Sunday, February 17, 2019

വിഷ്ണു സഹസ്രനാമം🙏🏻*_
     🕉  _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
             _*🍃ശ്ലോകം 98🍃*_
〰〰〰〰〰〰〰〰〰〰〰

*അക്രൂരഃ പേശലോ ദക്ഷോ*
*ദക്ഷിണഃ ക്ഷമിണാംവരഃ*
*വിദ്വത്തമോ വീതഭയഃ* *പുണ്യശ്രവണകീർത്തനഃ*

*അർത്ഥം*

സൗമ്യനായ അക്രൂരയാദവൻ ആയവനും, വാക്കും ശരീരവും യഥാക്രമം സൗമ്യവും ശോഭനവും ആയവനും, ഏതു കാര്യത്തിലും സമർത്ഥനും, ദുഷ്ടരെ പെട്ടെന്ന് ഹിംസിക്കുന്നവനും, ക്ഷമാശീലമുള്ളവരിൽ ശ്രേഷ്ഠനും, ഏറ്റവും അറിവുള്ളവനും, ഭയം ഒട്ടുമില്ലാത്തവനും, പുണ്യങ്ങളായ വൈഭവങ്ങൾ കീർത്തിക്കുന്നവർക്ക് മംഗളം നൽകുന്നവനും വിഷ്ണുതന്നെ.

*915. അക്രൂരഃ*
ക്രൂരതയില്ലാത്തവന്‍.
*916. പേശലഃ*
കർമ്മം, മനസ്സ്, വാക്ക്, ശരീരം ഇവയെല്ലാംകൊണ്ടും സുന്ദരനായവന്‍.
*917. ദക്ഷഃ*
വളർച്ചയോടുകൂടിയവന്‍, ശക്തിമാന്‍, വേഗത്തില്‍ കാര്യം ചെയ്യുന്നവന്‍ എന്നീ മൂന്നു ഗുണങ്ങളും ചേർന്നവന്‍.
*918. ദക്ഷിണഃ*
ദക്ഷനായിരിക്കുന്നവന്‍.
*919. ക്ഷമിണാംവരഃ*
ക്ഷമയുള്ളവരായ യോഗികളിലും ഭാരം ധരിക്കുന്ന ഭൂമി മുതലായവയിലും വെച്ച് ശ്രേഷ്ഠന്‍.
*920. വിദ്വത്തമഃ*
എല്ലാറ്റിനേയും ഉൾക്കൊള്ളുന്ന നിരതിശയജ്ഞാനമുള്ളവന്‍.
*921. വീതഭയഃ*
സർവ്വേശ്വരനും നിത്യമുക്തനും ആകയാല്‍ സംസാര രൂപമായ ഭയം ഇല്ലാത്തവന്‍.
*922. പുണ്യശ്രവണകീർത്തനഃ* പുണ്യകരമായ ശ്രവണത്തോടും കീർത്തനത്തോടും കൂടിയവന്‍.

No comments: