Wednesday, February 06, 2019

💧💧💧💧💧💧💧💧💧💧💧💧💧💧

 *ആചാരവിജ്ഞാനം*
🌟🌟🌟🌟🌟🌟🌟🌟🌟


 *ഭാഗം. 71*

       *കേരളത്തിലെ ചില പഴയ ആചാരങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.  മൺമറഞ്ഞു പോയവയും നിലവിലുളളവയും. അറിവിനായി മാത്രം ഇവിടെ കുറിക്കുന്നു.*
       

*അയ്യപ്പൻ വിളക്ക്*
🔅🔅🔅🔅🔅🔅🔅🔅🔅


               *ശബരിമലയിലെ ശാസ്താവിനോട് ബന്ധപ്പെട്ട ഒരു ചടങ്ങാണിത്.  ആദ്യമായി ശബരിമലയ്ക്ക് പോകുന്ന കന്നിസ്വാമി അയ്യപ്പൻവിളക്ക് കഴിച്ചാണ് പോകുന്നത്.  മലയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഇരുമുടിക്കെട്ടും നെയ് തേങ്ങയും ഒരുക്കുന്നത് കൊണ്ട് ഇതിനെ കെട്ടുനിറ എന്നും പറയാറുണ്ട്.  അയ്യപ്പൻവിളക്കാകുമ്പോൾ വാഴപ്പോളകൊണ്ട് പതിനെട്ടുപടിയോട് കൂടിയ അമ്പലമുണ്ടാക്കൽ,  പാലക്കൊമ്പ് കൊണ്ടുവരൽ,  തിരിയുഴിച്ചിൽ,  കനൽച്ചാട്ടം,  അയ്യപ്പൻ വാവർ പോര് തുടങ്ങി ഒരുപാട് ചടങ്ങുകൾ ഉണ്ടാകാറുണ്ട്.  ഒരു അയ്യപ്പൻ വിളക്കിന് വലിയ ചെലവുണ്ട്.   വീട്ടിൽ നിന്ന് കെട്ടുനിറച്ച് ഇറങ്ങിയാൽ അയ്യപ്പന്മാർ ഭക്ഷണം കഴിക്കുന്നത് അയ്യപ്പൻവിളക്ക് നടക്കുന്ന വീടുകളിൽ നിന്ന് മാത്രമാണ് . എല്ലാത്തരം  ലഹരിയിൽ നിന്നൊഴിഞ്ഞവരും തികഞ്ഞ ബ്രഹ്മചര്യം പാലിക്കുന്നവരുമാണ്  മുൻകാലങ്ങളിൽ അയ്യപ്പൻ വിളക്ക് കഴിച്ച്  ശബരിമലയ്ക്ക് പൊയ്ക്കൊണ്ടിരുന്നത് . കാട്ടിലെ ദുർഗമമായ മാർഗ്ഗങ്ങൾ താണ്ടി നടന്നു തന്നെ പോയിരുന്ന പഴയ അയ്യപ്പന്മാർക്ക് കറകളഞ്ഞ ഭക്തിയുമുണ്ടായിരുന്നു.*


കടപ്പാട്  : ആചാരവിജ്ഞാനകോശം

✍ കൃഷ്ണശ്രീ

💧💧💧💧💧💧💧💧💧💧💧

No comments: