Monday, April 06, 2020

ആത്മോപദേശശതകം - 11
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


“മദ്രാസില് അടയാർ ബ്രിഡ്ജില് ഒരു ദിവസം ഓഫീസിലേയ്ക്ക് പോവുന്ന ആളുകളൊക്കെ കൂട്ടംകൂടി നിന്ന് ചുവട്ടിലേയ്ക്ക് നോക്കയായിരുന്നു. ((എനിയ്ക്ക് പരിചയം ഉള്ള ഒരാളുണ്ടായിരുന്നു അദ്ദേഹമാണ് ഈ കഥ പറഞ്ഞത്.)) ഞങ്ങളൊക്കെ ആശ്ചര്യപ്പെട്ടു പോയി എന്താ നടക്കണത്? എന്താന്ന് വച്ചാൽ അടയാർ നദിയിലൂടെ കടൽ അങ്ങോട്ടേയ്ക്ക് ഒഴുകുകയാണ്. അവർക്കാർക്കും അറിഞ്ഞില്ലാ അവിടെ ആ നദി ചേരുന്ന സ്ഥലമായതോണ്ട് എന്താ നടക്കണത് എന്ന് മനസ്സിലായില്ലാ. സുനാമി നടന്ന സമയമാണ്. സുനാമി നടന്നത് അവിടെ ബാധിച്ചില്ലാ കാരണം അവിടെ നദി ഉള്ളതോണ്ട് കടല് കരയ്ക്ക് കയറുന്നതിന് മുന്‍പ് നദിയിലൂടെ അങ്ങ് കയറി നദി ഇങ്ങോട്ട് ഒഴുകണ ഭാഗത്തേയ്ക്ക് അങ്ങോട്ടേയ്ക്ക് ഒഴുകി.

ഇതുപോലെ മനസ്സിനെ വിഴുങ്ങി കളയുന്നതായ മനസ്സിന്റെ തന്നെ ഒരു refined form അങ്ങനെയും പറയാം അല്ലെങ്കിൽ അതിന്റെ തന്നെ corrupted form ആണ്‌ മനസ്സ് എന്നും പറയാം. മനസ്സ് തന്നെ സൂക്ഷ്മമാവുന്ന മണ്ഡലത്തിൽ ഏർപ്പെടുന്ന അരുൾ വിലാസം, അഹ വിനാശം, ഇമ്പ വികാസം.

ആനന്ദത്തിന്റെ പ്രകാശം.

ഒരു പതിനായിരം ആദിതേയരൊന്നിച്ചുയരുന്നത് പോലെന്നാണ് പറഞ്ഞത്

ഒരു പതിനായിരം സൂര്യനുദിയ്ക്കുന്ന പോലെ അകമേ ആ പ്രകാശത്തിനെ അനുഭവിയ്ക്കുമ്പോ നമ്മൾടെ ത്രിപുടി മുടിഞ്ഞ് നമ്മൾടെ അഭിമാനമടങ്ങി മനസ്സടങ്ങി നമുക്ക് സമത്വം ശാന്തി സമാധി ജ്ഞാനസമാധി ഉണ്ടായി, നിർവ്വികല്പബോധം ഉണ്ടായി നമ്മള് സ്വതന്ത്രരാവും.

സ്വതന്ത്രരാവും എന്ന് വച്ചാൽ അഭിമാനിയ്ക്കാനൊരു സ്വാതന്ത്ര്യം കിട്ടില്ലാ. അതുകൊണ്ടാണ് പറയുന്നത് ഈ വിദ്യ മറ്റു വിദ്യ പോലെ അല്ലാ. ഒരു ഡിഗ്രി എടുത്താൽ ഞാൻ ഡോക്ടറാണെന്ന് പറയാം, എഞ്ചിനീയറാണെന്ന് പറയാം scientist ആണെന്ന് പറയാം. അതുപോലെ ഞാൻ ജ്ഞാനിയാണ് ജീവന്മുക്തനാണ് എന്ന് ആർക്കും പറയാൻ പറ്റില്ലാ. കാരണം എപ്പൊ തത്വജ്ഞാനം ഉണ്ടായോ അപ്പൊ അയാൾക്ക് എല്ലാവരും മുക്തരാണ്.

എല്ലാരും അത് തന്നെന്നാണ്.
ഗുരുദേവൻ പറയണത്.. അറിഞ്ഞ് കഴിയുമ്പോ എന്താ വിശേഷം എന്ന് വച്ചാൽ താൻ മാത്രമല്ലാ തന്റെ മുന്നിൽ ഇരിയ്ക്കുന്നവരൊക്കെ തന്നെ അത് തന്നെയായിട്ട് തീരും. പിന്നെ താൻ മാത്രം ജ്ഞാനി എന്ന് അവകാശപ്പെടാനൊരാള് അവിടെ ഉണ്ടാവില്ലാ. അയാളെ സംബന്ധിച്ചിടത്തോളം..

ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും വരവറ്റുനില്‌പതേകം
അറിവതു നാമതു തന്നെ മറ്റുമെല്ലാവരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.

കാണുന്നവരൊക്കെ തന്നെ അതിന്റെ വടിവായിട്ട്, അതിന്റെ തിരുവുരുവായിട്ട്, സ്വരൂപമായിട്ട് നിക്കുമ്പൊ പിന്നെ ആർക്ക് എന്ത് ഉപദേശിയ്ക്കും? നിങ്ങള്‍ക്കൊക്കെ ഞാൻ എന്താ ഉപദേശിയ്ക്കുക? നിങ്ങളൊക്കെ പൂർണ്ണരാണ്.

നിങ്ങളൊക്കെ സ്വയം പ്രകാശ വസ്തുക്കളാണ്. നിങ്ങളൊക്കെ ഭഗവത് സ്വരൂപികളാണ്. ശരീരമോ മനസ്സോ ഒന്നും നിങ്ങളുടെ സ്വരൂപമല്ലാ. ഞാൻ സ്ത്രീയാണ് പുരുഷനാണ് എന്നുള്ള അഭിമാനം surface ല് മാത്രമാണ്, നിങ്ങളുടെ സെന്ററിലിതൊന്നും ഇല്ലാ.

ത്വം സ്ത്രീ പുമാനസി
        ത്വം കുമാര ഉത വാ കുമാരീ
ത്വം ജീർണോ ദണ്ഡേന വഞ്ചസി
        ത്വം ജാതോ ഭവസി വിശ്വതോമുഖഃ

വിശ്വതശ്ചക്ഷുരുത വിശ്വതോമുഖോ
   
വിശ്വതോബാഹുരുത വിശ്വതസ്പാത്

ശ്വേതാശ്വരോപനിഷത്തില് ഋഷി പറയാണ് ; ഭഗവാനേ! അങ്ങ് സ്ത്രീയായിട്ടിരിയ്ക്കണൂ, അങ്ങ് പുരുഷനായിട്ടിരിയ്ക്കുന്നു, അങ്ങ് കുമാരനായിട്ടിരിയ്ക്കുന്നു, കുമാരിയായിരിയ്ക്കുന്നു, വൃദ്ധനായി വടിപിടിച്ചു നടക്കുന്നു.

അപ്പൊ ഞാൻ സ്ത്രീയാണ് പുരുഷനാണെന്നും, എനിയ്ക്ക് ഒന്നും അറിയില്ലെന്നും.. ഇതൊക്കെ തന്നെ നിങ്ങള് എന്തൊക്കെ തന്നെ നടിച്ചാലും എനിയ്ക്ക് വേണ്ട വിധത്തിലുള്ള ദൃഷ്ടി ഉണ്ടെങ്കിൽ കാണാം നിങ്ങള് നാടകം നടിയ്ക്കയാണ്.

അഹോ നാടകം നിഖിലവും!

മീനായതും ഭവതി മാനായതും ജനനി
നീ നാഗവും നഗഖഗം ഞാനായതും
ധര നദീ നാരിയും സകലതും. ഇവിടെ എന്തൊക്കെ ഉണ്ടോ അതൊക്കെ നിന്റെ തന്നെ സ്വരൂപമാണ്.

അഹോ നാടകം നിഖിലവും!

ഇവിടെ ആർക്ക് എന്തുപദേശിയ്ക്കും?
അപ്പൊ കാണുന്ന നിങ്ങളെ പൂര്‍ണ്ണവസ്തുവാണെന്ന് ഞാൻ കാണുകയാണെങ്കിൽ ആ ദൃഷ്ടിയാണ് അമൃതദൃഷ്ടി എന്ന് പറയണത്.

നിങ്ങള്‍ക്കൊന്നും ഉപദേശിയ്ക്കാനില്ലാ. വ്യവഹാരത്തിന് വേണോങ്കി നിങ്ങൾക്ക് അജ്ഞാനമാണ് നിങ്ങൾക്ക് അറിയില്ലാ എന്നൊക്കെ പറയാമായിരിയ്ക്കാം പക്ഷേ ഉള്ളില് ഈ തത്വദാർഢ്യമുണ്ടെങ്കിൽ അറിയാം.. നമ്മെളുടെ ഈ ശരീരവും മനസ്സും തമ്മിലുള്ള ബന്ധം വേറെയാണ്. ഉള്ളിലുള്ള വസ്തു പൂര്‍ണമാണ്. എല്ലാവരിലും പൂര്‍ണമാണ്. എല്ലാവരും ജ്ഞാനികളാണ്.

വിവേകാനന്ദസ്വാമികൾ ഒരിടത്ത് പറഞ്ഞു; ഈ ആളുകളെ അജ്ഞാനികളാണെന്നും അവർക്ക് മനസ്സിലാവില്ലെന്നും കരുതി സത്യത്തിനെ പറയാതെ കള്ളമായിട്ടുള്ളതിനെ പറഞ്ഞു കൊടുത്ത് അവരെ പടിപടിയായി ഉയർത്തി കൊണ്ട് വരണം എന്ന് പറയുന്ന ഈ സമ്പ്രദായത്തിനോട് എനിയ്ക്ക് അല്പം പോലും യോജിപ്പില്ലാന്നാണ്. കാരണം ഇവിടെ ആരും ഉയർന്നവരില്ലാ ഒരാളും താഴ്ന്നവരുമില്ലാ. എല്ലാവരും സത്യസ്വരൂപികളാണ്. വിളിച്ചാൽ ഉണരും.

സുപ്രഭാതം പാടേണ്ടത് ഓരോരുത്തരുടെയും ഉള്ളിലുള്ള അന്തർയാമിയ്ക്കാണ്.

       ((നൊച്ചൂർ ജി 🥰🙏))
Divya 

No comments: