ മുഴുവൻ നന്ന് എന്ന്.

രാത്രി കിടന്നുറങ്ങുമ്പോൾ വായിൽ അടിഞ്ഞുകൂടുന്ന അണുക്കളും ദുർഗന്ധവും അകറ്റുവാനാണ് രാവിലെ പല്ലുതേയ്ക്കുന്നത്. പല്ലിന്റെ  സൗന്ദര്യം മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

പല്ലുതേച്ചു കഴിഞ്ഞാൽ പിന്നെ എണ്ണ തേച്ചു കുളിക്കണം. ശരീരത്തിലെ അഴുക്കുകളോടൊപ്പം മനോമാലിന്യങ്ങളും അകലട്ടെയെന്നാണ് സ്നാനസങ്കല്പം.

എണ്ണ തേച്ചുകുളി ആരോഗ്യം വർദ്ധിപ്പിക്കും. എണ്ണ ആദ്യം പുരട്ടേണ്ടത് പാദത്തിലാണ്. വലതു കൈകൊണ്ട് ഇടതു പാദത്തിലും ഇടതുകൈകൊണ്ട്  വലതു പാദത്തിലും എണ്ണ പുരട്ടിയതിനുശേഷം മുകളിലോട്ടു പുരട്ടണം.

ഇരുന്നുകൊണ്ട് തലയിലും ഒടുവിൽ മുഖത്തും എണ്ണ പുരട്ടണം. കിഴക്കോട്ടു നോക്കിയിരുന്നു വേണം എണ്ണ പുരട്ടാൻ.

ശരീരത്തിലെ  രോമകൂപങ്ങളെ അടച്ച്, ശുദ്ധവായു അകത്തുകടക്കുവാൻ തടസ്സം നില്ക്കുന്ന വിയർപ്പും മാലിന്യങ്ങളും കളയുന്നതിനും, ചർമ്മം വരളുന്നത് തടയുന്നതിനും ചർമ്മത്തിന് മിനുസമുണ്ടാകുന്നതിനും എണ്ണതേച്ചുകുളി അത്യാവശ്യമാണ്.

തേച്ചുകുളിക്ക് എള്ളെണ്ണയാണ് ഉപയോഗിക്കുന്നത്. എള്ള് ഔഷധഗുണമുള്ളതാകയാൽ ത്വക്കിനെ ബാധിക്കുന്ന രോഗാണുക്കൾ നശിച്ചുപോവുകയും രോഗപ്രധിരോധം സാധിക്കുകയും ചെയ്യുന്നു.

കുളി രാവിലെ തന്നെ വേണമെന്നാണ്. "പ്രാതഃസ്നാനം ബുദ്ധിവിശേഷം മഹൗഷധം"എന്നാണ്.

രാവിലെയുള്ള കുളി.           

അമിതമായ മന്ത്രം ജപിച്ച് പ്രസവം ചെയ്യുന്ന സ്നാനം ബ്രാഹ്മം.

ജലത്തിന്റെ സ്നാനം വാരുണം.

പശുവിന്റെ ചാണകപ്പൊടി ദേഹത്തിലേൽപ്പിക്കുന്നത് വായവ്യം.

ശരീരമാസകലം ഭസ്മം പൂശുന്നത് ആഗ്നേയം.

ദേഹം മുഴുവൻ എണ്ണ തേച്ചുകുളി അഭ്യംഗം.

മുങ്ങിക്കുളിയാണ് ആരോഗ്യത്തിന് ഉത്തമം. ഇതുകൊണ്ട് ശരീരം ശുദ്ധമാകുന്നതോടൊപ്പം ശരീരത്തിന് നല്ല കുളിർമ്മയും വ്യായാമവും ലഭിക്കുന്നു. അഞ്ചാറുപ്രാവശ്യം മുങ്ങിക്കുളിക്കുമ്പോൾ ശരീരാവയവങ്ങൾ വേണ്ടത്ര ചലിക്കുന്നതിനാൽ പ്രവർത്തനശേഷി കൂടുന്നു.

ശ്വാസം പിടിച്ചു മുങ്ങുന്നത് പ്രാണായാമം നടത്തുന്നതിനു തുല്യമാണ്.

മുങ്ങിക്കുളിക്കുമ്പോൾ ഗംഗയെ ധ്യാനിക്കണം. എല്ലാം   ശുദ്ധീകരിക്കുന്നതാണ് ഗംഗ. മുങ്ങിക്കുളി പാപശാന്തിക്കുള്ള ഒരു കർമ്മം കൂടിയാണ്.

കുളിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം ഇതാണ്.

"ഗംഗേ ച യമുന ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
ജലേസ്മിൻ സന്നിധിം കുരു"

കുളികഴിഞ്ഞാൽ കടവിൽ വെള്ളത്തിൽ നിന്നുകൊണ്ടുതന്നെ കിഴക്കോട്ടു നോക്കി സൂര്യദേവനെ തൊഴുതു ധ്യാനിക്കണം.

സൂര്യധ്യാന മന്ത്രം

"ആദിദേവ നമസ്തുഭ്യം
പ്രസീദ മമ ഭാസ്കര
ദിവാകര നമസ്തുഭ്യം
പ്രഭാകര നമോസ്തുതേ"

ധ്യാനം കഴിഞ്ഞ് ആദ്യം തോർത്തേണ്ടത് മുതുകാണ്(പുറം) പിന്നെ മുഖം, കൈകൾ, ശരീരം, ഒടുവിൽ പാദം. മേലുതേയ്ക്കുമ്പോൾ ആദ്യം മുഖം, തോർത്തുമ്പോൾ ആദ്യം പുറം.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

No comments: