Thursday, February 14, 2019

വ്യാസനില്‍ നിന്നും ഞാന്‍ ഗ്രഹിച്ച പുരാണങ്ങള്‍ ഏതൊക്കെയാണെന്ന് ഞാന്‍ പറയാം. ‘മ’ യില്‍ത്തുടങ്ങുന്ന രണ്ടു പുരാണങ്ങള്‍, ‘ഭ’യില്‍ രണ്ട്, ‘ബ’യില്‍ മൂന്ന്, ‘വ’യില്‍ നാല്, ‘അ, നാ, പ, ലിം, ഗ,കു, സ്ക,’ എന്നീ അക്ഷരങ്ങളില്‍ത്തുടങ്ങുന്ന ഓരോന്ന്, എന്നിങ്ങിനെ പതിനെട്ടാണ് പുരാണങ്ങള്‍. അവയിലെ ശ്ലോകസംഖ്യ ഇപ്രകാരമാണ്.
മത്സ്യപുരാണം: 14,000 ശ്ലോകങ്ങള്‍
മാര്‍ക്കണ്ടേയപുരാണം: 9,000 ശ്ലോകങ്ങള്‍
ഭവിഷ്യപുരാണം: 14,500 ശ്ലോകങ്ങള്‍
ഭാഗവതപുരാണം: 18,000 ശ്ലോകങ്ങള്‍
ബ്രഹ്മപുരാണം: 10,000 ശ്ലോകങ്ങള്‍
ബ്രഹ്മാണ്ഡപുരാണം: 10,100 ശ്ലോകങ്ങള്‍
ബ്രഹ്മവൈവര്‍ത്തപുരാണം: 18,000 ശ്ലോകങ്ങള്‍
വാമനപുരാണം: 10,000 ശ്ലോകങ്ങള്‍
വായുപുരാണം: 24,600 ശ്ലോകങ്ങള്‍
വിഷ്ണുപുരാണം: 23,000 ശ്ലോകങ്ങള്‍
വരാഹപുരാണം: 24,000 ശ്ലോകങ്ങള്‍
അഗ്നിപുരാണം: 16,000 ശ്ലോകങ്ങള്‍
നാരദീയപുരാണം: 25,000 ശ്ലോകങ്ങള്‍
പത്മപുരാണം: 55,000 ശ്ലോകങ്ങള്‍
ലിംഗപുരാണം: 11,000 ശ്ലോകങ്ങള്‍
ഗരുഡപുരാണം: 19,000 ശ്ലോകങ്ങള്‍
കൂര്‍മ്മപുരാണം: 17,000 ശ്ലോകങ്ങള്‍
സ്കന്ദപുരാണം: 81,000 ശ്ലോകങ്ങള്‍
ഇനി പറയാനുള്ളത് ഉപപുരാണങ്ങളെക്കുറിച്ചാണ്. സനല്‍ക്കുമാരം,നാരസിംഹം, നാരദീയം, ശിവം, ദൌര്‍വാസവം,കാപിലം, മാനവം, ഔശസനം, വാരുണം, കാളികം, സാംബം, നന്ദീശ്വരം, സൌരം, പരാശരം, ആദിത്യം, മാഹേശ്വരം, ഭാഗവതം, വാസിഷ്ഠം, ഇങ്ങിനെ ഉപപുരാണങ്ങള്‍ മറ്റൊരു പതിനെട്ടാണ്. ഇവയെല്ലാം എഴുതിയശേഷം വ്യാസന്‍ മഹാഭാരതം എന്നൊരു ഇതിഹാസവും ചമച്ചു. ഓരോ മന്വന്തരങ്ങളിലും ലോകഹിതത്തിനായി വ്യാസന്‍ പുരാണനിര്‍മ്മിതി ചെയ്യുന്നത് ദ്വാപരയുഗത്തിലാണ്. വേദങ്ങളെ വ്യസിക്കുന്നതും ഇതേ യുഗത്തിലത്രേ.
ദിവസം 8 ശ്രീമദ്‌ ദേവീഭാഗവതം 1.3. പുരാണനിര്‍ണ്ണയം

No comments: