ശ്രീനാരദരുടെ മുന്നില്‍വച്ചുതന്നെ ബാലന്മാരായ ശ്രീഗണേശനും ശ്രീമുരുകനും ശിവപാര്‍വതിമാരുടെ അടുത്തെത്തി. ആരോടാണ് കൂടുതല്‍ ഇഷ്ടം എന്ന് അച്ഛനമ്മമാരോട് ചോദിക്കാന്‍ ഭാവിച്ചാണ് അവര്‍ എത്തിയത്. അപ്പോഴാണ് ഒരു പ്രത്യേക പഴം ശ്രീപരമേശ്വരന്റെ കയ്യില്‍ കണ്ടത്. മുരുകനും ഗണേശനും ഒരേസമയം ആവശ്യപ്പെട്ടു ”ആ പഴം എനിക്ക് വേണം.” രണ്ടുപേരും ശിവപെരുമാളിന്റെ ഓരോ തുടയിലും പിടിയുറപ്പിച്ചു.
ഞാനല്ലേ മൂത്തമകന്. അപ്പോള്‍ എനിക്കല്ലേ ആദ്യം തരേണ്ടത് എന്നായി ശ്രീമുരുകനും.
രണ്ടുപേരുടെയും ന്യായവാദങ്ങള്‍ പുരോഗമിച്ചു.
ഒരു മറുപടി പറയാനാകാതെ ശിവപാര്‍വതിമാര്‍ പരസ്പരം നോക്കി. ഉത്തരം കിട്ടുന്നില്ല. ഇരുവരും ശ്രീനാരദന്റെ മുഖത്തേക്ക് നോക്കി. അര്‍ത്ഥവത്തായ നോട്ടം. നാരദരേ, ഇത്രയ്ക്ക് വേണമായിരുന്നോ?
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തില്‍ ‘ശംഭോ മഹാദേവാ” എന്നും പറഞ്ഞ് നാരദര് പതുക്കെ സ്ഥലംവിട്ടു. മുങ്ങാംകുഴിയിട്ടപോലെ അപ്രത്യക്ഷനായി.
സര്‍വജ്ഞനായ ശിവന് ഒരു ഉപായം കണ്ടു. ശ്രീഗണേശനോടും മുരുകനോടുമായി പറഞ്ഞു. ആദ്യം ഒരു മത്സരമുണ്ട്. മത്സരത്തില്‍ ജയിക്കുന്ന ആള്‍ക്കാണ് ഈ പഴം.
എന്താണ് മത്സരമെന്നറിയാന് ഇരുവരും ശിവപെരുമാളിന്റെ മുഖത്തേക്ക് നോക്കി.
ഇരുവരും ഭൂമിക്കു ചുറ്റും പ്രദക്ഷിണം വച്ചുവരണം ഭൂമി മുഴുവന്‍ ചുറ്റി ആദ്യം എത്തുന്നതാരാണോ ആ ആള്‍ക്കാണ് ഈ മഹാഫലം.

ശ്രീമുരുകന് ഉടന്‍തന്നെ മയില്‍വാഹനത്തില്‍ കയറി. പ്രദക്ഷിണമാരംഭിച്ചു.
ശ്രീഗണേശനാകട്ടെ, തൊഴുതുകൊണ്ട് ചെറുപുഞ്ചിരിയുമായി പിന്നോട്ടുമാറിനിന്നു.
ശ്രീപാര്‍വതീ ദേവി ശിവപെരുമാളിനോട് പരിഭവം പറഞ്ഞു. ഭഗവാനേ, അങ്ങ് ഉണ്ണി ഗണേശനോട് അനീതി കാണിക്കുകയാണ്. ഗണേശന് ഈ വലിയ ശരീരവുമായി എങ്ങനെയാണ് ഭൂമിക്ക് പ്രദക്ഷിണം വച്ച് വിജയിക്കുന്നത്. മുരുകന് വേഗത്തില്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാനായി മയില്‍ വാഹനത്തില്‍ പുറപ്പെട്ടു കഴിഞ്ഞു. ഉണ്ണി ഗണേശന് മൂഷികവാഹനത്തില്‍ കയറിയാലും എങ്ങനെ വേഗത്തിലെത്തും. അവന് മത്സരത്തില്‍ പൊരുതി നില്‍ക്കാനാകുമോ?
ശ്രീപരമേശ്വരന് ചിരിച്ചു.

മഹാമായ തുടര്‍ന്നു. ഉണ്ണി ഗണേശന് വേണമെങ്കില്‍ എന്റെ സിംഹവാഹനത്തില്‍ യാത്രചെയ്യട്ടെ. എന്നാലേ അവന് പൊരുതി നോക്കാനെങ്കിലുമാകൂ. പരമേശ്വരന് വീണ്ടും ചിരിച്ചു. ഉണ്ണി ഗണേശന് പാര്‍വതീ മാതാവിനോട് പറഞ്ഞു. അമ്മേ അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കില്‍. അതുമാത്രം മതി. വേണ്ടതെല്ലാം എനിക്ക് ലഭിച്ചോളും.
ജന്മഭൂമി: http://www.janmabhumidaily.com/news708053#ixzz4tGBWgNcr
No comments:
Post a Comment