ശീവേലി അഥവാ ശ്രീബലി എന്താണ്..?" ഇത് പലപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്...
ഒരു ക്ഷേത്രത്തിലെ മുഖ്യ ദേവത തൻറെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് നേരിൽ കാണാൻ പുറത്തിറങ്ങുന്ന ചടങ്ങാണ് ശീവേലി അഥവാ ശ്രീബലി എഴുന്നെള്ളിപ്പ്... ഇതിന് പ്രത്യേക ശീവേലിവിഗ്രഹം ഉണ്ടായിരിക്കും... ഇതിന് അര അടിമുതൽ ഒന്നര അടിവരെയാണ് ഉയരം നിശ്ചയിച്ചിട്ടുള്ളത്... ആ വിഗ്രഹത്തിന് യഥാർത്ഥ പ്രതിഷ്ഠാമൂർത്തിയുടെ ഭാവമായിരിക്കും... ഉദാഹരണത്തിന്, ശിവ ക്ഷേത്രങ്ങളിൽ ശ്രീകോവിലിൽ ശിവലിംഗ പ്രതിഷ്ഠ മാത്രമേ ഉണ്ടാകാറുള്ളൂ... പൊതുവെ നാട്ടാർക്ക് അറിയാവുന്നത് ശിവൻ അഥവാ മഹാദേവൻ ആണെന്നായിരിക്കും... ഇത് ഊട്ടി ഉറപ്പിക്കാൻ ക്ഷേത്രത്തിന് മുൻപിൽ തന്നെ "ഓം നമഃ ശിവായ" എന്നെഴുതിയ ഫലകവും കാണും... പക്ഷെ യഥാർത്ഥ മൂർത്തി മറ്റൊന്നായിരിക്കും... അതായത്, നടരാജനോ, കിരാതമൂർത്തിയോ, ഭൈരവനോ അങ്ങനെ എന്തെങ്കിലും... പക്ഷെ ശീവേലിവിഗ്രഹം ഈ യഥാർത്ഥ മൂർത്തീ ഭാവത്തിലുള്ളതായിരിക്കും... ഏതായാലും അതവിടെ നിൽക്കട്ടെ...
ശീവേലി അഥവാ ശ്രീബലി പതിവായി ദിവസവും നടക്കുന്ന ചടങ്ങായതുകൊണ്ട് ഇത് നിത്യശിവേലി എന്നറിയപ്പെടുന്നു... "ശീവേലി മുടങ്ങിയാൽ ശ്രീദേവി (ഐശ്വര്യം) മടങ്ങും" എന്നൊരു ചൊല്ലുതന്നെയുണ്ട്... സാധാരണ ക്ഷേത്രങ്ങളിൽ ഉഷഃപൂജ, എതൃത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ പൂജകളാണ് പതിവായി നടത്താറ്... അതുകൊണ്ടുതന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ എതൃത്തശീവേലി, ഉച്ചശീവേലി, അത്താഴശീവേലി എന്നീ മൂന്ന് ശീവേലികളും നടത്താറുണ്ടെങ്കിലും, സാധാരണ ക്ഷേത്രങ്ങളിൽ രണ്ട് സമയങ്ങളിലാണ് ശീവേലി നടത്താറ്... അത് ഉച്ചശീവേലിയെന്നതും അത്താഴശീവേലിയെന്നതും മാത്രമാണ്... അതായത്, ക്ഷേത്ര ഭൂതഗണങ്ങളും, ക്ഷേത്രപാലകനും, ദ്വാരപാലകരും, സപ്തമാതൃക്കളും, അഷ്ടദിക്ക്പാലകരും തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്ന സമയമാണിത്... നാലമ്പലത്തിനുള്ളിൽ അഷ്ടദിക്ക്പാലകരും, സപ്തമാതൃക്കളും, ദ്വാരപാലകരും പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളും, ക്ഷേത്രപാലകനും ഉണ്ടാകും...
ക്ഷേത്ര മേൽശാന്തിയും കീഴ്ശാന്തിമാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശീവേലിവിഗ്രഹവുമായി പുറത്തേക്ക് എഴുന്നള്ളി നിവേദ്യങ്ങൾ നൽകുന്നു... മേൽശാന്തി ഹവിസ്സ്-ജല-ഗന്ധ-പുഷ്പാദികളുമായി മുൻപിലും ഒരു കീഴ്ശാന്തി ശീവേലി വിഗ്രഹം തലയിൽ ചുമന്നുകൊണ്ട് പിന്നിലും നടന്ന് പ്രദക്ഷിണം വെയ്ക്കുന്നു... മൂന്ന് പ്രദക്ഷിണമാണ് കണക്ക്... ഉത്സവക്കാലത്ത് ശീവേലിക്ക് മൂന്ന് പ്രദക്ഷിണം എന്നതിന് പ്രാദേശികഭേദമനുസരിച്ച് മാറ്റങ്ങൾ വരുത്താറുണ്ട്... ഉത്സവക്കാലത്ത് ആനപ്പുറത്തായിരിക്കും ശീവേലി വിഗ്രഹം എഴുന്നെള്ളിക്കുക... ഏതായാലും ശീവേലിക്ക് ശേഷം ശാന്തിമാർ ശീവേലി വിഗ്രഹവുമായി ശ്രീലകത്തേക്ക് (ശ്രീകോവിലിലേയ്ക്ക്) തിരിച്ചുകയറുന്നു...
ഇനി ആനയില്ലാ ശീവേലിയെക്കുറിച്ച് തുടരാം...
ഗുരുവായൂരിലെ ആനയില്ലാ ശീവേലി:
ഗുരുവായൂരിലെ ആനയില്ലാ ശീവേലിപ്രസിദ്ധമാണ്... പണ്ട് ഗുരുവായൂരിൽ ഉത്സവക്കാലത്ത് മറ്റുസ്ഥലങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരികയായിരുന്നു പതിവത്രെ... ഒരിക്കൽ ഒരു ഉത്സവക്കാലത്ത് ആനകളെ കൊണ്ടുവരാതിരിക്കുകയോ ആനകൾ എത്തിപ്പെടാതിരിക്കുകയോ ചെയ്തു... ആനകൾ ഇല്ലാതെ ആദ്യമായി ശീവേലി മുടങ്ങുമെന്ന് കണ്ടപ്പോൾ അന്ന് ഉച്ചതിരിഞ്ഞ് തൃക്കണാമതിലകം ക്ഷേത്രത്തിലെ ഉത്സവത്തിന് നിറുത്തിയിരുന്ന ആനകൾ സ്വയം കൂട്ടത്തോടെ ഗുരുവായൂരിൽ ഓടിയെത്തിയെന്നാണ് ഐതിഹ്യം... ഇതിൻറെ ഓർമ്മയ്ക്കായാണ് ഉത്സവക്കാലത്ത് ആദ്യ ദിവസത്തെ ആനയില്ലാ ശീവേലി ഗുരുവായൂരിൽ നടത്തുന്നത്... "ശീവേലി മുടങ്ങിയാൽ ശ്രീദേവി (ഐശ്വര്യം) മടങ്ങും" എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവമാണിത്...
ഓർക്കുക, നാടിൻറെയും നാട്ടാരുടേയും ഐശ്വര്യത്തിനായി ശീവേലി എഴുന്നള്ളിപ്പിന് ക്ഷേത്ര മേൽശാന്തിയും കീഴ്ശാന്തിമാരും വാദ്യമേളക്കാരും ഗജവീരന്മാരും മാത്രം പോരാ, പ്രധാനമായും അവരെ അനുഗമിക്കാൻ ഭക്തർ വേണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ... "ശീവേലി മുടങ്ങിയാൽ ശ്രീദേവി (ഐശ്വര്യം) മടങ്ങും"... ശംഭോ ശിവ ശിവ...
എല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു... ശംഭോ ശിവ ശിവ... നന്ദി
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന മാർഗേണ മഹീം മഹീശാഃ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ

No comments:
Post a Comment