ഇന്നു നമ്മൾ ഗുരുവായൂരിൽ നടന്ന ഒരു സംഭവമാണ് വിവരിക്കുന്നത്. തന്നെ ആശ്രയിക്കുന്നവരെ മരണത്തിൽ നിന്നു പോലും ഗുരുവായൂരപ്പൻ രക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ പാണ്ഡ്യരാജാവ് തന്റെ ജാതകം പരിശോധിക്കാൻ പ്രസിദ്ധനായ ഒരു ജോത്സ്യനെ വരുത്തി.രാജസഭയിൽ വെച്ച് ജാതകം നോക്കി. എന്നിട്ട് ഒന്നും പറയാതെ തല കുനിച്ചു നിന്നു.. രാജാവ് എന്താ ജാതകം പരിശോദിച്ചോ? എന്താണ് പറയാനുള്ളത്.... ജോത്സ്യൻ. ഒന്നുമില്ല.. രാജാവ്.നമ്മുടെ ജാതക 'ത്തിൽ എന്താണ് കാണുന്നതെന്ന് പറയൂ.. ജോത്സ്യൻ... അത് അറിയാതിരിക്കുന്നതാണ് അങ്ങേക്ക് നല്ലത്... രാജാവ്.ദക്ഷിണാ വൃത്തത്തിലെ ഏറ്റവും വലിയ ജോത്സ്യൻ എന്ന നിലക്കാണ് നിങ്ങളെ ഈ രാജസദസിലേക്ക് സ്വാഗതം ചെയ്തത് നമ്മുടെ ജാതകം പരിശോധിക്കാൻ നിങ്ങളെ ഏൽപ്പിച്ചത് ഭാവി ഫലം അറിയാൻ വേണ്ടിയാണ്... ജോത്സ്യൻ.. തിരുമേനി സത്യം പറയുന്നത് പലപ്പോഴും ആപത്താണ് അതുകൊണ്ടാണ്... രാജാവ് നിങ്ങൾക്ക് യാതൊരാപത്തും സംഭവിക്കില്ല ധൈര്യമായി പറയണം പക്ഷേ പറയുന്നത് സത്യമായിരിക്കണം... ജോത്സ്യൻ. കളവ് പറയുന്നത് ജ്യോതിഷ്യത്തിന് നിരക്കുന്നതല്ല... എങ്കിൽ പറയു നമ്മുടെ ജാതകത്തിൽ പറയുന്നതെന്ത് ഭാവി മാത്രം പറഞ്ഞാൽ മതി.. തിരുമേനി ഈയുള്ളവനോട് കോപിക്കരുത്... ഇല്ലെന്ന് പറഞ്ഞില്ലേ പാണ്ഡ്യരാജാക്കൻമാർ ഒരിക്കലും സത്യത്തിന്റെ നേർക്ക് കോപിക്കാറില്ല എന്താണങ്കിലും പറയു... ജോത്സ്യൻ.ഇന്നേക്ക് മുപ്പതാംനാൾ അങ്ങ് പാമ്പ് കടിയേറ്റ് മരിക്കുമെന്നാണ് ജാതകവിധി .ഇതു കേട്ടപ്പോൾ രാജസദസിലുള്ളവരെല്ലൊം ഞെട്ടിയെണിറ്റു.... മന്ത്രി.. ഏതൊരാപത്തിനും ഒരു പ്രതിവിധിയില്ലെ.... ജോത്സ്യൻ. അലങ്കനീയമാണ് വിധി തക്ഷക ദംശത്തിൽ നിന്ന് രക്ഷനേടാൻ പരിക്ഷിത്ത് രാജാവ് ചെയ്ത പരിശ്രമമെല്ലാം പരാജയപ്പെട്ട കഥ പ്രസിദ്ധമല്ലേ.... അപ്പോൾ നാം ദുർ മരണത്തിന് ഇരയാകാതെ നിവൃത്തിയില്ല അല്ലേ... മന്ത്രി തെറ്റാർക്കും പറ്റാം ഈ ജോത്സ്യൻ പറയുന്നത് വിശ്വസിച്ച് അങ്ങ് മനസ് വേദനിപ്പിക്കരുത്.... രാജാവ്.മരണത്തെ ഭയക്കുന്നത് മഠയൻമാർമാത്രമാണ് മനുഷ്യനായി പിറന്നാൽ മരിക്കാതെ നിവൃത്തിയില്ല പക്ഷേ ദുർമരണത്തിന് ഇടയായാൽ പരലോകത്ത് പോലും ഗതികിട്ടില്ലല്ലോ എന്ന സങ്കടം മാത്രമേ നമ്മുക്കുള്ളു അതെഴിവാക്കാൻ കഴിഞ്ഞാൽ... പെട്ടെന്ന് രാജസദസിൽ നിന്ന് ഒരു നമ്പൂതിരി എണിറ്റ്നിന്ന് പറഞ്ഞു...കഴിയും തിരുമേനി കഴിയും.സർപ്പ രാജനാണ് അനന്തൻ ആ അനന്തനെ മെത്തയാക്കിയ സാക്ഷാൽ മഹാവിഷ്ണു വാണരുളുന്ന ഒരു മഹാ ക്ഷേത്രമുണ്ട് ഞങ്ങളുടെ നാട്ടിൽ ഗുരുവായൂർ എന്നാണ് അങ്ങോട്ട് എഴുന്നള്ളി ആ ഭഗവാനെ അഭയം പ്രാപിച്ചാൽ ആപത്തൊന്നും ഉണ്ടാവില്ല സത്യം... ജോത്സ്യൻ.എവിടെ പോയാലും വിധി പിൻതുടരും മരണത്തിൽ നിന്ന് രക്ഷിക്കാൻ ഒരു ക്ഷേത്രത്തിനും കഴിയില്ല.... നമ്പൂതിരി. ഗുരുവായൂരപ്പൻ പ്രസാദിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല അഭയം പ്രാപിച്ചവരെ ഒരിക്കലും ആ കരുണാമൂർത്തി കൈവിട്ടിട്ടില്ല. നിറഞ്ഞ സന്തോഷന്തോടെ അവിടെക്ക് എഴുന്നള്ളിയാലും..... മന്ത്രി ഗുരുവായൂരിലേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്യു.ഈ ജോത്സ്യനും കൂടെ വരട്ടെ.നമ്പൂതിരി വേണം നമ്മേ അങ്ങോട്ട് നയിച്ച് വേണ്ടതെല്ലാം ചെയ്ത് തരാൻ... അങ്ങനെ അവർ ഗുരുവായൂരിലെത്തി ഭഗവാനെ നിത്യവും നന്നായിട്ട് ഭജിച്ചു.മുപ്പതാം ദിവസം വന്നു... രാജാവ് ഇന്ന് നാം വിട പറയണ്ട ദിവസമാണ് അല്ലേ മന്ത്രി. അങ്ങ് അതു വിചാരിച്ച് അവിടുത്തെ മനസ് വേദനിപ്പിക്കരുത്... നമുക്കൊരു വിഷമവും ഇല്ല. മരിക്കുന്നെങ്കിൽ തന്നെ ഈ ക്ഷേത്രത്തിൽ വെച്ച് മരിച്ചാൽ മോക്ഷം കിട്ടുമെന്നുറപ്പാണ്. രാത്രി വളരെ വൈകി മന്ത്രി ഇനി നിങ്ങൾ പോയി ഉറങ്ങിക്കോളു...' മന്ത്രി ഞങ്ങൾ ഇന്നു ഇവിടെ അങ്ങേക്ക് കാവൽ നിൽക്കാം... എന്തിന് മരണത്തെ മാറ്റി നിർത്താൻ മന്ത്രിക്ക് കഴിയുമോ നിങ്ങൾ പോയി കിടന്നോളു ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കിൽ നാളെ കാണാം ഇല്ലെങ്കിൽ എല്ലാം ആ കാരുണ്യവാനിൽ അർപ്പിച്ച് ഞാൻ ഉറങ്ങട്ടെ അവിടുത്തെഹിതമനുസരിച്ച് എന്നെ ഉണർത്തുകയോ ഉണർത്താതിരിക്കട്ടേയൊ ചെയ്യട്ടെ .... പിറ്റേ ദിവസം രാവിലെ രാജാവ് ഉണർന്നു. ഗുരുവായൂരപ്പനെ മനസിൽ പ്രാർത്ഥിച്ചു കൊണ്ട് വേഗം പുറത്ത് വന്നു പറഞ്ഞു.. എവിടെ ആ കള്ള ജോത്സ്യൻ... മുപ്പതു ദിവസത്തിനകം ഞാൻ മരിക്കുമെന്നല്ലേ നിങ്ങൾ പറഞ്ഞത്... അതെ... എന്നിട്ട് നാം മരിച്ചോ.വലിച്ചെറിയു നിങ്ങളുടെ സഞ്ചിയം കവടിയു ജോതിഷം പോലും ജോതിഷം ശുദ്ധ കള്ളം... ജോത്സ്യൻ തിരുമേനി ഒരപേക്ഷ.... രജാവ് ഇനിയും കളവ് പറഞ്ഞ് നമ്മേ പറ്റിക്കാനാണോ..... ജോത്സ്യൻ.. അവിടുത്തെ ശരീരം അടിയന് ഒന്നു പരിശോധിക്കണം പാമ്പ് കടിയേറ്റ് അവിടുന്ന് മരിക്കുമെന്ന പ്രവചനം ഫലിക്കാത്തതിനാണല്ലോ ജോതിഷം കളവാണന്ന് പറയുന്നത്.. അല്ലാ എന്ന് തെളിയിക്കാൻ ഒരവസരം അടിയന് തരണം ... രാജാവ്. ശരിരം പരിശോധിക്കുന്നത് കൊണ്ടുള്ള പ്രയോജനം... ജോത്സ്യൻ.പാമ്പ് കടിയേറ്റിട്ടുണ്ടോന്ന് നോക്കണം... രാജാവ്.മഠയാപാമ്പ് കടിയേറ്റാൽ നാം ഇങ്ങനെ നിൽക്കുമോ.... ദയവ് ചെയ്ത് അടിയനെ അനുവദിക്കണം.... ശരി എന്നാൽ പരിശോധിച്ചോളും... ജോത്സ്യൻ രാജാവിന്റെ കൈകൾ ആദ്യം പരിശോധിച്ചു പിന്നെ ഇടത് പാദം പരിശോധിച്ചതും. എന്റെ കൃഷ്ണാ എന്നുറക്കെ വിളിച്ച് പുറകിലേക്ക് മറിഞ്ഞുവീണു എല്ലാവരും ഇതുകണ്ട് ഞെട്ടി പോയി. എന്താ എന്തു പറ്റി ജോത്സ്യരെ അദ്ദേഹം വിക്കി വിക്കിപറഞ്ഞു.. അ അ അ അങ്ങയെ പാ. പാ. പാ പാമ്പ് കടിച്ചിരിക്കുന്നു. എല്ലാവരും തിരുമേനിയുടെ പാദത്തിലേക്ക് നോക്കി അവരെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു അതെ തിരുമേനി ഇത് പാമ്പ് കടിച്ച പാട് തന്നെ.. അതെ... തന്നെ ഇന്നലെ രാത്രി പാമ്പ് കടിച്ചിരിക്കുന്നു എന്നിട്ടും താൻ മരിക്കാതിരുന്നത്.ഭഗവാനെ ഗുരുവായുരപ്പാ എന്ന് വിളിച്ച് കൊണ്ട് രാജാവ് ശ്രി കോവിലിനടുത്തേക്ക് ഓടി.. ഭഗവാനെ ആശ്രയിക്കുന്നവരെ മരണത്തിൽ നിന്നും പോലും രക്ഷിക്കുന്ന കരുണാമയനെ. അങ്ങേക്ക് എന്റെ ശതകോടി പ്രണാമം ആശ്രിതവത്സലാ കരുണാമൂർത്തെ ഭക്തവത്സലാ അവിടുത്തെ ആ പാദാരവിന്ദങ്ങളിലിതാ അടിയൻ നമസ്ക്കരിക്കുന്നു അങ്ങേക്ക് എന്റെ പ്രണാമം പ്രണാമം പ്രണാമം. അപ്പോഴെക്കും ജോത്സ്യൻ അവിടെയെത്തി.ഭഗവാനെ അവിടുത്തെ മഹിമ എന്തെന്ന് ഈയുള്ളവൻ അറിയാതെ പോയി അങ്ങയോടുള്ള ഭക്തി കൊണ്ട് മരണത്തെ പോലും ജയിക്കാം മെന്ന് അടിയന് മനസിലായി എല്ലാറ്റിനും മാപ്പ് മാപ്പ്....... പ്രിയ സുഹൃത്തുക്കളെ ഇതുപോലെ ഭഗവാന്റെ മഹിമ വർണ്ണിച്ചാലും വർണ്ണിച്ചാലും മതിവരില്ല അതുകൊണ്ട് എല്ലാവരും ഭഗവാനെ നന്നായി ഭജിച്ചോളു. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
No comments:
Post a Comment