ഭഗവദ് ഗീതാ - സാംഖ്യയോഗം - 13
ആത്മാവിന്റെ സൗന്ദര്യം കണ്ടാൽ പുറമേക്ക് ഉള്ള സൗന്ദര്യത്തില് ഉളള ഓട്ടം നിൽക്കും. ആത്മാവിന്റെ സുഖം കണ്ടാൽ പുറമേക്ക് ഉള്ള സുഖം തേടി ഉള്ള ഓട്ടം നിൽക്കും. മനസ്സ് രണ്ടിനു വേണ്ടിയാണൈ. ഒന്ന് സൗന്ദര്യം , ഒന്ന് സുഖം. സൗന്ദര്യം കാണുമ്പോൾ ഒരു സുഖം ഉണ്ടാവുന്നു. അത് കൊണ്ടാണ് ഈ സൗന്ദര്യത്തിന്റെ പിന്നാലെ ഓടണത്. ഭഗവാൻ രമണമഹർഷി അക്ഷരമാ ലൈയില് ഒരു പാട്ടില് പറഞ്ഞു.ഈ മനസ്സ് ലോകത്തിലൊക്കെ ചുറ്റി നടക്കുണൂ മനസ്സ് എന്തിനു ചുറ്റി നടക്കണം അലഞ്ഞു നടക്കണം അതിന് എല്ലാവർക്കും പ്രത്യക്ഷ കാരണം അറിയാം സുഖിക്കണം , സൗന്ദര്യം ആസ്വദിക്കണം. എവിടെയെങ്കിലും സുന്ദരമായ വസ്തു കണ്ടാൽ മനസ്സ് അവിടെ പോയി നിൽക്കും. ആരും പറഞ്ഞു കൊടുക്കേ വേണ്ട. മനസ്സേ ഈ സുന്ദരമായ വസ്തുവിൽ ഏകാഗ്രമാക്കൂ എന്നു ആരെങ്കിലും പറഞ്ഞു കൊടുക്കണോ?ആരും പറഞ്ഞു കൊടുക്കാതെ തന്നെ മനസ്സ് ആ സൗന്ദര്യമുള്ള വസ്തുവിൽ പോയിട്ട് ഏകാഗ്രമായി നിൽക്കും.എത്ര നേരം നിൽക്കും? അതിനേക്കാൾ സുന്ദരമായ വസ്തുവിനെ കാണിച്ചു കൊടുത്താൽ ഇതിനെ വിടും.എന്നിട്ട് ആ സുന്ദരമായ വസ്തുവിൽ പോയിട്ട് നിൽക്കും. അങ്ങനെ സൗന്ദര്യത്തിനെ അന്വേഷിച്ച് അലഞ്ഞു തിരിഞ്ഞു നടക്കാണ് മനസ്സ്.സൗന്ദര്യത്തിനെ കണ്ടാൽ മനസ്സ് അടങ്ങി ഒതുങ്ങി അവിടെ ത്തന്നെ നിൽക്കുണൂ. അപ്പൊ മനസ്സിനെ കുറ്റം പറയാൻ പാടില്ല. മനസ്സ് സൗന്ദര്യത്തിനെ അന്വേഷിക്കുണൂ. വാസ്തവത്തിൽ മനസ്സ് ആത്മാവിനെയാണ് അന്വേഷിക്കണത്. ആത്മാവിന്റെ രണ്ടു ലക്ഷണങ്ങൾ മനസ്സിന് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഒന്ന് സൗന്ദര്യവും ഒന്ന് സുഖവും. അപ്പൊ മനസ്സ് ലോക വസ്തുക്കളിൽ മുഴുവൻ ഈ രണ്ടു ലക്ഷണങ്ങളും വച്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എവിടെ ആത്മാവ്? എവിടെ ഈശ്വരൻ? അന്വേഷിച്ചു കൊണ്ടേ ഇരിക്കാ. ഓരോ സ്ഥലത്തും കാണുമ്പോൾ ഇതാണോ എന്ന് അന്വേഷിച്ച് അവിടെ കുറച്ച് നേരം നിൽക്കും. കുറച്ച് കഴിയുമ്പോഴോ കഴിഞ്ഞു. അതല്ല, ആ അല്പാ എന്നു പറയുന്നതിനെയാണ് നമ്മള് ബോറടിച്ചു എന്നു പറയണത്. മനസ്സ് സ്വയമേവ പറയും ഒന്നിനെയും പിടിവിടി വിപ്പിക്കണ്ട. കുറെ കഴിഞ്ഞാൽ മനസ്സ് സ്വയം വിട്ടു പോകും. പക്ഷേ അജ്ഞാനം കൊണ്ട് വേറെ ഇടത്തു പോയി നിൽക്കും. അപ്പൊ അക്ഷരരമണ മാലയിൽ മനോഹരമായ പ്പാട്ട്
ഊർച്ചുറ്റി ഉള്ളം വാടാതെ
ഉന്നൈ കണ്ട് അടങ്കിട്
ഉൻ അഴകെകാട്ട് അരുണാചലാ
അരുണാചല ശിവനോടുള്ള പ്രാർത്ഥനയാണ് .അരുണാചല ശിവനാരാ ആത്മ. ആത്മാവി നോടുള്ള പ്രാർത്ഥനയാണ്. അവിടെ ഭഗവാൻ പറയണത് ഈ ഊർ ചുറ്റി ഉള്ളം ഈ മനസ്സ് ലോകത്തില് മുഴുവൻ ചുറ്റി കൊണ്ടിരിക്കുന്നു അത് അടങ്ങാനായിട്ട് നിശ്ചലമാവാനായിട്ട് ഒരേ ഒരു വഴി യേ ഉള്ളൂ ലോകത്തിലുള്ള മറ്റു സൗന്ദര്യങ്ങളും മറ്റു സുഖങ്ങളും ഉപേക്ഷിക്കണമെങ്കിൽ ''ഉൻ അഴ കൈ കാട്ട് '' ഭഗവാനേ അവിടുത്തെ ആ സൗന്ദര്യം കാണണം. ഭഗവാന്റെ സൗന്ദര്യം കണ്ടാൽ, ആത്മ സുഖം കണ്ടാൽ പിന്നെ അലയില്ല .പിന്നെ എവിടെ അലയാൻ പോണൂ ബാക്കി ഉള്ള തൊക്കെ തുച്ഛമായിട്ടു തോന്നും. അതു കൊണ്ടാണ് രുഗ്മിണി ഭാഗവതത്തിൽ
"ശ്രുത്വാ ഗുണാൻ ഭുവന സുന്ദര ശ്രുണ്യതാൻ തേ" ഭുവന സുന്ദരൻ ഭഗവാൻ ഭുവന സുന്ദരനെ കണ്ടാൽ ബാക്കി സൗന്ദര്യങ്ങളൊക്കെ പുളിച്ച് പോയി
( നൊച്ചൂർ ജി )
Sunil namboodiri

No comments:
Post a Comment