Wednesday, October 16, 2019

*ശ്രീമദ് ഭാഗവതം 306*
സുദാമാവുമായി രാത്രി ഇങ്ങനെ സംവാദം ചെയ്തിരിക്കുമ്പോ ഭഗവാൻ ചോദിച്ചു. എനിക്ക് എന്തെങ്കിലും കൊണ്ടുവന്നണ്ടോ?

കിം ഉപായനമാനീതം ബ്രഹ്മൻ മേ ഭവതാ ഗൃഹാത്

കൃഷ്ണാവതാരത്തിൽ എപ്പഴാ ഈശ്വരത്വം വരാ, എപ്പഴാ സാധാരണ തലത്തിലേക്ക് ഭഗവാൻ വരാ എന്നുള്ളത് നമ്മൾ ശ്രദ്ധിക്കേണ്ട ഒരു  അത്ഭുതമാണ്!

ഒരു ക്ഷണനേരത്തേയ്ക്ക് സഖാവായിരിക്കും. അടുത്ത ക്ഷണനേരം ഈശ്വരനാവും.
ഒരു ക്ഷണനേരം കുട്ടി ആയി പെരുമാറും. അടുത്ത ക്ഷണനേരം ഈശ്വരനാവും.
ഒരു ക്ഷണനേരം ആചാര്യനായിട്ടിരിയ്ക്കും. അടുത്ത ക്ഷണം വിശ്വരൂപം എടുക്കും.
ഒരു ക്ഷണനേരം മധുരഭാവം.
അടുത്ത ക്ഷണനേരം ഈശ്വരത്വം.
ഗോപികളുടെ അടുത്ത് ഇത് രണ്ടും കാണും. രുഗ്മിണീദേവിയുടെ അടുത്തും ഇത് രണ്ടും കാണും.

സുദാമാവിനോട് ഇത്ര നേരം കൂട്ടുകാരനായിട്ടും മറ്റുമൊക്കെ കുശലം പറഞ്ഞു കൊണ്ടിരുന്നു. ഇപ്പൊ പതുക്കെ സുദാമാവിനോട് ചോദിച്ചു എന്താ എനിക്ക് കൊണ്ടുവന്നിട്ടുള്ളത്.

ഈ ഈശ്വരത്വം പ്രകാശിക്കാൻ പുറമെ നിന്നും എന്തെങ്കിലും ഒന്ന് സ്പർശിക്കണം.
ഒരു സാധാരണ തലത്തിൽ ഭഗവാൻ ചോദിക്കാണ്. ഏട്ടത്തിയമ്മ എന്തെങ്കിലും എനിക്ക് തന്നുവിട്ടണ്ടോ.
കിമുപായനമാനീതം ബ്രഹ്മൻ മേ ഭവതാ ഗൃഹാത്

വീട്ടിൽനിന്ന് എന്തെങ്കിലും ണ്ടാക്കി കൊണ്ടുവന്നുണ്ടാവുമല്ലോ
അണു അപി ഉപാഹൃതം.

കുചേലൻ ആ അവൽപൊതി ഇങ്ങനെ മടിച്ചു മടിച്ച് കക്ഷത്തിൽ വെച്ചുകൊണ്ടിരിക്കാണ്. ഭഗവാന്റെ ശ്രദ്ധ അതില് വീണതും ആ പൊതിഞ്ഞിരിക്കണ തുണി ഒരു കഥ പറയണണ്ട്!!
അതു കണ്ടതോടുകൂടെ ഭഗവാന്റെ ഈശ്വരത്വം പ്രകടമായി!!

പത്രം പുഷ്പം ഫലം  തോയം
യോ മേ ഭക്ത്യാ പ്രയശ്ചതി
തദഹം ഭക്ത്യുപഹൃതം
അശ്നാമി പ്രയതാത്മന:
ഭക്തനാർ എനിക്ക് കൊണ്ടുവരുന്നത്
ഒരു ഇലയാകട്ടെ, പൂവാകട്ടെ  ഫലമാകട്ടെ ,ജലം ആകട്ടെ, ഭക്തിയോടുകൂടെ എനിക്ക് അർപ്പണം ചെയ്യാണെങ്കിൽ ഞാൻ സ്വീകരിക്കും.

ഇപ്പൊ സഖാവെന്നുള്ള ഭാവം പോയി.
ഭക്തന് യാതൊന്നും തന്നെ വേണ്ടെങ്കിലും ഭക്തന് സേവ ചെയ്യുന്നവർ(പത്നി) വിഷമിക്കരുത്. അവരെ അനുഗ്രഹിക്കണമെന്ന് ഭഗവാൻ തീരുമാനിച്ചു.

ഇത്ഥം വിചിന്ത്യ വസനാദ് ചീരബദ്ധാദ് ദ്വിജന്മന:
സ്വയം ജഹാര കിമിദം ഇതി പൃഥുകതുണ്ഡലാൻ
ഇതെന്താണെന്നറിയാൻ തട്ടിപ്പറിച്ചെടുത്തൂത്രേ. പറിച്ചെടുത്ത് തുറന്നു. ഹാ!!!💕.

കുറച്ചുദിവസായി കൃഷ്ണൻ ഒന്നും കഴിക്കണില്ലാത്രേ. വിഭവസമൃദ്ധമായി ഭക്ഷണം ണ്ടാക്കി വെച്ചിട്ട് ഒട്ടും രുചിയില്ല്യ. നിങ്ങൾക്കൊന്നും ണ്ടാക്കാനേ അറിയില്യാ😇 രുഗ്മിണീദേവി വിചാരിച്ചു ഭഗവാന് വയറ്റിലെന്തോ കുഴപ്പണ്ട്. എന്തു കൊടുത്താലും ഒന്നും ഭക്ഷിക്കിണില്യ. അപ്പഴാണ് ഈ പഴയ കല്ലും മണ്ണും നിറഞ്ഞ  അവല്  ആ അവല് കണ്ടതും ഇതുവരെ അവലേ കിട്ടാത്തതുപോലെ അതിൽ കൈ വെച്ചു.

എനിക്ക് അവല് ഇഷ്ടാണെന്നുള്ളത് ഓർത്തുവെച്ചിരിക്കണുവല്ലോ. ആദ്യത്തെ പിടി വായിലിട്ടു. രണ്ടാമത്തേതും കൈ വെച്ചു.

രുഗ്മിണീദേവിയ്ക്ക്😱 . ....
ഈ അവല് കൂടുതൽ തിന്നണ്ടാ മതി
ശ്രീനൊച്ചൂർജി
 *തുടരും. ..*0
Lakshmi prasad 

No comments: